‘ഗേള്‍സ് നിങ്ങളോട് എനിക്ക് പറയാനുള്ളത് ഒന്നുമാത്രം’ ! പെണ്‍കുട്ടികള്‍ക്ക് കിടിലന്‍ ഉപദേശവുമായി അമേയ മാത്യു…

മലയാളികളുടെ ഇഷ്ടതാരമാണ് അമേയമാത്യു. ജയസൂര്യ നായകനായി പുറത്തിറങ്ങിയ ആട് ടുവിലൂടെ സിനിമയിലെത്തിയെങ്കിലും താരത്തെ പ്രശസ്തയാക്കിയത് യൂട്യൂബ് വെബ്‌സീറീസ് ആയ കരിക്കാണ്. ആട് ടുവിനു ശേഷം ഒരു പഴയ ബോംബ് കഥ, തിമിരം എന്നീ സിനിമകളിലും താരം അഭിനയിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. മൂന്നു ലക്ഷത്തില്‍ കൂടുതല്‍ ആരാധകര്‍ താരത്തെ ഇന്‍സ്റ്റാഗ്രാമില്‍ മാത്രം ഫോളോ ചെയ്യുന്നുണ്ട്. താരം ഏറ്റവും അവസാനമായി അപ്ലോഡ് ചെയ്ത ഫോട്ടോയുടെ ക്യാപ്ഷന്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സ്ത്രീകളെ മോട്ടിവേറ്റ് ചെയ്യുന്ന രൂപത്തിലാണ് താരം ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. എന്നെ ഇത്രയും BOLD ആക്കിയത് എന്റെ ജീവിതമാണ്. Girls നിങ്ങളോട് എനിക്ക് ഒന്നേ പറയാനുള്ളൂ…സമൂഹം നിനക്ക് മുന്നില്‍ നിര്‍മ്മിച്ചിരിക്കുന്ന വേലിക്കെട്ടുകളെ അതിജീവിച്ച് കഴുകനെ പോലെ നിന്റെ സ്വപ്നങ്ങളിലേക്ക് പറന്നുയരുക…എന്നായിരുന്നു താരത്തിന്റെ ക്യാപ്ഷന്‍.

Read More