90കളില്‍ ബോളിവുഡിനെ ഇളക്കിമറിച്ച സുന്ദരിയാണ് മഹിമ ചൗധരി. ഷാരൂഖ് ഖാന്റെ നായികയായി പര്‍ദേശ് എന്ന ചിത്രത്തിലൂടെയായിരുന്നു മഹിമയുടെ അരങ്ങേറ്റം. ആദ്യ ചിത്രവും പാട്ടുകളും സൂപ്പര്‍ഹിറ്റായതോടെ മഹിമ അക്കാലത്തെ യുവാക്കളുടെ സ്വപ്നസുന്ദരിയായി മാറി.മോഡലിംഗിലൂടെയാണ് മഹിമ സിനിമയിലെത്തിയത്. ഇപ്പോള്‍ സിനിമയില്‍നിന്ന് മാറി നില്ക്കുന്ന നടി ബോളിവുഡ് തന്റെ ജീവിതത്തെ മാറ്റി മറിച്ചതെങ്ങനെയെന്ന് അടുത്തിടെ വിവരിക്കുകയുണ്ടായി. തന്റെ ആദ്യകാല സിനിമാ അനുഭവങ്ങള്‍ ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. മഹിമ ബോളിവുഡിനെക്കുറിച്ച് പറയുനനതിങ്ങനെ…ആരെങ്കിലുമായി നിങ്ങള്‍ ഡേറ്റിങ് ആരംഭിച്ച ആ നിമിഷം മുതല്‍ ആളുകള്‍ നിങ്ങളെക്കുറിച്ച് എഴുതിത്തുടങ്ങും. കാരണം, അവര്‍ക്ക് കന്യകയായ, ആരും ചുംബിക്കാത്ത ആളുകളെയാണ് ആവശ്യം. നിങ്ങള്‍ ഡേറ്റിങ് നടത്തുകയാണെങ്കില്‍ അത് ഓ…അവള് ഡേറ്റിങ്ങിലാണെന്ന രീതിയില്‍ പറയും. നിങ്ങള്‍ കല്യാണം കഴിച്ചെങ്കില്‍ നിങ്ങളുടെ കരിയര്‍ അവിടെ അവസാനിക്കും. നിങ്ങള്‍ക്കൊരു കുട്ടി കൂടി ഉണ്ടെങ്കില്‍ കരിയര്‍ പൂര്‍ണമായും അവസാനിച്ചതുപോലെയാണ്. മഹിമ…
Read MoreTag: bollywood
രൺവീറിനെ സെറ്റിൽ നിന്നു പുറത്താക്കി രവീണ!
ബോളിവുഡ് നടൻ രണ്‍വീര്‍ സിംഗിനെ പണ്ടൊരു ഷൂട്ടിംഗ് സെറ്റില്‍ നിന്നും പിടിച്ച് പുറത്താക്കിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ. അതും താരറാണിയായിരുന്ന രവീണ ടണ്ടന്റെ നിര്‍ദേശത്തെ തുടര്‍ന്ന്. സംഭവത്തെക്കുറിച്ച് രണ്‍വീര്‍ തന്നെയാണ് പിന്നീട് വെളിപ്പെടുത്തിയത്. രൺവീർ കോളേജില്‍ പഠിക്കുമ്പോഴായിരുന്നു സംഭവം. അക്ഷയ് കുമാറും കഥയിലുണ്ടായിരുന്നു. മുംബൈയിലെ എസ്എന്‍ഡിറ്റി കോളേജില്‍ ഷൂട്ടിംഗ് നടക്കുന്നുണ്ടായിരുന്നു. അക്ഷയ് കുമാറും രവീണ ടണ്ടനും മഴയത്ത് ഡാന്‍സ് കളിക്കുന്ന രംഗമായിരുന്നു ചിത്രീകരിച്ചിരുന്നത്. താനും സുഹൃത്തുക്കളും രവീണയുടെ സൗന്ദര്യത്തില്‍ മയങ്ങി നോക്കി നിന്നു പോവുകയായിരുന്നുവെന്നാണ് രണ്‍വീര്‍ പറയുന്നത്. തങ്ങളുടെ നോട്ടത്തില്‍ അസ്വസ്ഥയായ രവീണ തന്റെ സുരക്ഷാ ഉദ്യോഗസ്ഥരോട് രണ്‍വീറിനേയും സുഹൃത്തുക്കളേയും പിടിച്ച് പുറത്താക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് രണ്‍വീറിനെയും കൂട്ടുകാരേയും സുരക്ഷാ ഉദ്യോഗസ്ഥര്‍ അവിടെ നിന്നു പുറത്താക്കി. മടങ്ങി പോകുന്നത് വഴി അക്ഷയ് കുമാറിനെ കണ്ടുവെന്നും തന്റെ ഹെയര്‍ സ്റ്റൈലിനെ അക്ഷയ് കുമാര്‍ പ്രശംസിച്ചുവെന്നും കൂടെ നിന്ന് ചിത്രമെടുത്തുവെന്നും രണ്‍വീര്‍ പറയുന്നു.…
