ഇന്ത്യന്‍ സിനിമാപ്രേമികളെയാകെ കണ്ണീരിലാഴ്ത്തിയാണ് പ്രിയ നടി ശ്രീദേവി വിടവാങ്ങിയത്. കലാ സാംസ്കാരിക രംഗത്തെ പ്രമുഖരെല്ലാം ലോഖണ്ഡവാലയിലെ സെലിബ്രേഷന്‍സ് സ്പോര്‍ട്സ് ക്ലബില്‍ നടന്ന പൊതുദര്‍ശനത്തിലും വിലെ പാര്‍ലെ സേവാ സമാജ് ശ്മശാനത്തില്‍ നടന്ന സംസ്കാര ചടങ്ങുകളിലും പങ്കെടുക്കാന്‍ എത്തിയിരുന്നു. എന്നാല്‍ മരണത്തില്‍ അനുശോചനം അറിയിക്കാനും ചടങ്ങുകളില്‍ പങ്കെടുക്കാനും എത്തുമ്പോഴും സെലിബ്രിറ്റികള്‍ക്ക് ഗ്ലാമറില്‍ തന്നെയാണ് ശ്രദ്ധ എന്നാണ് ഇപ്പോള്‍ ഉയരുന്ന ആക്ഷേപം. പ്രശസ്ത ഡിസൈനറായ ഗൗരങ്ക് ഷായുടെ അസിസ്റ്റന്റ് ഡിസൈനര്‍ ആയ നികിത ഷാ ആണ് ഇത്തരത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശനവുമായി രംഗത്ത് വന്നത്. ശ്രീദേവിയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്ത് കിട്ടുന്നതിനായി നിരവധി താരങ്ങള്‍ ഗൗരങ്കിനെ സമീപിച്ചിരുന്നുവെന്നാണ് നികിതയുടെ ആരോപണം. നികിതയുടെ കുറിപ്പ് ഇങ്ങനെ ‘എനിക്ക് ഭയങ്കര ദേഷ്യവും വേദനയും വെറുപ്പും തോന്നി. ശ്രീദേവിയുടെ പ്രാര്‍ഥനാ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഞങ്ങളുടെ പക്കലുള്ള ശേഖരത്തില്‍ നിന്ന് ഡിസൈനര്‍…
Read MoreTag: bollywood
ഇന്ത്യയ്ക്കിനിയും അഭിമാനിക്കാം! ലോകസുന്ദരിമാരില്‍ പ്രിയങ്ക ചൊപ്ര രണ്ടാമത്; ട്വിറ്ററിലൂടെ ആരാധകര്‍ക്ക് നന്ദിയറിയിച്ച് പ്രിയങ്ക
അങ്ങനെ ഇന്ത്യക്കഭിമാനിക്കാന്‍ മറ്റൊരു കാര്യം കൂടി. ലോകസുന്ദരിമാരെ കണ്ടെത്താന്‍ ബസ്നെറ്റ് നടത്തിയ ഓണ്‍ലൈന്‍ സര്‍വേയില്‍ ആഞ്ജലീന ജോളി, എമ്മ സ്റ്റോണ്‍ എമ്മ വാട്സണ്, മിഷേല്‍ ഒബാമ എന്നിവരെ പിന്തള്ളി പ്രിയങ്ക രണ്ടാം സ്ഥാനം കരസ്ഥമാക്കി. അമേരിക്കന്‍ ഗായിക ബിയോണ്സിനാണ് ഒന്നാംസ്ഥാനം. ട്വിറ്ററിലൂടെ ആരാധകര്‍ക്കു നന്ദി പറഞ്ഞുകൊണ്ട് പ്രിയങ്ക ചോപ്ര തന്നെയാണ് ആ സന്തോഷ വാര്‍ത്ത പുറത്തുവിട്ടത്. Thank u @BUZZNET and all who voted. @Beyonce is my number 1 too!! https://t.co/N6F8syOdsz — PRIYANKA (@priyankachopra) April 1, 2017 ക്വാന്റിക്കോ എന്ന അമേരിക്കന്‍ ടെലിവിഷന്‍ ഷോയിലൂടെയാണ് പ്രിയങ്ക വിദേശീയര്‍ക്കു പ്രിയങ്കരിയാവുന്നത്. ഈ ഷോയിലെ ജനപ്രീതിയാണ് ഹോളിവുഡിലേക്കും പ്രിയങ്കയ്ക്കു വഴി തുറന്നത്. തന്റെ ആദ്യ ഹോളിവുഡ് ചിത്രം ജൂണില്‍ പുറത്തിറങ്ങാന്‍ പോകുന്നതിന്റെ ആഹ്ലാദവേളയില് ലോകസുന്ദരിമാരില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ ആവേശത്തിലാണ് പ്രിയങ്കയിപ്പോള്‍. അമേരിക്കന്‍ ഫാഷന്മോഡലായ…
Read More