മോസ്‌കോ: കൊലയാളി ഗെയിം ബ്ലൂവെയ്‌ലിന്റെ ടാസ്‌കുകളില്‍ മാറ്റം വരുത്തി പുതിയ അഡ്മിന്‍. അമ്പത് ടാസ്‌കുകളാണ് ഈ ഗെയിമിനുള്ളത്. അമ്പതാമത്തെ ടാസ്‌ക് ആത്മഹത്യയാണ്. ഗെയിമിന്റെ നിര്‍മാതാവ് അറസ്റ്റിലായതോടെ പുതിയ അഡ്മിന്‍ ഗെയിമിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഗെയിമില്‍ ചില മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. ടാസ്‌കുകള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഗെയിം കളിക്കുന്നവരുടെ ജീവനെടുക്കുമെന്നാണ് കിഴക്കന്‍ റഷ്യയില്‍ പിടിയിലായ പതിനേഴുകാരിയുടെ ഭീഷണി. ഇതാദ്യമായാണ് ബ്ലൂവെയ്ല്‍ ചാലഞ്ചിന്റെ അഡ്മിന്‍ എന്ന പേരില്‍ ഒരു പെണ്‍കുട്ടി പിടിയിലാകുന്നത്. കിഴക്കന്‍ റഷ്യയിലെ ഹബാറോസ്‌കി ക്രയ്യിലുള്ള പെണ്‍കുട്ടിയുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. ഇവിടെ നിന്ന് ബ്ലൂവെയ്ല്‍ ഗെയിമിന്റെ ഉപജ്ഞാതാവ് ഫിലിപ് ബുഡെയ്കിന്റെ ഫോട്ടോയും ചലഞ്ച് പൂര്‍ത്തിയാക്കി പലരും അയച്ച ചിത്രങ്ങളും കണ്ടെടുത്തതായാണ് വിവരം. മിക്ക ഫോട്ടോകളും ശരീരത്തില്‍ ബ്ലേഡു കൊണ്ട് മുറിച്ചതിന്റെയാണ്. പെണ്‍കുട്ടിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. ബുഡെയ്കിനെ പിടികൂടി മൂന്നു വര്‍ഷത്തെ തടവിനു ശിക്ഷിച്ചിട്ടും…
Read More