Read Moreഇസ്രായേല്‍ ലോകത്തിന്മാതൃയെന്ന് കങ്കണ
ലോകത്തിന് മുഴുവന്‍ ഇസ്രായേല്‍ മാതൃകയാണെന്ന് നടി ബോളിവുഡ് നടി കങ്കണ റണൗത്ത്. ഇന്ത്യ ഇസ്രയേലിനെ കണ്ട് പഠിക്കണമെന്നും രാജ്യത്തുള്ള വിദ്യാര്‍ഥികള്‍ എല്ലാവരും പട്ടാളത്തില്‍ ചേരേണ്ടത് നിര്‍ബന്ധമാക്കണമെന്നും താരം. ലോകം ഇന്ന് പലവിധ പ്രതിസന്ധികളുമായി മല്ലിടുകയാണ്. കൊറോണയായാലും രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധമായാലും. നല്ല സമയങ്ങളില്‍ നിയന്ത്രണം നഷ്ടപ്പെടരുത്, അതു പോലെ മോശം സമയങ്ങളില്‍ ധൈര്യം നഷ്ടപ്പെടരുതെന്നും ഞാന്‍ കരുതുന്നു. ഇസ്രായേലിനെ തന്നെ മാതൃക എടുക്കുക. ആ രാജ്യത്ത് ഏതാനും ലക്ഷം ആളുകള്‍ മാത്രമേയുള്ളൂ.എങ്കിലും ആറേഴ് രാജ്യങ്ങള്‍ ഒരുമിച്ച് അവരെ ആക്രമിച്ചാലും രാജ്യത്തുള്ളവര്‍ ചേര്‍ന്ന് തന്നെ ആ തീവ്രവാദത്തെ നേരിടുകയാണ് ചെയ്യുന്നത്. ലോകത്തിന് മുഴുവന്‍ ഇസ്രയേല്‍ മാതൃകയാണ്. അതിന് മാത്രം എന്ത് പ്രത്യേകതയാണ് ആ രാജ്യത്ത് ഉള്ളത്? പ്രതിപക്ഷമാണോ? പ്രതിപക്ഷം അവിടെയും ഉണ്ട്. പക്ഷേ യുദ്ധത്തിന്റെ ഇടയില്‍ നിന്ന് നിങ്ങള്‍ സ്ട്രൈക്ക് ചെയ്തത് വിശ്വസിക്കില്ല എന്ന് പറയില്ല. ഇത്തരം വൃത്തിക്കെട്ട…
Read Moreഎഴുതിവച്ച കാര്യങ്ങള്‍ തമാശയോടെ പറയണ മെന്നത് കുറച്ച് കഷ്ടം
കോമഡി അവതരിപ്പിക്കുന്നത് പൊതുവെ പ്രയാസമുള്ള കാര്യമാണ്. കോമഡി അവതരിപ്പിക്കുന്നവര്‍ അതിന് വേണ്ടി മുന്നൊരുക്കങ്ങള്‍ നടത്തുകയും പരിശീലനം നേടുകയും ചെയ്തിട്ടുണ്ടാവും. സിനിമയുടെ കാര്യം അങ്ങനെയല്ല. എഴുതിവച്ച കാര്യങ്ങള്‍ തമാശയോടെ പറയണം എന്നത് കുറച്ച് കഷ്ടമാണെന്ന് -പൂജ ഹെഗ്ഡെ. സ്റ്റാന്റ് അപ് കോമഡിക്ക് ആവുമ്പോള്‍ പ്രത്യേകം പഞ്ച് ഡയലോഗുകളുടെയെല്ലാം ആവശ്യവുമുണ്ട്. സിനിമയ്ക്ക് വേണ്ടി ഞാന്‍ പല സ്റ്റാന്റ് അപ് കോമഡി ആര്‍ട്ടിസ്റ്റിനെയും നേരില്‍ പോയി കണ്ടിട്ടുണ്ട്
Read Moreനിക്കിനെ ആയിരുന്നില്ല പ്രിയങ്കയുടെ കുടുംബം മനസില്‍ കണ്ടത്!
