വൈക്കം: വൈക്കം ചെന്പ് കാട്ടാന്പള്ളി ഭാഗത്ത് വേന്പനാട് കായലോരത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം വഴിമുട്ടുന്നു. ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിലെ സർക്കാർ, സ്വകാര്യ ആശുപത്രികൾ, ആശാ വർക്കർമാർ തുടങ്ങിയവരുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടത്തിയെങ്കിലും കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താൻ സാധിക്കുന്ന വിവരമൊന്നും ലഭിച്ചിട്ടില്ല. ഈ സാഹചചര്യത്തിൽ പോലീസ് സോഷ്യൽ മീഡിയയിലടക്കം പ്രചരണം നടത്തിയിട്ടും ഫലമുണ്ടായില്ല. സംസ്ഥാനത്തിന്റെ മറ്റേതെങ്കിലും ഭാഗത്തുനിന്ന് കുഞ്ഞിന്റെ മൃതദേഹം കായലിൽ കൊണ്ടുവന്നിട്ടതാണെന്ന സംശയത്തിലാണ് പോലീസ്. ഇതോടെ അന്വേഷണം മറ്റ് ജില്ലകളിലേക്കു വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. അവിഹിതമായി ഗർഭം ധരിച്ചവർ ആശുപത്രിയേയോ ആരോഗ്യ പ്രവർത്തകരേയോ സമീപിക്കാതെ രഹസ്യമായി പ്രസവിച്ചു കുഞ്ഞിനെ കൊലപ്പെടുത്തി കായലിൽ തള്ളിയതാകാമെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. അന്വേഷണത്തെ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുന്ന വിവരങ്ങളൊന്നും ലഭിക്കാത്തതിനാൽ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാവാത്ത സ്ഥിതിയിലാണ് പോലീസ് സംഘം. കേസ് അന്വേഷിക്കുന്നതിന് നാലു വിഭാഗങ്ങളായി തിരിഞ്ഞ് പോലീസ്…
Read MoreTag: born baby dead body
ശരീരോഷ്മാവും ദഹനവും സാധാരണനിലയിൽ; അച്ഛന്റെ ക്രൂരമർദനമേറ്റ കുഞ്ഞിന്റെ ആരോഗ്യനിലയിൽ കൂടുതൽ പുരോഗതി
കോലഞ്ചേരി: അച്ഛന്റെ ക്രൂരമർദനത്തിനിരയായി കോലഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന പിഞ്ചുകുഞ്ഞിന്റെ ആരോഗ്യനിലയിൽ കൂടുതൽ പുരോഗതി. കുഞ്ഞ് കൂടുതൽ സമയം ഉണർന്നിരിക്കുന്നുണ്ടെന്നും ശരീരോഷ്മാവും ദഹനവും സാധാരണനിലയിലാണെന്നും അധികൃതർ അറിയിച്ചു. തലയിലേറ്റ ക്ഷതത്തിനു ശസ്ത്രക്രിയ പൂർത്തിയായി മൂന്ന് ദിവസം പിന്നിടുമ്പോൾ കുഞ്ഞ് സാധാരണനിലയിലേക്ക് നീങ്ങുന്നതിന്റെ സൂചനകളാണുള്ളതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അച്ഛൻ തലയ്ക്കിടിക്കുകയും കട്ടിലിലേക്ക് എടുത്തെറിയുകയും ചെയ്തതിനെത്തുടർന്നു തലച്ചോറിലുണ്ടായ രക്തസ്രാവം ഒഴിവാക്കാൻ 54 ദിവസം പ്രായമുള്ള പെൺകുഞ്ഞിനു തിങ്കളാഴ്ചയായിരുന്നു ശസ്ത്രക്രിയ. കഴിഞ്ഞ 18നു പുലർച്ചെ രണ്ടോടെയാണ് അങ്കമാലിയിലെ വാടകവീട്ടിൽ കുഞ്ഞ് ആക്രമിക്കപ്പെട്ടത്.
Read Moreനിയമാനുസൃത ഗർഭച്ഛിദ്രമെങ്കിലും പുഴയിലൊഴുക്കിയതിന് പിന്നിലെ കാരണം എന്ത്; ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം ബക്കറ്റിൽ കണ്ടെത്തിയ സംഭവത്തിൽ കൊച്ചി പോലീസ് അന്വേഷണം ആരംഭിച്ചു
കൊച്ചി: ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം പേരണ്ടൂർ കനാലിൽ ബക്കറ്റിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഉൗർജിതമാക്കി പോലീസ്. നിയമാനുസൃത ഗർഭച്ഛിദ്രമെന്നാണു പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ നൽകിയ വിവരങ്ങളെന്ന് പോലീസ് പറഞ്ഞു. ഇരുപത് ആഴ്ചയിൽ താഴെമാത്രം പ്രായമുള്ള മൃതദേഹമാണ് ബക്കറ്റിൽ കണ്ടെത്തിയത്. മറവ് ചെയ്യേണ്ട മൃതദേഹം കനാലിൽ ഒഴുക്കിയത് ആരാണെന്നും ഇതിന് പിന്നിലെ കാരണം എന്താണെന്നുമാണ് പോലീസ് അന്വേഷിക്കുന്നത്. സംഭവത്തിൽ ആശുപത്രി അധികൃതർക്ക് വീഴ്ച പറ്റിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അതിനിടെ, ആറുമാസം വളർച്ചയെത്തുന്നതിന് മുന്പ് പ്രസവിച്ച കുട്ടികളുടെ വിശദാംശങ്ങളും, ഇത്തരത്തിൽ കുഞ്ഞുങ്ങളെ കൈമാറിയിട്ടുള്ള മാതാപിതാക്കളുടെ വിവരങ്ങളും നൽകണമെന്നുകാട്ടി ആശുപത്രികൾക്ക് നൽകിയ നോട്ടീസിന് മറുപടി ലഭിച്ചു തുടങ്ങിയതായി പോലീസ് പറഞ്ഞു. നിലവിൽ ഒരു ആശുപത്രിയിൽനിന്ന് മാത്രമാണ് മറുപടി ലഭിച്ചത്. ഇത് പരിശോധിച്ച് വരുന്ന അധികൃതർ ഇന്ന് കൂടുതൽ ആശുപത്രികളിൽ നിന്നും മറുപടികൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. ആശുപത്രികളിലെ വിവരങ്ങൾ പരിശോധിച്ചശേഷം ആവശ്യമെങ്കിൽ അടുത്ത…
Read More