ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നത്. ഭര്‍ത്താവ് മറ്റൊരു സ്ത്രീയോട് ഉറക്കത്തില്‍ കൊഞ്ചിക്കുഴഞ്ഞെന്ന പേരില്‍ അയാളുടെ സ്വകാര്യഭാഗത്ത് തിളച്ച വെള്ളം ഒഴിച്ച ബൊളീവിയന്‍ യുവതിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്. ഇവരെ പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ആഴ്ച ബൊളീവിയന്‍ നഗരമായ ലാപാസിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. പൊള്ളലേറ്റ ഭര്‍ത്താവിന് 45 വയസ്സായിരുന്നു. ഭര്‍ത്താവ് ഉറക്കത്തില്‍ മറ്റൊരു സ്ത്രീയോട് തന്റെ ഇഷ്ടം വെളിപ്പെടുത്തിയെന്നാണ് ഭാര്യയുടെ ആരോപണം. അയാള്‍ ഉറക്കത്തില്‍ മറ്റൊരു പെണ്ണിനോട് പ്രണയം തുറന്ന് പറയുന്നത് കേട്ട ഭാര്യ പ്രകോപിതയായി നേരെ അടുക്കളയിലേക്ക് ചെന്നു. ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് അതുമായി മുറിയില്‍ വന്ന്, അത് അയാളുടെ ജനനേന്ദ്രിയത്തില്‍ ഒഴിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന്, സ്വകാര്യഭാഗത്തും കൈയിലും പുറകിലും പൊള്ളലേറ്റ അയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ”എന്റെ ഭര്‍ത്താവ് ഉറക്കത്തില്‍ മറ്റൊരു സ്ത്രീയോട് കൊഞ്ചിക്കുഴയുന്നത് കണ്ടപ്പോള്‍…
Read More