ഇന്ത്യന്‍ കുടുംബം അമേരിക്ക-കാനഡ അതിര്‍ത്തിയില്‍ തണുത്തുറഞ്ഞ് മരിച്ച വാര്‍ത്തയ്ക്കു പിന്നാലെ സമാനമായ മറ്റൊരു വാര്‍ത്ത കൂടി പുറത്തു വന്നിരിക്കുകയാണ്. തുര്‍ക്കി-ഗ്രീസ് അതിര്‍ത്തിയില്‍ മരവിച്ചു മരിച്ച പന്ത്രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. യൂറോപ്പിലേക്ക് കുടിയേറുന്നതിനിടെ ഗ്രീക്ക് അതിര്‍ത്തി സേന തിരിച്ചയച്ച 22 കുടിയേറ്റക്കാരില്‍ 12 പേരുടെ മൃതദേഹങ്ങളാണ് ഇപ്സാല ബോര്‍ഡര്‍ ക്രോസിംഗിന് സമീപം കണ്ടെത്തിയതെന്ന് തുര്‍ക്കി ആഭ്യന്തര മന്ത്രി സുലൈമാന്‍ സോയ്ലു ട്വീറ്റ് ചെയ്തു. മൃതദേഹങ്ങളുടെ മങ്ങിയ ഫോട്ടോകളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. മൃതദേഹങ്ങളില്‍ വളരെക്കുറച്ച് വസ്ത്രങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. ഇവരുടെ ചെരുപ്പുകളോ മറ്റോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കുടിയേറ്റക്കാരോടുള്ള ഗ്രീക്ക് അതിര്‍ത്തി സേനയുടെ ക്രൂരതകള്‍ വ്യക്തമാക്കുന്നതാണ് സംഭവമെന്നും യൂറോപ്യന്‍ യൂണിയന് ഇവരുടെ പെരുമാറ്റത്തില്‍ മനുഷ്യത്വപരമായ നിലപാടുകളൊന്നും തന്നെ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഭയാര്‍ഥികളോട് തികച്ചും മനുഷ്യത്വരഹിതമായ സമീപനമാണ് ഗ്രീസിനുള്ളതെന്നത് നാളുകളായി വിവിധ രാജ്യങ്ങള്‍ ഉയര്‍ത്തുന്ന ആരോപണമാണ്. മധ്യേഷ്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമുള്ള…
Read MoreTag: border
അതിര്‍ത്തി കടന്നാല്‍ ചൈനക്കാരുടെ കാര്യം കട്ടപ്പൊക ! അതിര്‍ത്തി കടക്കുന്ന ചൈനക്കാരെ വെടിവെച്ചു കൊല്ലുമെന്ന് കിം; ഉത്തരകൊറിയന്‍ ഏകാധിപതിയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇങ്ങനെ…
കോവിഡിനെതിരേയുള്ള പ്രതിരോധത്തിന്റെ ഭാഗമായി അടച്ച ചൈനീസ് അതിര്‍ത്തി മറികടന്നെത്തുന്നവരെ വെടിവെച്ചു കൊല്ലാന്‍ ഉത്തരവിട്ട് കിം ജോങ് ഉന്‍. ചൈനയുമായുള്ള അതിര്‍ത്തി കഴിഞ്ഞ ജനുവരിയില്‍ അടച്ചതിനേത്തുടര്‍ന്ന് ഉത്തരകൊറിയയിലേക്കുള്ള കള്ളക്കടത്ത് വര്‍ധിച്ച സാഹചര്യത്തിലാണു കോവിഡ് വ്യാപനം തടയാനുള്ള കടുംകൈ. യു.എസ്. ഫോഴ്സസ് കൊറിയ കമാന്‍ഡര്‍ റോബര്‍ട്ട് അബ്രാംസാണു വാഷിങ്ടണിലെ സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് (സി.എസ്.ഐ.എസ്) സംഘടിപ്പിച്ച ഓണ്‍ലൈന്‍ യോഗത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. അതിര്‍ത്തി അടയ്ക്കുകയും ചൈനയില്‍നിന്നുള്ള ഇറക്കുമതി 85% കുറയുകയും ചെയ്തതോടെ ഉത്തരകൊറിയയ്ക്കുമേലുള്ള യു.