കൗമാരക്കാലത്ത് പ്രേമത്തില്‍ അകപ്പെട്ടിട്ടില്ലാത്തവര് അപൂര്‍വമാണ്. തന്റെ കൗമാരകാലത്തെ കാമുകനെപ്പറ്റി ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത് നടി അനുഷ്കാ ശര്‍മയാണ്. അതിസുന്ദരനായിരുന്ന തന്റെ കാമുകന്റെ പേര് അര്ജുന് എന്നായിരുന്നെന്നും അവനെക്കാണാതെ ഒരു ദിവസം പോലും ഉറങ്ങാന്‍ തനിക്കാവുമായിരുന്നില്ലെന്നും അനുഷ്ക പറയുന്നു. ഇടവേളകളില്‍ സ്കൂളിന്റെ ഏതെങ്കിലും ഒഴിഞ്ഞ കോണിലിരുന്ന് തങ്ങള്‍ പ്രണയം പങ്കിടുമായിരുന്നെന്നും അവന്റെ ശരീരത്തിന്റെ ഗന്ധം പോലും ഇപ്പോഴും തന്റെ ഓര്‍മയിലുണ്ടെന്നും താരം പറയുന്നു. പക്ഷെ ഇന്ന് അവന് എവിടെയാണെന്നു തനിക്കറിയില്ലയെന്നും താരം പറയുന്നു. മറ്റു പലരെയും പോലെ വിവാഹം കഴിക്കാതെ ഒരുമിച്ചു താമസിക്കുന്നതില്‍ തനിക്കു താത്പര്യമില്ലെന്നും താരം പറയുന്നു. മുമ്പ് രണ്‍ബീര്‍ കപൂറുമായി പ്രണയത്തിലായിരുന്നല്ലോ എന്ന ചോദ്യത്തിന് രണ്‍ബീര്‍ നല്ല സുഹൃത്തു മാത്രമാണെന്നായിരുന്നു അനുഷ്കയുടെ മറുപടി. രണ്‍ബീറുമായി ബന്ധപ്പെടുത്തി പല നടിമാരുടെയും പേരുകള്‍ പ്രചരിച്ചതും അനുഷ്ക ചൂണ്ടിക്കാട്ടി. താന്‍ എന്തു ചെയ്യുകയാണെന്നു നോക്കിയിരിക്കുകയാണ് മാധ്യമങ്ങള്‍ എന്നു പറഞ്ഞ അനുഷ്ക…
Read More