കൊല്ലം കളക്ടറേറ്റില്‍ ബോംബ് ഭീഷണിക്കത്തെഴുതിയതിന് പിടിയിലായ അമ്മയും മകനും ഇക്കാര്യത്തില്‍ വിദഗ്ധര്‍ എന്ന് പോലീസ്. ഇരുവരും ഇങ്ങനെയുള്ള കത്തെഴുതുന്നതില്‍ ആനന്ദം കണ്ടെത്തിയിരുന്നുവെന്നും പോലീസ് പറയുന്നു. കൊല്ലം മതിലില്‍ പുത്തന്‍പുര സാജന് വില്ലയില്‍ കൊച്ചുത്രേസ്യ (62), മകന് സാജന് ക്രിസ്റ്റഫര്‍ (34) എന്നിവരാണ് കഴിഞ്ഞദിവസം പിടിയിലായത്. പലര്‍ക്കായി അയക്കാന്‍ വെച്ചിരുന്ന അമ്പതോളം ഭീഷണിക്കത്തുകളും അശ്ലീല കത്തുകളും ഇവരുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു. ഏഴ് മൊബൈല്‍ ഫോണുകളും മെമ്മറി കാര്‍ഡുകളും പെന്‍ഡ്രൈവുകളും ഹാര്‍ഡ് ഡിസ്കുകളും പരിശോധനയില്‍ അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്. കലക്ടറേറ്റിലേക്ക് ഭീഷണിക്കത്തയച്ചത് കൊച്ചുത്രേസ്യയുടെ പേരിലാണ്. കൊച്ചുത്രേസ്യയുടെ ഫോണില്‍നിന്ന് കലക്ടര്‍ക്കും ജഡ്ജിക്കും അയച്ചിരുന്ന കത്തുകളുടെ ഫോട്ടോകളും കണ്ടെടുത്തു. കൊല്ലം കോടതിയിലേക്കും കളക്ടറേറ്റിലേക്കും വര്‍ഷങ്ങളായി വരുന്ന വ്യാജ ബോംബ് ഭീഷണിക്കത്തുകളുടെ സൂത്രധാരന്സാജന് ക്രിസ്റ്റഫര്‍ ആണെന്നും പോലീസ് സൂചിപ്പിച്ചു. സാജനും സുഹൃത്തും ചേര്‍ന്ന് 2014ല്‍ സുഹൃത്തിന്റെ കാമുകിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്…
Read MoreTag: bomb
കണ്ണൂരില്‍ സ്കൂള്‍ ശുചിമുറിയില്‍ നിന്ന് ബോംബുകള്‍ കണ്ടെടുത്തു ! സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി…
ആറളത്ത് സ്കൂള്‍ വൃത്തിയാക്കുന്നതിനിടെ ശുചിമുറിയില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി. ആറളം ഹയര്‍സെക്കണ്ടറി സ്കൂളിലെ (aralam higher secondary school ) ശുചിമുറിയില്‍ നിന്നാണ് രണ്ട് നാടന്‍ ബോംബുകള്‍ കണ്ടെത്തിയത്. ബോംബ് സ്ക്വാഡെത്തി ബോംബ് നിര്‍വീര്യമാക്കി. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. ഏറെ നാളായി അടച്ചിട്ടിരുന്ന സ്കൂള്‍ വൃത്തിയാക്കാനായി എത്തിയപ്പോഴായിരുന്നു സംഭവം. സ്കൂളിലെ ശുചിമുറി വൃത്തിയാക്കാനെത്തിയ അധ്യാപകനാണ് ആദ്യം ബോംബ് കണ്ടത്. ശുചിമുറിയില്‍ രണ്ട് നീല ബക്കറ്റുകള്‍ ശ്രദ്ധയില്‍പ്പെട്ട അധ്യാപകന് ബക്കറ്റ് പരിശോധിക്കുകയായിരുന്നു. തുടര്‍ന്ന് ബക്കറ്റില്‍ ഉമിക്കരിയില് ഒളിപ്പിച്ച് വച്ച നിലയില്‍ രണ്ട് നാടന്‍ ബോംബുകള്‍ കണ്ടെത്തുകയും ചെയ്തു. ആദ്യം തേങ്ങയാണെന്നാണ് കരുതിയത്. എന്നാല്‍ പിന്നീട് പന്തികേട് തോന്നിയ അധ്യാപകന് ഉടന്‍ തന്നെ ആറളം പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബോംബ് സ്ക്വാഡും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി ബോംബ് നിര്‍വീര്യമാക്കിയത്. ആര്‍സെനിക് സള്‍ഫെയ്ഡും കുപ്പിച്ചില്ലും ആണിയും ചേര്‍ത്താണ് ബോംബ് നിര്‍മ്മിച്ചിരിക്കുന്നത്.…