എസ്. ഉപരോധത്തിന്റെ ആഘാതം ഇരട്ടിയായി. ഉത്തരകൊറിയയില്‍ ആഞ്ഞടിച്ച മെയ്സാഖ് ചുഴലിക്കൊടുങ്കാറ്റില്‍ 2000 വീടുകളാണ് തകര്‍ന്നത്. ഇതിനിടയ്ക്ക് കോവിഡ് വ്യാപനവും ഉയര്‍ന്നതോടെ ഉത്തര കൊറിയ ആകെ പ്രതിസന്ധിയിലായിരിക്കുകയാണ്. എന്നാല്‍, ഭരണകക്ഷിയായ ”വര്‍ക്കേഴ്സ് പാര്‍ട്ടി ഓഫ് കൊറിയ”യുടെ 75-ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് പാര്‍ട്ടി ചെയര്‍മാനും ഭരണാധികാരിയുമായ കിം ജോങ് ഉന്‍ ശക്തിപ്രകടനത്തിനു മുതിര്‍ന്നേക്കാമെന്നും മുന്നറിയിപ്പുണ്ട്.…
Read Moreസംഘര്‍ഷം ആരംഭിക്കുന്നതിനു മുമ്പ് തന്നെ ചൈന അതിര്‍ത്തിയിലേക്ക് അയച്ചത് പര്‍വതാരോഹകരെയും ആയോധനകലാ നിപുണരെയും; 15,000 സൈനികരെ നിയന്ത്രണരേഖയിലേക്ക് അയച്ച് ഇന്ത്യ; പ്രധാനമന്ത്രി പറഞ്ഞത് വെറുതെയല്ല…
ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പര്‍വതാരോഹകരെയും ആയോധന കലയില്‍ നിപുണന്മാരായ അഭ്യാസികളെയും അയച്ചിരുന്നതായി ചൈനീസ് സൈന്യത്തിന്റെ സ്ഥിരീകരണം. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ഔദ്യോഗിക പത്രമായ നാഷണല്‍ ഡിഫന്‍സ് ന്യൂസിന്റെ റിപ്പോര്‍ട്ടിലാണ് ഇതേക്കുറിച്ച് സൂചന നല്‍കുന്നത്. ജൂണ്‍ 15ന് ടിബറ്റന്‍ തലസ്ഥാനമായ ലാസയില്‍ അഞ്ച് പുതിയ സേനാ ഡിവിഷനുകള്‍ പരിശോധനക്കായി എത്തിയതായാണ് റിപ്പോര്‍ട്ട്. ഈ സംഘത്തില്‍ എവറസ്റ്റ് ഒളിമ്പിക് ടോര്‍ച്ച് റിലേ ടീമിലെ മുന്‍ അംഗങ്ങളും മിക്സഡ് ആയോധനകല ക്ലബ്ബിലെ പോരാളികളും ഉള്‍പ്പെട്ടിരുന്നു. ലാസയില്‍ സൈനിക നീക്കത്തിന്റെ ദൃശ്യങ്ങള്‍ ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ചാനലും പുറത്ത് വിട്ടിരുന്നു. ഇവിടെ നിന്ന് 1300 കിലോമീറ്റര്‍ ദൂരെയുള്ള ലഡാക്ക് മേഖലയിലാണ് ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ആയോധനകല ക്ലബ്ബില്‍ നിന്നുള്ള റിക്രൂട്ട്മെന്റുകള്‍ സൈന്യത്തിന്റെ ഘടനയും ശക്തിയും പടയൊരുക്കവും വളരെയധികം ഉയര്‍ത്തുമെന്ന് ടിബറ്റ് കമാന്‍ഡര്‍ വാങ് ഹൈജിയാങ് പറഞ്ഞതായി ചൈന നാഷണല്‍ ഡിഫന്‍സ് ന്യൂസ് അറിയിച്ചു.…
Read Moreഇന്ത്യയ്ക്കിട്ട് പണിയാന്‍ ഇറങ്ങിയ ചൈനയ്ക്കെതിരേ ജപ്പാന് രംഗത്ത് ! സെന്‍കാകു പിടിച്ചടക്കാന്‍ ശ്രമിക്കുന്ന ചൈനയെ ലക്ഷ്യമിട്ട് ജപ്പാന്റെ മിസൈല്‍ വിന്യാസം;പിന്തുണയുമായി തായ്വാനും ഹോങ്കോങ്ങും; വേണ്ടിവന്നാല്‍ അമേരിക്കയും റഷ്യയും വരെ രംഗത്തിറങ്ങും…
