ദിലിപീന്റെയും കുഞ്ചാക്കോ ബോബന്റെയും നായികയായ പൂച്ചക്കണ്ണി ! തേജലി ഘനേക്കറിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ…

ദിലീപിന്റെയും കുഞ്ചാക്കോബോബന്റെയും ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളത്തിന്റെ മനം കവര്‍ന്ന മറുനാട്ടുകാരിയാണ് തേജലി ഘനേക്കര്‍. എന്നാല്‍ തേജലിയുടെ പേരിനേക്കാള്‍ മലയാളികള്‍ക്ക് പരിചിതം നടി അവതരിപ്പിച്ച കഥാപാത്രങ്ങളായിരിക്കും. ‘മീനത്തില്‍ താലികെട്ടി’ലെ മാലതി, ‘ചന്ദാമാമ’യിലെ മായ എന്നെ കഥാപാത്രങ്ങളിലൂടെയാണ് തേജലിയെ പ്രേക്ഷകര്‍ ശ്രദ്ധിച്ച് തുടങ്ങിയത്. സിനിമയില്‍ എത്തിയപ്പോള്‍ തേജലി ഘനേക്കറില്‍ നിന്ന് സുലേഖയായി മാറുകയായിരുന്നു. രണ്ട് ചിത്രങ്ങള്‍ കൊണ്ട് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരം പിന്നീട് സിനിമകളില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു . ഇപ്പോഴിതാ സിനിമാ ഗ്രൂപ്പുകളില്‍ നടിയുടെ ഇപ്പോഴത്തെ ചിത്രങ്ങള്‍ എത്തിയിരിക്കുകയാണ്. സുലേഖയെപ്പറ്റി പലരും വര്‍ഷങ്ങളായി അന്വേഷിച്ചിരുന്നുവെങ്കിലും കാര്യമായ വിവരമൊന്നുമില്ലായിരുന്നു.”സുലേഖയെ പറ്റി വര്‍ഷങ്ങളായിട്ടുള്ള അന്വേഷണമായിരുന്നുവെന്നും അടുത്തിടെ സിംഗപ്പൂരിലെ ഇന്ത്യന്‍ വിമന്‍സ് അസോസിയേഷന്റെ മാഗസിനില്‍ ‘എ ഹിഡന്‍ സ്റ്റാര്‍’ എന്ന തലക്കെട്ടില്‍ വന്ന ഇവരുടെ ഒരു അഭിമുഖം കണ്ടുവെന്നും കുറിച്ചുകൊണ്ട് അമല്‍ ജോണ്‍ എന്നയാളാണ് നടിയുടെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.’ സുലേഖ…

Read More