മന് കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശംസിച്ച എന്‍.എസ്. രാജപ്പനു സാമ്പത്തിക സഹായവുമായി ബോബി ചെമ്മണൂര്‍. രാജപ്പനെ നേരില്‍ക്കണ്ട് അഭിനന്ദിച്ച ബോബി വീടു വയ്ക്കാനുള്ള സാമ്പത്തിക സഹായം കൈമാറി. ബോബിയുടെ പ്രവൃത്തിയ്ക്ക് കൈയ്യടിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. നടക്കാനാകില്ലെങ്കിലും തുഴഞ്ഞെത്തി വേമ്പനാട്ടു കായലിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നീക്കുന്ന രാജപ്പനു മോട്ടോര്‍ ഘടിപ്പിച്ച വള്ളം സമ്മാനമായി നല്‍കാനാണു ബോബി എത്തിയത്. എന്നാല്‍, വള്ളം വാങ്ങി നല്കാന് മറ്റൊരു സംഘടന മുന്നോട്ടു വന്നതോടെ രാജപ്പനു വീടു വയ്ക്കാന്‍ സാമ്പത്തിക സഹായം നല്കാന് ബോബി തീരുമാനിക്കുകയായിരുന്നു. കുമരകം മഞ്ചാടിക്കരി സ്വദേശിയായ രാജപ്പനു ചെറുപ്പത്തില്‍ പോളിയോ ബാധിച്ചു രണ്ടുകാലും തളര്ന്നതിനാല് നടക്കാനാവില്ല. കണ്ടുവളര്‍ന്ന മീനച്ചിലാറും കായലും മലിനമാകുന്നതിലുള്ള സങ്കടമാണ് അദ്ദേഹത്തെ പ്ലാസ്റ്റിക് കുപ്പികള്‍ പെറുക്കി വൃത്തിയാക്കാന്‍ പ്രേരിപ്പിച്ചത്. മറ്റു ജോലികള്‍ ചെയ്യാന്‍ ആരോഗ്യം സമ്മതിക്കാത്തതിനാല്‍ ഈ പണി ഉപജീവന മാര്‍ഗവുമായി. കുപ്പികള്‍ വിറ്റുകിട്ടുന്ന…
Read MoreTag: bobby chemmannoor
‘ബോചെ’യുടെ കളികള്‍ മലയാളികള്‍ കാണാനിരിക്കുന്നതേയുള്ളൂ ! ഡോണള്‍ഡ് ട്രംപിന്റെ ‘റോള്‍സ് റോയ്സ്’ ലേലത്തില്‍ പിടിക്കാന്‍ ബോബി ചെമ്മണ്ണൂര്‍; ഈ കാര്‍ ട്രംപിന് ഏറ്റവും പ്രിയപ്പെട്ടത്…
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കാര്‍ ലേലത്തില്‍ പിടിക്കാന്‍ ബോബി ചെമ്മണ്ണൂര്‍. ട്രംപിന്റെ റോള്‍സ് റോയ്സ് കാര്‍ സ്വന്തമാക്കാനുള്ള ലേലത്തില്‍ പങ്കെടുക്കാനൊരുങ്ങുകയാണെന്ന് ബോബി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. മുമ്പ് ഇതു സംബന്ധിച്ച് വന്ന വാര്‍ത്തയെ ശരിവെയ്ക്കുന്നതാണ് ബോബിയുടെ വാക്കുകള്‍. പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതോടെ തന്റെ ആഡംബര വാഹനവും ട്രംപ് വില്ക്കാന് ഒരുങ്ങുകയാണെന്നാണ് വാര്‍ത്തകള്‍. അമേരിക്കയുടെ 45-ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേല്ക്കുന്നതു വരെ അദ്ദേഹം ഉപയോഗിച്ചിരുന്ന വാഹനമാണിത്. കഴിഞ്ഞ ദിവസമാണ് അമേരിക്കയിലെ പ്രധാനപ്പെട്ട ലേല വെബ്സൈറ്റായ മേകം ഓക്ഷന്സില് ഈ വാഹനം പ്രത്യക്ഷപ്പെട്ടത്. 2010 മോഡല്‍ ബ്ലാക്ക് നിറത്തിലുള്ള റോള്‍സ് റോയിസ് ഫാന്റം കാറാണ് ഇത്. മെകം ഓക്ഷന്റെ ഒഫീഷ്യല്‍ വെബ്സൈറ്റിലാണ് കാര്‍ ലേലത്തിന് ഇട്ടിരിക്കുന്നത്. ഏതാണ്ട് 2.9 കോടി രൂപ വരെയാണ് ഇതിന് വില വരുന്നത്. ”എനിക്ക് ഏറെ പ്രിയപ്പെട്ട വാഹനമാണിത്, ഏറ്റവും മികച്ച ഒന്ന്,…
