എന്നാലും എന്റെ തീവ്രവാദി സഹോദരാ…തനിക്ക് ഈ ഗതി വന്നല്ലോ ! ഐഎസിനെ പേടിച്ച് ബൊക്കോ ഹറാം നേതാവ് ബെല്‍റ്റ് ബോംബ് പൊട്ടിച്ച് ആത്മഹത്യ ചെയ്തു; ചത്തത് 300 വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടു പോയ സംഭവത്തിലെ മുഖ്യ സൂത്രധാരന്‍…

തീവ്രവാദ സംഘടനകള്‍ ലോകജനതയ്ക്കു ഭീഷണിയാണ്. തീവ്രവാദികള്‍ നിരവധി നിരപരാധികളെ കൊന്നൊടുക്കുന്നുണ്ടെങ്കിലും തീവ്രവാദ സംഘടനകള്‍ തമ്മിലുള്ള കുടിപ്പക മൂലം പലപ്പോഴും നിരവധി തീവ്രവാദികളും കൊല്ലപ്പെടുന്നു. ഇത്തരത്തില്‍ ഒരു തീവ്രവാദി ചാകുമ്പോള്‍ ഭൂമിയ്ക്കും ലോകര്‍ക്കും ആശ്വാസമുണ്ടാവുന്നുവെന്ന് തീര്‍ച്ചയാണ്. ഇപ്പോള്‍ ഇത്തരത്തില്‍ ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നത് നൈജീരിയയിലെ ഇസ്ലാമിക് തീവ്രവാദ സംഘടനയായ ബൊക്കോഹറാമിന്റെ നേതാവിനാണ്. ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളുടെ കൈകൊണ്ടു മരിക്കാതിരിക്കാന്‍ സ്വയം ബെല്‍റ്റ് ബോംബ് പൊട്ടിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു ടിയാന്‍. 2014-ല്‍ 300സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ സൂത്രധാരനായ അബുബക്കര്‍ ഷെകാവുവിനാണ് ഈ ഗതി വന്നത്. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ പ്രവിശ്യയില്‍ ഇസ്ലാമിക സ്റ്റേറ്റ് തീവ്രവാദികളുമായി ബൊക്കാ ഹറാം യുദ്ധം നടത്തി വരികയായിരുന്നു. വടക്കന്‍ നൈജീരിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് കാര്യമായി സ്വാധീനം നേടിവരുന്നത് ബൊക്കാ ഹറാമിനെ ചൊടിപ്പിച്ചിരുന്നു. ഇസ്ലാമി സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിന്‍സ് എന്ന തീവ്രവാദി സംഘടനയുടേ വരവോടെ ബൊക്കാ ഹറാമിന്റെ…

Read More