ബോളിവുഡിന്റെ താരറാണിയെന്നതിനു പുറമെ ഗ്ലോബല്‍ സ്റ്റാര്‍ കൂടിയാണ് പ്രിയങ്ക ചോപ്ര. സൗന്ദര്യ മത്സരത്തിലൂടെ രാജ്യത്തിന് അഭിമാനമായി മാറിയ ശേഷമാണ് പ്രിയങ്ക സിനിമയിലെത്തുന്നത്. കോടിക്കണക്കിന് ആരാധകരുള്ള പ്രിയങ്ക ഒരു ഗായിക എന്ന നിലയിലു കൈയടി നേടിയിട്ടുണ്ട്. വിവാഹ ശേഷവും അഭിനയ രംഗത്ത് ശക്തമായ സാന്നിധ്യമായി തുടരുകയാണ് പ്രിയങ്ക. പോപ്പ് ഗായകനായ നിക്ക് ജൊനാസാണ് പ്രിയങ്കയുടെ ഭര്‍ത്താവ്. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ ആഘോഷമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായി മാറാറുണ്ട്. 2018-ലായിരുന്നു പ്രിയങ്കയും നിക്കും വിവാഹിതരാകുന്നത്.എന്നാല്‍ നിക്കുമായുള്ള വിവാഹത്തിന് മുമ്പ് മറ്റൊരു താരവുമായുള്ള പ്രിയങ്കയുടെ വിവാഹമായിരുന്നു കുടുംബം ആഗ്രഹിച്ചിരുന്നതെന്ന് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പ്രിയങ്കയുടെ ആന്റിയുടെ ആഗ്രഹം പ്രിയങ്ക ടെലിവിഷന്‍ താരമായ മോഹിത് റെയ്നയെ വിവാഹം കഴിക്കണമെന്നായിരുന്നു. “ദേവോം കി ദേവ് മഹാദേവ്’ എന്ന പരമ്പരയിലൂടെ താരമായി മാറിയ നടനാണ് മോഹിത്. പ്രിയങ്ക…
Read Moreകഴിയുന്നത്ര സഹായം ചെയ്യൂ, രാജ്യത്തെ രക്ഷിക്കു
എന്റെ രാജ്യമായ ഇന്ത്യയാണ് ഇപ്പോള്‍ ലോകത്ത് ഏറ്റവും കൂടുതലായി കഷ്ടപ്പെടുന്നത്. എല്ലാവരും ഇപ്പോഴാണു സഹായിക്കേണ്ടതെന്ന് പ്രിയങ്ക. പ്രതിദിന മരണ സംഖ്യ ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുന്നു. ഇത്ര വേഗത്തില്‍ ഇത്രയധികം പേരെ വൈറസ് കൊന്നൊടുക്കുമെന്ന് ആരും ചിന്തിച്ചിരുന്നില്ലല്ലോ. ഗിവ് ഇന്ത്യ എന്ന സന്നദ്ധ സംഘടനയോടൊപ്പം ചേര്‍ന്നു ഞാനും പ്രവര്‍ത്തിക്കുന്നു. എത്രയും വേഗം കഴിയുന്നത്ര സഹായം എത്തിക്കാനാണ് പദ്ധതി. എത്രയെന്നു പറയുന്നില്ല. എത്രയാണെങ്കിലും നിങ്ങള്‍ക്കു കഴിയുന്ന സംഭാവനകളാണു വേണ്ടത്. എന്നെ ഇഷ്ടപ്പെടുന്ന ലക്ഷക്കണക്കിനു പേരുണ്ടെന്ന് എനിക്കറിയാം. നിങ്ങള്‍ ചെറിയ തുകകള്‍ വച്ചു നല്കിയാന് പോലും അതൊരു വലിയ തുകയായി മാറുമെന്ന് -പ്രിയങ്ക ചോപ്ര
Read Moreകരിയറില്‍ ആരും എന്നെ സഹായിച്ചിട്ടില്ല, പ്രിയങ്ക ചോപ്ര കാരണം തനിക്കു സിനിമയില്‍ അവസരങ്ങള്‍ ലഭിക്കാതെ പോയി; പ്രിയങ്കയുടെ ബന്ധുവും നടിയുമായ മീര ചോപ്ര മനസ് തുറക്കുന്നു
