പകല്‍ മുഴുവന്‍ ഘോരവനത്തിലൂടെ കറക്കം; കൂട്ടുകാര്‍ കാട്ടാനകളും രാജവെമ്പാലകളും; അന്തിയാവുമ്പോള്‍ പുഴകടന്ന് തീരത്തെ വീട്ടിലെത്തി സുഖമായുറങ്ങും; കോണ്‍സ്റ്റബിളിനെ പഞ്ഞിക്കിട്ട ശേഷം മുങ്ങിയ ബോണിയുടെ നാലുമാസത്തെ ജീവിതം ഇങ്ങനെ…

കോതമംഗലം:കാടാറുമാസം നാടാറുമാസം എന്നൊക്കെ പുരാണത്തിലേ കേട്ടിട്ടുള്ളൂ. എന്നാല്‍ ഇങ്ങനെയൊരു സെറ്റപ്പ് ആര്‍ക്കുമാവാമെന്നു കാട്ടിത്തരുകയാണ് കോണ്‍സ്റ്റബിളിനെ അടിച്ച് അവശനാക്കിയതിനു ശേഷം മുങ്ങിയ കേസിലെ പ്രതി ബോണി. ഡ്യൂട്ടിയിലായിരുന്ന പോലീസ് കോണ്‍സ്റ്റബിളിനെ അടിച്ച് വീഴ്ത്തിയ കേസിലെ ഒന്നാം പ്രതി കുട്ടമ്പുഴ കൂവപ്പാറ മോളേക്കുടി ബോണി(32)യെ ഇന്നലെ രാത്രിയാണ് കുട്ടമ്പുഴ പൊലീസ് സാഹസീകമായി പിടികൂടിയത്. സ്‌റ്റേഷന്‍ പരിധിയിലെ വടക്കേമണികണ്ഠംചാലില്‍ പെരിയാര്‍ തീരത്ത് പ്രദേശവാസിയായ രമണന്റെ വീട്ടില്‍ നിന്നാണ് ഏറെ സാഹസപ്പെട്ട് കുട്ടമ്പുഴ എസ് ഐ ബ്രജുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. നാലുമാസത്തോളം പോലീസിനെ വട്ടം ചുറ്റിച്ച ഇയാളുടെ ജീവിതം അക്ഷരാര്‍ഥത്തില്‍ എല്ലാ സാഹസികതകളും നിറഞ്ഞതായിരുന്നു. ഇയാളുടെ ജീവിതരീതി കണ്ടറിഞ്ഞ പോലീസുകാര്‍ വരെ അന്തംവിട്ടു. പകല്‍ മുഴുവന്‍ വനവാസം. രാത്രി പുഴകടന്നെത്തി തീരത്തെ വീട്ടില്‍ സുഖവാസം.ചുരുക്കത്തില്‍ പറഞ്ഞാല്‍ ഇതായിയിരുന്നു ബോണിയുടെ ജീവിതം. സദാസമയവും കാട്ടാനകള്‍ തമ്പടിച്ചിട്ടുള്ള പ്രദേശത്ത് രാജവെമ്പാലകളുടെ…

Read More