Read Moreബോബി ചെമ്മണ്ണൂരിനേക്കാള്‍ വലിയ ബിസിനസ് തന്ത്രവുമായി ‘വസന്ത’ ! ഭൂമി വില്ക്കാന് വിലപേശിയത് ലക്ഷങ്ങള്‍; വസന്ത ബോബിയെ കബളിപ്പിച്ചുവെന്ന സംശയം ഉയരുന്നു…
നെയ്യാറ്റിന്‍കരയിലെ രാജന്റെയും അമ്പിളിയുടെയും ആത്മഹത്യ മലയാളികളെ മുഴുവന്‍ കണ്ണീരണിയിച്ച സംഭവമാണ്. മാതാപിതാക്കളുടെ മരണത്തോടെ അനാഥരായ രണ്ടു കുട്ടികളോട് പരാതിക്കാരിയായ വസന്ത കാണിക്കുന്ന ശത്രുതാ മനോഭാവം മലയാളികളെയാകെ രോഷാകുലരാക്കിയിരുന്നു. വസന്തയില്‍ നിന്നും ബോബി ചെമ്മണ്ണൂര്‍ രാജന്റെ വീടിരിക്കുന്ന സ്ഥലം വിലയ്ക്ക് വാങ്ങിയിരുന്നു. കുട്ടികള്‍ക്ക് നല്‍കാനായിരുന്നു ഇത്. എന്നാല്‍, തര്‍ക്കഭൂമിയാണെന്നും കേസ് നടന്നുകൊണ്ടിരിക്കുന്ന ഭൂമി ആര്‍ക്കും വില്‍ക്കാനോ വാങ്ങാനോ സാധ്യമല്ലെന്നും കുട്ടികള്‍ വ്യക്തമാക്കിയതോടെയാണ് ബോബി ചെമ്മണ്ണൂരും കുടുങ്ങിയത്. മനുഷ്യത്വം മാത്രമായിരുന്നു ബോബിയെ ഇത്തരത്തിലൊരു പ്രവൃത്തി ചെയ്യാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍, ഇതിലൂടെ ഇദ്ദേഹത്തിനു നഷ്ടമായത് ലക്ഷങ്ങളാണെന്ന് റിപ്പോര്‍ട്ട്. രാജന്റേയും അമ്പിളിയുടേയും മരണശേഷം ഭൂമി ഒരു കാരണവശാലും അവരുടെ മക്കള്‍ക്ക് വിട്ടുകൊടുക്കില്ലെന്നായിരുന്നു ഇത്രയും നാള് വസന്ത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നത്. എന്നാല്‍, ഈ തീരുമാനം ബോബി ചെമ്മണ്ണൂരിനെ കണ്ടപ്പോള്‍ ഇവര്‍ പെട്ടെന്നാണ് മാറ്റിയത്. ഒന്നര വര്‍ഷം മുന്‍പ് രാജനും കുടുംബവും ലക്ഷംവീട് കോളനിയിലെ ഭൂമിയില്‍…
Read More‘ബോചെ’ നിങ്ങളാണ് ഹീറോ ! നെയ്യാറ്റിന്‍കരയിലെ തര്‍ക്കഭൂമിയും വീടും രാജന്റെ മക്കള്‍ക്കായി വാങ്ങി ബോബി ചെമ്മണ്ണൂര്‍;കൈയ്യടിച്ച് സോഷ്യല്‍ മീഡിയ;ഭൂമി നിരസിച്ച് കുട്ടികള്‍…
നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ തീ കൊളുത്തി മരിച്ചതു ബന്ധപ്പെട്ട തര്‍ക്കഭൂമിയും വീടും ഉടമയ്ക്ക് വില കൊടുത്ത് വാങ്ങി വ്യവസായി ബോബി ചെമ്മണ്ണൂര്‍. ഇന്ന് രാവിലെയാണ് എഗ്രിമെന്റ് എഴുതിയത്. ദമ്പതികള്‍ മരിച്ച വീട്ടില്‍ വച്ച് ബോബി ചെമ്മണ്ണൂര്‍ എഗ്രിമെന്റ് ദമ്പതികളുടെ മക്കള്‍ക്ക് കൈമാറും. കൂടാതെ വീട് ഉടന്‍ പുതുക്കിപ്പണിയും. അതുവരെ കുട്ടികളുടെ പൂര്‍ണ സംരക്ഷണവും ബോബി ഏറ്റെടുക്കും. എന്നാല്‍ ഭൂമി വാങ്ങുന്ന വിവരം ബോബി ചെമ്മണ്ണൂര്‍ തങ്ങളെ അറിയിച്ചിരുന്നില്ലെന്നും അതിനാല്‍ തങ്ങള്‍ക്ക് ഈ രീതിയില്‍ വീടും സ്ഥലവും വേണ്ടെന്നും കുട്ടികള്‍ പറഞ്ഞു. ബോബി ചെമ്മണ്ണൂരിന്റെ നല്ല മനസ്സിന് നന്ദിയെന്നും എന്നാല്‍ ഭൂമി നിയമപരമായി ലഭിച്ചാല്‍ മാത്രമേ തങ്ങള്‍ സ്വീകരിക്കുകയുള്ളൂവെന്നുമാണ് കുട്ടികളുടെ നിലപാട്.
Read More