Read Moreഎല്‍പിജി സിലിണ്ടര്‍ വേനലില്‍ ബോംബ് ആകുമോ ?വാട്സ് ആപ്പിലൂടെ പ്രചരിക്കുന്ന സന്ദേശത്തിനു പിന്നിലുള്ള യാഥാര്‍ഥ്യം ഇങ്ങനെ…
വേനലില്‍ കേരളം ചുട്ടുപഴുക്കുകയാണ്. ജലദൗര്‍ലഭ്യവും ചൂടും അതിരൂക്ഷമായതോടെ ജനങ്ങളെ ഭയപ്പാടിലാഴ്ത്തുന്ന സന്ദേശങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. ചൂടുകാലത്ത് സിലിണ്ടര്‍ ബോംബ് പോലെ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്ന സന്ദേശമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഈ സന്ദേശത്തിനു പിന്നിലെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തുകയാണ് ഐക്യരാഷ്ട്ര സംഘടനയുടെ ദുരന്തലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് തുമ്മാരുക്കുടിയുടെ വിശദീകരണം. മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: എല്‍ പി ജി സിലിണ്ടര്‍ ബോംബാകുമോ? ചൂട് കൂടി വരുന്നതോടെ വാട്ട്സ്ആപ്പ് ശാസ്ത്രജ്ഞരും ചൂടായിക്കഴിഞ്ഞു. ‘താപനില വളരെ കൂടിയ ഇപ്പോഴത്തെ സാഹചര്യത്തില്‍ വലിയൊരപകടം നിങ്ങളുടെ വീടുകളില്‍ മറഞ്ഞിരിക്കുന്നുണ്ട്. അന്തരീക്ഷ താപനില ക്രമാതീതമായ തോതില്‍ കൂടുന്പോള്‍ പാചകത്തിന് ഉപയോഗിക്കുന്ന ഘജഏ സിലിണ്ടറില്‍ മര്‍ദ്ദം കൂടുകയും ഒരു ബോബ് ആയി പൊട്ടിത്തെറിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്’ ഇതാണ് ഏറ്റവും പുതിയ വാട്ട്സ് ആപ്പ് ശാസ്ത്രം..…
Read Moreഅവിവാഹിതരെ ‘പെണ്‍കെണി’യിലാക്കും ! വിദ്യാഭ്യാസമുള്ളവര്‍ക്ക് പിഎസ്സി കോച്ചിംഗ്; അടിയും വെട്ടും കുത്തും ബോംബേറുമൊന്നുമില്ലാത്ത കണ്ണൂരാണ് പോലീസിന്റെ സ്വപ്നം; എല്ലാം ശരിയാക്കാന്‍ ഒരുങ്ങുന്ന പദ്ധതികള്‍ ഇങ്ങനെ…
കണ്ണൂര്‍: കണ്ണൂരിനെ ശുദ്ധീകരിക്കാന്‍ പുതിയ പദ്ധതികള്‍ ആവിഷ്കരിച്ച് പോലീസ്. വെട്ടും കുത്തും ബോംബേറുമടക്കമുള്ള ക്രമസമാധാന പ്രശ്നങ്ങള്‍ എന്നന്നേക്കുമായി ജില്ലയില്‍ നിന്നു തുടച്ചുനീക്കാനാണ് പോലീസിന്റെ തീരുമാനം. വിവാഹം, കടുംബം എന്നീ ആയുധങ്ങള്‍ ഉപയോഗിച്ച് അക്രമത്തിലും അച്ചടക്കമില്ലായ്മയിലും പെട്ടുപോയ യുവാക്കളെ നേര്‍വഴിക്ക് കൊണ്ടുവരാനുള്ള