വെട്ടിനിരത്തിയത് പറക്കും പാമ്പിന്റെയും പറക്കും ഓന്തിന്റെയും വിഹാര കേന്ദ്രം; ദേശാടനപക്ഷികളും അനവധി; ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ നശിപ്പിക്കുന്നതിനെതിരേ വ്യാപക പ്രതിഷേധം

കോഴിക്കോട്: മടപ്പള്ളി ഗവണ്‍മെന്റ് കോളജിലെ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ നശിപ്പിക്കാനുള്ള നീക്കത്തിനെതിരേ പരിസ്ഥിതി സ്‌നേഹികളും അധ്യാപകരും വിദ്യാര്‍ഥികളും രംഗത്ത്. ഇന്‍ഡോര്‍ സ്‌റ്റേഡിയം നിര്‍മിക്കാനായത്. വേനലവധിയുടെ മറവില്‍ ജൈവോദ്യാനം വെട്ടിനിരത്താന്‍ ഒരുങ്ങുന്നത് വിവിധ സസ്യജന്തു ജാലങ്ങളെ ഇല്ലാതാക്കുമെന്ന് പരിസ്ഥിതി സ്‌നേഹികള്‍ ചൂണ്ടിക്കാണിക്കുന്നു.. പറക്കുംപാമ്പും പറക്കും ഓന്തുമുള്‍പ്പെടെ കഴിയുന്ന ചെറുവനംപോലെ നിലകൊള്ളുന്ന ജൈവസമ്പത്തിനെ നശിപ്പിക്കാനുള്ള നീക്കം ചെറുക്കുമെന്നും അവര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. വേനലവധിക്കാലത്ത് വിദ്യാര്‍ത്ഥികളാരും കോളേജിലില്ലാത്ത സമയത്താണ് പ്രിന്‍സിപ്പലിന്റെയും അധികാരികളുടെയും ഭാഗത്ത് നിന്ന് ഇത്തരത്തില്‍ തിടുക്കപ്പെട്ടൊരു നടപടിയുണ്ടായിരിക്കുന്നത്. ഇതിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികളും, പൂര്‍വ്വ വിദ്യാര്‍ത്ഥികലും, അദ്ധ്യാപകരും മറ്റുജീവനക്കാരുമെല്ലാം എത്തിയിട്ടുണ്ട്. ഇന്ന് കോളേജില്‍ ഇവരുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായമയും നടക്കും. നേരത്തെ വെട്ടിമാറ്റാന്‍ വേണ്ടി നമ്പറിട്ടിരുന്ന മുപ്പതിലധികം വരുന്ന മരങ്ങളിലെ നമ്പറുകള്‍ കോളേജ് യൂണിയന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ മായ്ച്ച് കളഞ്ഞു. കേവലമൊരു ബോട്ടാണിക്കല്‍ ഗാര്‍ഡനെന്നതിനപ്പുറത്ത് ഈ പ്രദേശം മടപ്പള്ളി കോളജിന്റെ ഒരു മുഖമുദ്ര തന്നെ…

Read More