പ്രിയങ്ക ചോപ്ര കാരണം തനിക്കു സിനിമയില്‍ അവസരമൊന്നും ലഭിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി പ്രിയങ്കയുടെ ബന്ധുവും നടിയുമായ മീര ചോപ്ര. ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലായിരുന്നു മീരയുടെ വെളിപ്പെടുത്തല്‍. മീരയുടെ വാക്കുകള്‍ ഇങ്ങനെ… കരിയറില്‍ ആരും എന്നെ സഹായിച്ചിട്ടില്ല. പ്രിയങ്ക കാരണം പ്രത്യേകിച്ച് അവസരങ്ങളൊന്നും ലഭിച്ചിട്ടില്ല. സിനിമയെക്കുറിച്ച് അറിവുള്ള ഒരു കുടുംബത്തിലെ അംഗമെന്ന നിലയിലുള്ള പരിഗണന മാത്രമാണു ലഭിച്ചത്. ഞാന്‍ ബോളിവുഡിലേക്ക് വരുന്ന കാലത്തു തന്നെയാണ് പ്രിയങ്കയുടെ സഹോദരി പരിണീതി ചോപ്രയും സിനിമയിലേക്ക് വരുന്നത്. സത്യസന്ധമായി പറയട്ടെ വലിയ താരതമ്യങ്ങളൊന്നും എനിക്കുണ്ടായിട്ടില്ല.പ്രിയങ്ക കാരണം എനിക്ക് പ്രത്യേകിച്ച് അവസരമൊന്നും ലഭിച്ചിട്ടില്ല. ആരും പ്രിയങ്കയുടെ സഹോദരി എന്ന നിലയില്‍ എന്നെ പരിഗണിച്ചിട്ടില്ല. സത്യസന്ധമായി പറഞ്ഞാല്‍ പ്രിയങ്കയുടെ ബന്ധു എന്ന നിലയില്‍ കരിയറില്‍ യാതൊരു സഹായവും എനിക്ക് ലഭിച്ചിട്ടില്ല. പക്ഷേ, ജനങ്ങള്‍ അല്പം കൂടി ഗൗരവത്തോടെ എന്നെ കണ്ടു എന്നത് വാസ്തവമാണ്. വളരെ…
Read Moreസ്വജനപക്ഷപാതം വഴി നിങ്ങളെ ഒരു പ്രത്യേക സ്ഥലത്തെത്തിക്കാനാവും, പക്ഷേ അതിനു ശേഷമുള്ള മുന്നോട്ട് പോക്ക് നിങ്ങളുടേതാണ് ! ബോളിവുഡില്‍ സ്വജന പക്ഷപാതവും മാഫിയയുമില്ലെന്ന് തുറന്നടിച്ച് നസറുദ്ദീന്‍ ഷാ
നടന് സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡിലെ സ്വജന പക്ഷപാതത്തെക്കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ഇതു കൂടാതെ ബോളിവുഡില്‍ നിരവധി മാഫിയകള്‍ പ്രവര്‍ത്തിക്കുന്നതായും ചിലര്‍ വാദമുയര്‍ത്തിയിരുന്നു. ഇക്കാര്യത്തില്‍ അഭിപ്രായപ്രകടനവുമായി നിരവധി താരങ്ങള്‍ രംഗത്തെത്തുകയും ചെയ്തു. ഇപ്പോള്‍ ഇക്കാര്യത്തില്‍ തന്റെ നിലപാട് അറിയിച്ചിരിക്കുകയാണ് മുതിര്‍ന്ന നടന് നസറുദ്ദീന്‍ ഷാ.സിനിമാ രംഗത്ത് മാഫിയകളില്ലെന്ന് ഇന്ത്യാ ടുഡേയ്ക്ക് നല്കിയ ഒരു അഭിമുഖത്തില്‍ ഷാ പറഞ്ഞു. സുശാന്ത് മരിച്ചപ്പോള്‍ താന്‍ വളരെയധികം ദുഃഖിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ശബ്ദമുണ്ടാക്കുന്നവരില്‍ പലരും അമര്‍ഷമുള്ള ആളുകളാണെന്നും ഷാ പറഞ്ഞു. ‘ ഈ വ്യവസായ രംഗത്തെക്കുറിച്ച് മനസ്സിലും ഹൃദയത്തിലും അല്പം അമര്‍ഷമുള്ള ഓരോ വ്യക്തിയും അത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പുറംതള്ളിക്കൊണ്ടിരിക്കുകയാണ്. ഇത് തികച്ചും വെറുപ്പുളവാക്കുന്നതാണ്. സുശാന്തിന് നീതി ലഭ്യമാക്കുന്നതിനായി സ്വയം മുന്നിട്ടിറങ്ങാന്‍ തീരുമാനിക്കുന്ന പാതി വിദ്യാഭ്യാസമുള്ള ചില ചെറിയ താരങ്ങളുടെ അഭിപ്രായങ്ങളില്‍ ആര്‍ക്കും…
