ഭര്‍ത്താവിനെ വെറുതെ കേറിയങ്ങ് സ്ത്രീലമ്പടനെന്നു വിളിച്ചാല്‍ അതത്ര നല്ല കാര്യമല്ലെന്ന് കോടതി പറഞ്ഞാല്‍ പിന്നെ അപ്പീലുണ്ടാകുമോ ? തെളിവില്ലാതെ ഭര്‍ത്താവിനെ സ്ത്രീലമ്പടനെന്നും മുഴുക്കുടിയനെന്നുമൊക്കെ വളിക്കുന്നത് കൊടുംക്രൂരതയാണെന്ന് പറഞ്ഞിരിക്കുകയാണ് ബോംബെ ഹൈക്കോടതി. പൂനെയിലെ ദമ്പതികള്‍ക്കു വിവാഹ മോചനം അനുവദിച്ച കുടുംബ കോടതി വിധി ശരിവച്ചുകൊണ്ടാണ്, ജസ്റ്റിസുമാരായ നിതന്‍ ജാംദറിന്റെയും ശര്‍മിള ദേശ്മുഖിന്റെയും നിരീക്ഷണം. ഭര്‍ത്താവ് സ്ത്രീലമ്പടനും മുഴുക്കുടിയനും ആണെന്നും അതിനാല്‍ തനിക്കു ദാമ്പത്യ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും ഭാര്യ വാദിച്ചു. ഇതിനാലാണ് ഭര്‍ത്താവിനെ വിട്ടുപോയതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഇത് കേവലം ആരോപണങ്ങള്‍ മാത്രമാണെന്നും ഇതു തെളിയിക്കുന്ന ഒന്നും ഭാര്യയ്ക്കു ഹാജരാക്കാനായിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു തെളിവുമില്ലാതെ ഭര്‍ത്താവിനെ സ്ത്രീലമ്പടന്‍, മുഴുക്കുടിയന് എന്നൊക്കെ വിളിക്കുന്നത് ക്രൂരതയാണ്. സൈന്യത്തില്‍നിന്നു മേജര്‍ റാങ്കില്‍ വിരമിച്ച ഭര്‍ത്താവിന് സമൂഹത്തില്‍ ഉന്നത സ്ഥാനമാണുള്ളത്. അദ്ദേഹത്തിന്റെ അന്തസ്സിനെ ഇടിച്ചുതാഴ്ത്തുന്നതാണ് ഭാര്യയുടെ പെരുമാറ്റം. അതുകൊണ്ടുതന്നെ ഇതിനെ വിവാഹ ബന്ധത്തിലെ…
Read MoreTag: bombay highcourt
ഇനി ഭാര്യയില്‍ നിന്ന് ഭര്‍ത്താവിനും ജീവനാംശത്തിന് അര്‍ഹത ! ചരിത്രം തിരുത്തിക്കുറിക്കുന്ന വിധിയുമായി ബോംബെ ഹൈക്കോടതി
ചരിത്രം തിരുത്തിക്കുറിക്കുന്ന വിധിയുമായി ബോംബെ ഹൈക്കോടതി. വിവാഹ മോചനത്തിനു ശേഷം ഭര്‍ത്താവിന് ഭാര്യയില്‍ നിന്നും ജീവനാംശം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നാണ് ഹൈക്കോടതി വിധിച്ചിരിക്കുന്നത്. വരുമാന മാര്‍ഗമില്ലെന്നു പരാതിപ്പെട്ട മുന്‍ ഭര്‍ത്താവിന് ജീവനാംശം നല്‍കണമെന്ന കീഴ്ക്കോടതി ഉത്തരവ് ബോംബെ ഹൈക്കോടതി ശരിവച്ചു. സ്കൂള്‍ അധ്യാപികയാണ് കീഴ്ക്കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഹിന്ദു വിവാഹ നിയമപ്രകാരം ഭാര്യയോ ഭര്‍ത്താവോ എന്ന വിവേചനമില്ലാതെ ദാരിദ്ര്യമുള്ള ജീവിത പങ്കാളിക്ക് ജീവനാംശം ആവശ്യപ്പെടാമെന്നാണ് ജസ്റ്റിസ് ഭാരതി ഡാംഗ്ര ചൂണ്ടിക്കാണിച്ചത്. 2015 ലാണ് ഇവര്‍ വിവാഹമോചിതരായത്. 1992ലായിരുന്നു വിവാഹം. ഭാര്യയുടെ അപേക്ഷ പ്രകാരമായിരുന്നു വിവാഹമോചനം. ഭാര്യയില്‍ നിന്നു പ്രതിമാസം 15,000 രൂപ ജീവനാംശം ആവശ്യപ്പെട്ടാണ് ഭര്‍ത്താവ് കീഴ്ക്കോടതിയില്‍ ഹര്‍ജി നല്കി. ഹര്‍ജി തീര്‍പ്പാകും വരെ പ്രതിമാസം 3,000 രൂപ ഭര്‍ത്താവിനു നല്കാന് കീഴ്ക്കോടതി ഉത്തരവിട്ടു. ഇതിനെതിരേ ഹൈക്കോടതിയിലെത്തിയ അധ്യാപിക, ഭര്‍ത്താവിന് ഇതര വരുമാനമാര്‍ഗങ്ങളുണ്ടെന്നു വാദിച്ചു. എന്നാല്‍, വിവാഹമോചനം…
Read More