പദ്ധതികളാണ് തയ്യാറാകുന്നത്. പാനൂര്‍ ജനമൈത്രി പോലീസിന്റേതാണ് ഇടപെടല്‍. ആറു മാസം മുമ്പ് പാനൂര്‍ പോലീസ് തയ്യാറാക്കിയ ‘ഇന്‍സൈറ്റ്’ പദ്ധതി പച്ചപിടിച്ചു തുടങ്ങി. നിയമപരിപാലനത്തിലൂടെ കണ്ണൂരിലെ പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന് ഇതിനകം ബോദ്ധ്യപ്പെട്ടതോടെയാണ് പോലീസ് വേറെ മാര്‍ഗ്ഗം സ്വീകരിക്കുന്നത്. സംഘര്‍ഷങ്ങളില്‍ അനേകര്‍ക്ക് ജീവന് നഷ്ടമായ പാനൂരിലെ യുവാക്കളില്‍ വിവാഹിതരാകാത്തവരെ കല്യാണം കഴിപ്പിച്ച് ഉത്തരവാദിത്വമുള്ള കുടുംബ നായകന്മാരാക്കി പ്രശ്നങ്ങളില്‍ നിന്നും നീക്കി നിര്‍ത്താനാണ് ശ്രമം.പെണ്‍കെണി എന്ന ഓമനപ്പേരിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഒട്ടേറെ അവിവാഹിതരായ യുവാക്കളാണ് ഇവിടെ കേസില്‍ പെട്ട് കിടക്കുന്നത്. ഒരുപാട് പേര് ജയിലില്‍ കിടക്കുമ്പോള്‍ അനേകം പേര്…
Read Moreബഹിരാകാശത്ത് നിന്നും ഉത്തരകൊറിയയ്ക്ക് അമേരിക്കയെ ആക്രമിക്കാനാവും ? അങ്ങനെ സംഭവിച്ചാല്‍ പിന്നെ അമേരിക്ക ഇല്ല; ഉത്തരകൊറിയ കരുക്കള്‍ നീക്കുന്നതിങ്ങനെ…
ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ലോകത്തെ ആണവയുദ്ധത്തിന്റെ ഭീതിയിലാഴ്ത്തിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തുടങ്ങിയിട്ട് കാലം കുറെയായി. ആണവാക്രമണം സംഭവിച്ചാല്‍ രക്ഷപ്പെടാനുള്ള ഷെല്‍ട്ടറുകളുടേയും എയര്‍ പ്യൂരിഫെയറുകളുടേയും റേഡിയേഷന് തടയുന്ന ഉപകരണങ്ങളുടേയും കച്ചവടം ജപ്പാനില്‍ പൊടി പൊടിയ്ക്കുന്നതും ഇതിന്റെ പ്രതിഫലനമാണ്. അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായ അവസ്ഥയാണ് ജപ്പാന്‍കാരെ ഇതിനായി പ്രേരിപ്പിച്ചത്. എന്നാല്‍ താരതമ്യേന സുരക്ഷിതമായ അകലത്തിലാണ് അമേരിക്കയെന്നാണ് പൊതുവേ കരുതപ്പെടുന്നത്. എന്നാല്‍ ഉത്തരകൊറിയ ബഹിരാകാശത്തു നിന്നും ആണവാക്രമണം നടത്തിയാല്‍ അമേരിക്ക നിരായുധരാകുമെന്നതാണ് യാഥാര്‍ഥ്യമെന്ന് സാങ്കേതിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഉത്തരകൊറിയ ഇത്തരമൊരു ബഹിരാകാശ ആക്രമണത്തിനു തുനിഞ്ഞാല്‍ നിലവിലെ എല്ലാ അമേരിക്കന്‍ പ്രതിരോധങ്ങളും തകര്‍ന്നു തരിപ്പണമാകുമെന്നും വിലയിരുത്തപ്പെടുന്നു. കരമാര്‍ഗം അമേരിക്ക വരെയെത്താന്‍ ശേഷിയുള്ള ദീര്‍ഘദൂര മിസൈല്‍ ഇതുവരെ കിം ജോങ് ഉന്‍ പരീക്ഷിച്ചിട്ടില്ല. അതേസമയം, അത്യാധുനിക ശേഷിയുള്ള റോക്കറ്റ് എന്‍ജിനുകളുടെ പരീക്ഷണം കഴിഞ്ഞ ദിവസങ്ങളിലും ഉത്തരകൊറിയ നടത്തിയിരുന്നു.…
Read More