പുരുഷന് അപ്രമാദിത്വമുള്ള പല മേഖലകളിലും സ്ത്രീകള്‍ കടന്നുവരുന്ന കാഴ്ചയാണ് കഴിഞ്ഞ ഒരു ദശകമായി കാണാന്‍ സാധിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ വിമാനങ്ങളിലൊന്നായ ബോയിംഗ് 777ന്റെ ക്യാപ്റ്റന്‍ പദവിയിലെത്തി ചരിത്രം സൃഷ്ട്ച്ചിരിക്കുകയാണ് അന്നി ദിവ്യ എന്ന ഇന്ത്യന്‍ സുന്ദരി. ബോയിംഗിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ കമാന്‍ഡറാണ് അന്നി. സൈനികന്റെ മകളായി പത്താന്‍കോട്ടില്‍ ജനിച്ച അന്നിയുടെ കുട്ടിക്കാലം മുതല്‍ക്കേയുള്ള ആഗ്രഹം വിമാനം പറത്തുക എന്നതായിരുന്നു. എന്നാല്‍ ഒരു ഇടത്തരം ഇന്ത്യന്‍ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന അന്നിയ്ക്ക് തന്റെ സ്വപ്നങ്ങളിലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല. എന്നാലും മാതാപിതാക്കളുടെ അര്‍ധ സമ്മതത്തോടെ അന്നി പതിനേഴാം വയസില്‍ പൈലറ്റാകാനുള്ള പരിശീലനം തുടങ്ങി. എന്നാല്‍ വിമാനം പറത്തല്‍ ഒരു പ്രൊഫഷനായി സ്വീകരിക്കുന്നതിനോട്് മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും എതിര്‍പ്പായിരുന്നു. പക്ഷേ ഉത്തര്‍ പ്രദേശിലെ ഫ്‌ളൈയിങ് സ്കൂളായ ഇന്ദിര ഗാന്ധി രാഷ്ട്രീയ ഉറന്‍ അക്കാഡമിയില്‍ ചേരാന്‍ അവള്‍…
Read More