കണ്ണൂരില്‍ നാലംഗകുടുബത്തെ ജപ്തിയുടെ പേരില്‍ പെരുവഴിയിലാക്കിയ കേരള ബാങ്കിന്റെ നടപടി വിവാദമായി. കൂത്തുപറമ്പ് പുറക്കളത്തില്‍ വയോധികയും മകളും കൊച്ചുമക്കളുമാണു വീടിന് പുറത്തായത്. സുഹ്റയുടെ ഭര്‍ത്താവ് ഇല്ലാതിരുന്ന സമയത്താണ് ബാങ്കുകാര് ജപ്തി നടത്തിയത്. തുടര്‍ന്ന് വീട് ബാങ്കിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും അതിക്രമിച്ച് കയറരുതെന്നും ബോര്‍ഡ് വച്ചു. കൂത്തുപറമ്പ് പുറക്കളം സ്വദേശി പി.എം. സുഹ്റയുടെ വീടും സ്ഥലവുമാണു ജപ്തി ചെയ്തത്. ഭവനവായ്പയുടെ പലിശയടക്കം 19 ലക്ഷം രൂപ തിരിച്ചടവ് മുടങ്ങിയതോടെയാണു ബാങ്ക് നടപടി. ഒറ്റത്തവണ തീര്‍പ്പാക്കലിനു നാളെവരെ ബാങ്ക് അനുവദിച്ച സമയപരിധി നിലനില്‍ക്കേയായിരുന്നു ജപ്തി. 2012-ലാണ് സുഹ്റ 10 ലക്ഷം രൂപ ഭവനവായ്പയെടുത്തത്. 4,30,000 രൂപ തവണകളായി തിരിച്ചടച്ചെങ്കിലും പിന്നീട് മുടങ്ങി. മകളുടെ മരണവും സ്ഥിര വരുമാനമുള്ള ജോലി ഇല്ലാതിരുന്നതും വായ്പ മുടങ്ങാന്‍ കാരണമായെന്നു സുഹ്റ പറഞ്ഞു. വീട് വിറ്റ് വായ്പ തീര്‍ക്കാന്‍ സാവകാശം ആവശ്യപ്പെട്ടെങ്കിലും ബാങ്ക് അധികൃതര്‍ വഴങ്ങിയില്ലെന്നാണ് ആരോപണം.…
Read More