അനുയോജ്യമായവയുടെ അതിജീവനമാണ് ഈ പ്രകൃതിയില്‍ കാണാനാവുന്നത്. ശാരീരികമായ കുറവുകളെ മാനസിക ശക്തികൊണ്ട് അതിജീവിച്ച് ജീവിതവിജയം നേടുന്ന പലരെയും ഈ ലോകത്ത് കാണാം. അത്തരത്തിലൊരാളാണ് കനേഡിയന്‍ സ്വദേശിയായ ചാര്‍ലി റൂസോ. തന്റെ ശാരീരിക അവസ്ഥകളോടു പോരാടിയാണ് ഭിന്നശേഷിക്കാരിയായ ചാര്‍ലി തന്റെ ഇന്നത്തെ ജീവിതം സ്വന്തമാക്കിയത്. കൗമാരപ്രായത്തില്‍ അമ്മ നടത്തിയ ഗര്ഭച്ഛിദ്രശ്രമം പരാജയപ്പെട്ടതോടെയാണ് പാതി വളര്‍ച്ചയുള്ള കാലുകളും ഒരു കൈയും മാത്രമായി ചാര്‍ളി ജനിക്കുന്നത്. താന്‍ വൈകല്യത്തോടെയാണ് ജനിച്ചതെന്ന് 16 വയസുവരെ ചാര്‍ളി തിരിച്ചറിഞ്ഞിരുന്നില്ല. അവള് ഒരു സാധാരണ സ്കൂളിലാണ് പഠിച്ചത്. ”ഞാന്‍ ഒരു ഭിന്നശേഷിക്കാരിയാണെന്ന് 16 വയസ് വരെ ഒരിക്കലും തിരിച്ചറിഞ്ഞിരുന്നില്ല. എന്റെ മാതാപിതാക്കള്‍ എന്നെ ഒരു സാധാരണ സ്കൂളില്‍ വിട്ടാണ് പഠിപ്പിച്ചത്. എനിക്ക് സാധാരണ സുഹൃത്തുക്കളും ഉണ്ടായിരുന്നു. എനിക്ക് അസ്വാഭാവികതകള്‍ ഒന്നും തന്നെ തോന്നിയില്ല. ആണ്‍കുട്ടികളുമായി ഡേറ്റിംഗ് ചെയ്യാന്‍ താല്പര്യം തോന്നിത്തുടങ്ങിയപ്പോള്‍ മാത്രമാണ് എന്റെ ശാരീകാവസ്ഥയെ ഞാന്‍…
Read More