നിരവധി യുവാക്കളെയും കൗമാരക്കാരെയും മരണത്തിലേക്ക് തള്ളിവിട്ട ബ്ലൂ വെയില്‍ എന്ന ഗെയ്മിന്റെ നിര്‍മ്മാതാവ് റഷ്യയില്‍ അറസ്റ്റില്‍. ഇല്യാ സിദറോവ് എന്ന 26കാരനെയാണ് പോലീസ് പിടികൂടിയത്. മരണം ഒളിഞ്ഞു കിടക്കുന്ന കളിയാണ് താന്‍ നിര്‍മ്മിച്ചതെന്ന് ഇയാള്‍ സമ്മതിച്ചിട്ടുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുട്ടികള്‍ മരിച്ച കാര്യം ചോദിച്ചപ്പോള്‍ ഇയാള്‍ പൊട്ടിക്കരഞ്ഞതായും അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ മാസം 14 കാരിയായ പെണ്‍കുട്ടി ആശുപത്രിയില്‍ വച്ച് കത്തി ഉപയോഗിച്ച് കുത്തി ആത്മഹത്യക്ക് ശ്രമിച്ചതും ഈ കളികാരണമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതിന് പുറമെ പെണ്‍കുട്ടി കുത്തിയൊഴുകുന്ന പുഴയിലേക്ക് എടുത്തുചാടുന്നതും കളിഭ്രാന്ത് മൂത്തിട്ടാണെന്ന് തെളിഞ്ഞിരുന്നു. ബ്ലൂ വെയില്‍ എന്ന ഗെയിം കളിക്കുന്നയാളുകള്‍ ഒരോ സ്റ്റേജുകള്‍ പിന്നിടുമ്പോളും സമനിലയില്‍ നിന്നും വഴുതി മാറുകയും അവസാന സ്റ്റേജില്‍ ആത്മഹത്യ ചെയ്യാനും പ്രേരകമാകുന്നു എന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗെയിം തുടങ്ങിയെന്ന് കരുതപ്പെടുന്ന റഷ്യയില്‍…
Read More