ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് രാജിവെച്ചു. വിവാദങ്ങളില്‍ കുടുങ്ങിയ ബോറിസ് ജോണ്സണ് മന്ത്രിസഭയില്‍നിന്ന് നിരവധി അംഗങ്ങള്‍ രാജിവെച്ചതോടെയാണ് കാര്യങ്ങള്‍ ജോണ്‍സന്റെ രാജിയിലേക്കെത്തിയത്. കണ്‍സര്‍വേറ്റീസ് പാര്‍ട്ടി നേതൃസ്ഥാനവും ബോറിസ് ജോണ്സണ് രാജിവെച്ചിട്ടുണ്ട്. പുതിയ പ്രധാനമന്ത്രിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുംവരെ ബോറിസ് ജോണ്സണ് കാവല്‍ പ്രധാനമന്ത്രിയായി തുടരും, ‘പാര്‍ട്ടി ഗേറ്റ്’ വിവാദത്തിന് പിന്നാലെയാണ് ബോറിസ് ജോണ്‍സനെതിരെ സ്വന്തം പാളയത്തില്‍ നിന്ന് പടയൊരുക്കം ആരംഭിച്ചത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പാര്‍ട്ടി നടത്തിയതുമായി ബന്ധപ്പെട്ട പാര്‍ട്ടിഗേറ്റ് വിവാദം ബോറിസ് ജോണ്‍സനെതിരേ വന്‍ എതിര്‍പ്പുകളാണ് ഉയര്‍ത്തിവിട്ടത്. തുടര്‍ന്ന് പാര്‍ട്ടിനേതാവ് സ്ഥാനത്ത് ജോണ്സന് തുടരണമോ എന്നതില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തുകയും ചെയ്തിരുന്നു. പാര്‍ലമെന്റില്‍ 359 എം.പി.മാരാണ് ജോണ്‍സന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളത്. അതില്‍ 54 എം.പി.മാര്‍ ജോണ്‍സനെതിരേ വിശ്വാസവോട്ടിനു കത്തുനല്‍കിയതോടെ ബോറിസ് ജോണ്സണ് പുറത്തു പോയെക്കുമെന്നുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ വിശ്വാസ വോട്ടെടുപ്പില്‍ ബോറിസ്…
Read MoreTag: boris johnson
പ്രധാനമന്ത്രിയെ വരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് രോഗം മൂര്‍ച്ഛിച്ച് അവശനായ ശേഷം ! ബോറിസ് ജോണ്‍സന്റെ രോഗം എത്രയും വേഗം ഭേദമാകട്ടെയെന്ന് ആശംസിച്ച് ലോകനേതാക്കള്‍; ബ്രിട്ടന്റെ അവസ്ഥ ഇങ്ങനെ…
കോവിഡ് ബാധിതനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ(55) രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസോച്ഛ്വാസത്തിന് ബുദ്ധിമുട്ട് നേരിടുകയും വിളറി വെളുക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ബോറിസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ലണ്ടനിലെ ഒരു എന്‍എച്ച്എസ് ഹോസ്പിറ്റലിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. വെസ്റ്റ് മിന്‍സ്റ്ററിലെ സെന്റ് തോമസ് ഹോസ്പിറ്റലിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് സൂചന. പത്തു ദിവസം മുമ്പാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. എന്നിട്ടു പോലും ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ നമ്പര്‍ 11 ഫ്ളാറ്റില്‍ തന്നെ സെല്‍ഫ് ഐസൊലേഷനില്‍ നിര്‍ത്തിയ നടപടി പരക്കെ വിമര്‍ശന വിധേയമാവുകയാണിപ്പോള്‍. പ്രധാനമന്ത്രിക്ക് കൊറോണ വന്നിട്ട് പോലും പത്ത് ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ലെന്ന തരത്തിലുള്ള പേര് ദോഷമാണ് ഇപ്പോള്‍ ബ്രിട്ടന് നേരിടുന്നത്. അവസാനം ഗുരുതരാവസ്ഥയിലായപ്പോള്‍ ഓടിപ്പിടിച്ച് ചികിത്സിക്കുന്നുവെന്ന വിമര്‍ശനവും ബ്രിട്ടന് നേരെ ഉയര്‍ന്നിരിക്കുകയാണ്. ബ്രിട്ടനിലെ പരിതസ്ഥിതി വെളിവാക്കുന്ന ഇതിലും നല്ല ഉദാഹരണങ്ങളില്ലെന്നാണ് പലരും പറയുന്നത്. ബോറിസ് ജോണ്സന് സൗഖ്യം നേര്‍ന്ന്…
Read Moreനമ്മളൊക്കെ സിംപിളല്ലേ ! ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സന്; ലാഭിച്ചത് 91 ലക്ഷം രൂപ…
ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി സാധാരണക്കാരനെപ്പോലെ വിമാനത്തിന്റെ ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്യുക. അതും ഒരു സുരക്ഷാ സന്നാഹവുമില്ലാതെ, കൗതുകം നിറയ്ക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. ബ്രിട്ടന്റെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും പെണ്‍സുഹൃത്ത് കോറി സൈമണ്ട്സുമാണ് ഇത്തരത്തില്‍ യാത്ര ചെയ്തത്. കരീബിയന്‍ ദ്വീപുകളില്‍ പുതുവര്‍ഷാഘോഷത്തിനുള്ള യാത്രയിലായിരുന്നു ഇരുവരും. കരീബിയന്‍ ദ്വീപുരാഷ്ട്രമായ സെന്റ് വിന്‍സെന്റ് ആന്‍ഡ് ഗ്രെനഡെന്‍സിലെ മസ്റ്റീക്ക് എന്ന ടൂറിസം കേന്ദ്രത്തിലേക്കായിരുന്നു യാത്ര. ലണ്ടനില്‍ നിന്നുള്ള ആ യാത്രയ്ക്കിടെ സഹയാത്രികരിലൊരാള്‍ പകര്‍ത്തിയ ചിത്രമാണു ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ലാളിത്യത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്കിടയാക്കിയത്. വിന്‍ഡോ സീറ്റിലിരുന്ന് പുസ്തകം വായിക്കുന്ന ബോറിസും സമീപം പുതച്ചിരിക്കുന്ന കോറിയുമാണു ചിത്രത്തില്‍. കാര്യമായ സുരക്ഷാപ്പടയും ഒപ്പമില്ലാതെയായിരുന്നു പ്രധാനമന്ത്രിയുടെ യാത്ര. ബ്രിട്ടിഷ് എയര്‍വേസിലെ യാത്രയ്ക്കു ബോറിസിനു മാത്രം ടിക്കറ്റ് നിരക്ക് 1323 പൗണ്ടായിരുന്നു (ഏകദേശം 1.23 ലക്ഷം രൂപ). എന്നാല്‍ ബ്രിട്ടന്റെ റോയല്‍ എയര്‍ഫോഴ്സിന്റെ സ്വകാര്യ വിമാനത്തില്‍…
Read More