Read Moreഎത്ര പേര് പറഞ്ഞു അവന്റെ അടുത്തേക്ക് പോകരുതെന്ന് ! തനിക്കെതിരേ ഒരു ഗൂഢസംഘം ബോളിവുഡില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എ.ആര് റഹ്മാന്…
കഴിഞ്ഞ കുറച്ചു നാളുകളായി തനിക്കെതിരേ ഒരു ഗൂഢസംഘം ബോളിവുഡില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എ.ആര് റഹ് മാന്‍. അടുത്തിടെയായി തനിക്ക് ബോളിവുഡില്‍ സിനിമ കുറയാന്‍ കാരണവും ഇതാണെന്ന് റഹ് മാന്‍ വ്യക്തമാക്കി. റേഡിയോ മിര്‍ച്ചിക്ക് നല്കിയ അഭിമുഖത്തിലാണ് തനിക്കെതിരേ ബോളിവുഡില്‍ ചില സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി റഹ്മാന് വെളിപ്പെടുത്തിയത്. ”നല്ല സിനിമകള്‍ വേണ്ടെന്ന് ഞാന്‍ പറയുന്നില്ല, പക്ഷേ ഒരു സംഘമുണ്ടെന്ന് ഞാന്‍ കരുതുന്നു, തെറ്റിദ്ധാരണകള്‍ കാരണം ചില തെറ്റായ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നു. മുകേഷ് ചബ്ര എന്റെയടുത്തെത്തിയപ്പോള്‍, രണ്ട് ദിവസത്തിനുള്ളില്‍ ഞാന്‍ അദ്ദേഹത്തിന് നാല് ഗാനങ്ങള്‍ നല്കി. അദ്ദേഹം എന്നോട് പറഞ്ഞു, ‘സര്, എത്ര പേര് പറഞ്ഞു, പോകരുത്, അവന്റെ (എ ആര് റഹ്മാന്) അടുത്തേക്ക് പോകരുത് അവര്‍ കഥകള്‍ക്ക് ശേഷം കഥകള്‍ പറഞ്ഞു.’ ഞാന്‍ അത് കേട്ടു, ഞാന്‍ മനസ്സിലാക്കി,” എആര്‍ റഹ്മാന് പറഞ്ഞു. എന്തു കൊണ്ടാണ് നല്ല സിനിമകള്‍ തന്നിലേക്ക്…
Read Moreജീവിക്കാന്‍ പണം വേണം ! ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന് ജഹാന് ബോളിവുഡിലേക്ക്; ചിത്രത്തില്‍ ഹസിന് ചെയ്യുന്ന വേഷം…
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന് ജഹാന് ബോളിവുഡിലേക്ക്. ഷമിക്കെതിരെ കോഴ ആരോപണങ്ങളും വധശ്രമവും പരസ്ത്രീബന്ധവും ആരോപിച്ചു രംഗത്തു വന്ന ഹസിന് ജഹാന് അംജദ് ഖാന് സംവിധാനം ചെയ്യുന്ന ‘ഫത്വ’ എന്ന ചിത്രത്തിലേക്കാണു ഹസിന് കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. ഒക്ടോബറില്‍ ചിത്രീകരണം തുടങ്ങുന്ന സിനിമയില്‍ മാധ്യമപ്രവര്‍ത്തകയുടെ വേഷമാകും ഹസിന്റേത്. ‘എനിക്കും കുഞ്ഞിനും ജീവിക്കാന്‍ പണം വേണം. നിയമപോരാട്ടം തുടരുകയും വേണം. അതിനാലാണ് അഭിനയിക്കാന്‍ തീരുമാനിച്ചത്’ മുന്‍ മോഡലായ ഹസിന് പറഞ്ഞു. ഷമിക്കെതിരായ ആരോപണങ്ങളുമായി ഈ വര്‍ഷമാദ്യമാണു ഹസിന് ജഹാന് രംഗത്തെത്തിയത്. പരസ്ത്രീ ബന്ധത്തിന്റെയും മറ്റും തെളിവുകള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു. എന്നാല്‍ കോഴ ആരോപണങ്ങളില്‍ കഴമ്പില്ലെന്നു ബിസിസിഐ അന്വേഷണം നടത്തി റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.
Read More