ലഡാക്കിലെ ഗല്‍വാന്‍ താഴ് വരയില്‍ 20 ഇന്ത്യന്‍ സൈനികരുടെ ജീവനെടുത്ത ചൈന മറ്റു രാജ്യങ്ങളോടും തുടരുന്നത് ഇതേ സമീപനം. ഇന്ത്യയ്ക്ക് പുറമേ ജപ്പാന്റെയും തായ്വാന്റെയും ചില പ്രദേശങ്ങളും പിടിച്ചെടുക്കാനുള്ള ശ്രമങ്ങളും ചൈന തുടങ്ങി. ഇന്ത്യയ്ക്കിട്ട് പണിയാന്‍ ഇറങ്ങിയ ചൈനയെ നേരിടാന്‍ ജപ്പാനും രംഗത്തെത്തിയിരിക്കുകയാണ്. ചൈനയുടെ ലക്ഷ്യം മനസ്സിലാക്കിയ ജപ്പാനും ഇന്ത്യയും ഒന്നിച്ചു നിന്ന് പ്രതികരിക്കുമോ എന്നാണ് ഇപ്പോള്‍ ലോകം ഉറ്റു നോക്കുന്നത്. ജപ്പാനില്‍ സെന്‍കാകു എന്നും ചൈനയില്‍ ഡയോസസ് എന്നും അറിയപ്പെടുന്ന ജനവാസമില്ലാത്ത ദ്വീപാണ് ജപ്പാനും ചൈനയും തമ്മിലുള്ള പ്രശ്നത്തിന്റെ പ്രധാന കാരണം. 1972 മുതല്‍ ഇവ ജപ്പാന്റെ അധീനതയിലാണ് എന്നിരുന്നാലും ഈ ദ്വീപിന്മേലുള്ള ചൈനയുടെ മോഹം ഇപ്പോഴും അവസാനിച്ചിട്ടില്ല. ടോക്കിയോയ്ക്ക് തെക്കു പടിഞ്ഞാറായി 1200 മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ പാറ ശൃംഖലകള്‍ക്കു മേല്‍ നൂറോളം വര്‍ഷമായി നിലനില്‍ക്കുന്ന തര്‍ക്കം ഇരു രാജ്യങ്ങളിലും പുകയുകയാണ്.…
Read Moreഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാന്‍ ചൈന തയ്യാറെടുക്കുന്നു; മാലദ്വീപിനെ സഹായിക്കാനെന്ന പേരിലുള്ള നീക്കം ഇന്ത്യയെ ലക്ഷ്യമിട്ട്;പാകിസ്ഥാന് വഴി ഭീകരരെ കൂട്ടുപിടിച്ച് ആക്രമിക്കാനും പദ്ധതി…
ഷാങ്ഹായ്: ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാന്‍ ചൈന തയ്യാറെടുക്കുന്നതായി സൂചന.മാലദ്വീപിനെ സഹായിക്കാനെന്ന പേരില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തമ്പടിച്ചിരിക്കുന്ന ചൈനീസ് കപ്പലുകളുടെ ഉന്നം ഇന്ത്യയാണെന്നാണ് റിപ്പോര്‍ട്ട്. കരയാക്രമണത്തിനായി പാക് ഭീകരരുമായി രഹസ്യധാരണയുണ്ടാക്കിയതായും വിവരമുണ്ട്.ഇന്ത്യയുടെ പടിഞ്ഞാറന്‍ അതിര്‍ത്തി ലക്ഷ്യമാക്കി ചൈനീസ് യുദ്ധവിമാനങ്ങള്‍ നീങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്. മാലദ്വീപിന്റെ പേരും പറഞ്ഞ് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ കിഴക്കു ഭാഗത്തുകൂടി ചൈനീസ് പടക്കപ്പലുകള്‍ ഇന്ത്യയെ ലക്ഷ്യമാക്കി നീങ്ങുന്നതായാണ് വിവരം. 11 ചൈനീസ് പടക്കപ്പലുകളെങ്കിലും മേഖലയിലുണ്ടെന്നാണു സൂചന. മാലദ്വീപിലെ അടിയന്തരാവസ്ഥ തുടരുന്നതില്‍ ഇന്ത്യ അതൃപ്തി അറിയിച്ചതിന്റെ പിന്നാലെയാണു കടലിലെ നീക്കം ചൈനീസ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്. ഇന്നലെ ചേര്‍ന്ന മാലദ്വീപ് പാര്‍ലമെന്റ് അടിയന്തരാവസ്ഥ 30 ദിവസംകൂടി നീട്ടാന്‍ തീരുമാനിക്കുകയും ചെയ്തു. ഇന്ത്യന്‍ സൈന്യത്തിലെ സ്പെഷല്‍ ഫോഴ്സസ് വിഭാഗം മാലദ്വീപിലേക്കു കുതിക്കാന്‍ തയാറെടുക്കുന്നെന്നു െചെനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാലദ്വീപിലെ അബ്ദുള്ള യാമീന് സര്‍ക്കാരിനു ചൈനയുടെ ഉറച്ച പിന്തുണയുണ്ട്. ഇവിടുത്തെ പ്രതിപക്ഷം…
Read More