തന്നെ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് സ്വാമി ഗംഗേശാനന്ദയുടെ ലിംഗം മുറിച്ച പെണ്‍കുട്ടി ഗംഗേശാനന്ദയുടെ അഭിഭാഷകന് അയച്ച കത്ത് പുറത്ത്. തന്നെ സ്വാമി ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നും തന്റെ മൊഴിയായി പുറത്തു വന്നത് പോലീസ് കെട്ടിച്ചമച്ചതാണെന്നും പറഞ്ഞ പെണ്‍കുട്ടി ജനനേന്ദ്രിയം മുറിച്ചത് താനല്ലെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ സുഹൃത്തായ അയ്യപ്പദാസും മറ്റു രണ്ടു പേരും ചേര്‍ന്നാണ് സ്വാമിയെ ആക്രമിച്ചതെന്നും കത്തില്‍ പറയുന്നു. ഗംഗേശാന്ദയുടെ അഭിഭാഷകന്‍ കത്ത് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.
Read MoreTag: Bobbitised
ധൈര്യമായി മുറിച്ചോളു… ഞങ്ങളുണ്ട് കൂടെ; പെണ്‍കുട്ടികള്‍ അക്രമിയുടെ ലിംഗം മുറിയ്ക്കുന്നതിനെ കുറ്റമായി കാണാനാവില്ലെന്ന് ആന്ധ്രാപ്രദേശ് വനിതാ കമ്മീഷന്‍; കാരണമായി പറയുന്നത്…
തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന പുരുഷന്റെ ലിംഗം പെണ്‍കുട്ടികള്‍ ഛേദിച്ചാല്‍ അതിനെ തെറ്റുപറയാനാവില്ലെന്ന് ആന്ധ്രാപ്രദേശ് വനിതാ കമ്മീഷന്‍. സ്ത്രീത്വം സംരക്ഷിക്കാന്‍ വേണ്ടി ഒരു പുരുഷന്റെ ലിംഗം ഛേദിക്കുന്നതില്‍ തെറ്റില്ലെന്നു പറഞ്ഞത് ആന്ധ്രാപ്രദേശ് വനിതാ കമ്മീഷന്‍ അധ്യക്ഷ നന്നപാനേനി രാജകുമാരിയാണ് വ്യക്തമാക്കിയത്. കൈകകളില്‍ ചെറിയ കത്തികള്‍ കൊണ്ടു നടക്കാനും പ്രതിരോധത്തിനായി ഉപയോഗിക്കാന്‍ പഠിക്കാനും അവര്‍ പെണ്‍കുട്ടികളോട് ആവശ്യപ്പെടുകയും ചെയ്തു. മെയ് 20ന് കൂട്ട ബലാത്സംഗത്തിന് ഇരയായ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആദിവാസി പെണ്‍കുട്ടികളെ കിംഗ് ജോര്‍ജ് ആശുപത്രിയില്‍ സന്ദര്‍ശിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു ആന്ധ്രാപ്രദേശ് വനിതാ കമ്മീഷന്‍ അധ്യക്ഷ. വൈകാരികമായാണ് അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. കുട്ടികളുടെ അവസ്ഥ കണ്ട വനിതാ കമ്മീഷന്‍ അധ്യക്ഷ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരയുകയും ചെയ്തു.തന്റെ വാദത്തെ ന്യായീകരിക്കാന്‍ കേരളത്തില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവമാണ് അവര്‍ എടുത്തുകാട്ടിയത്. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ…
Read Moreഅച്ഛനും അമ്മയും സ്വാമിയുടെ അടിമകളായപ്പോള്‍ തനിക്കു വഴങ്ങേണ്ടി വന്നു;ഒടുവില്‍ പീഡനം ആക്രമമായപ്പോള്‍ ജനനേന്ദ്രിയം മുറിയ്ക്കാന്‍ തീരുമാനിച്ചു; സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിയുടെ മൊഴി ഇങ്ങനെ…
തിരുവനന്തപുരം: വര്‍ഷങ്ങളോളം നീണ്ടു നിന്ന ലൈംഗിക ചൂഷണത്തില്‍ സഹികെട്ട് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച് നീതി നടപ്പാക്കിയ പെണ്‍കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ആക്രമിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് പെണ്‍കുട്ടി പറയുന്നതിങ്ങനെ. പീഡനം ആക്രമമായി മാറിയപ്പോഴാണ് തനിക്കിത് ചെയ്യേണ്ടിവന്നതെന്ന് പെണ്‍കുട്ടി പറഞ്ഞു. കഴുത്തില്‍ കത്തിവച്ച് ആക്രമിക്കാന്‍ സ്വാമി ശ്രമിച്ചപ്പോള്‍ വേറെ മാര്‍ഗം ഒന്നുമില്ലാതെയാണ് തനിക്ക് ലിഗഛേദനം നടത്തേണ്ടി വന്നതെന്നും പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു. നഗരത്തിലെ ഒരു കോളേജിലെ അവസാനവര്‍ഷ നിയമവിദ്യാര്‍ത്ഥിയാണ് പെണ്‍കുട്ടി.വെള്ളിയാഴ്ച രാത്രി പതിനൊന്നേമുക്കാലോടെ തിരുവനന്തപുരം കണ്ണമ്മൂലയിലാണ് അത്യപൂര്‍വമായ ഈ സംഭവം ഉണ്ടായത്. ചങ്ങനാശേരി സ്വദേശിയും പന്മന ആശ്രമത്തിലെ മുന്‍ അന്തേവാസിയുമായിരുന്ന സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ എന്ന ശ്രീഹരിയുടെ ജനനേന്ദ്രിയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിലെ വിദഗ്ദ്ധര്‍ തുന്നിപ്പിടിപ്പിച്ചെങ്കിലും മൂത്രക്കുഴലും രക്തക്കുഴലുകളും പൂര്‍ണമായി മുറിഞ്ഞുപോയത് കൂട്ടിച്ചേര്‍ക്കാനായില്ല. എന്നാല്‍ സ്വാമി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ജനനേന്ദ്രിയം അറ്റു…
Read More