കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ അദാനിയുടെയും അംബാനിയുടെയും ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ഇടതു സംഘടനകള്‍ വ്യാപകമായി ആഹ്വാനം നടത്തുന്നുണ്ട്. എന്നാല്‍ ഇത്തരം ആഹ്വാനങ്ങള്‍ ജിയോയ്ക്ക് യാതൊരു വിധ ക്ഷീണവുമേല്‍പ്പിക്കില്ലെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ജിയോയ്ക്ക് കേരള സര്‍ക്കിളില്‍ ഒരു കോടിയിലധികം വരിക്കാരാണ് ഉള്ളത്. കോവിഡ് കാലത്തടക്കം വലിയ നേട്ടമാണ് ജിയോ സ്വന്തമാക്കിയത്. കോവിഡ് കാലത്ത് ജിയോയ്ക്ക് കൂടുതല്‍വരിക്കാരെ നേടാനായത് ജിയോയുടെ മുന്നേറ്റത്തിന് തെളിവായി മാറി. വീട്ടിലിരുന്ന് ജോലിചെയ്യുന്ന സാഹചര്യവും വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ ക്ലാസും ജിയോ ഇന്‍ഫോകോമിന് തുണയായി. നാലുവര്‍ഷംകൊണ്ടാണ് ഇത്രയും വരിക്കാരെ ജിയോയ്ക്ക് നേടാനായത്. അടച്ചിടല്‍കാലത്ത് പൊതുജനങ്ങളുടെ നിര്‍ദേശപ്രകാരം വിവിധ സ്ഥലങ്ങളില്‍ കണക്ടിവിടിയെത്തിക്കുന്നതിന് താല്‍ക്കാലിക ടവറുകള്‍ സ്ഥാപിച്ചു. ഡാറ്റാ സ്ട്രീമിങ് നല്‍കുന്നതിന് നിലവിലുള്ള നെറ്റ്വര്‍ക്കുകള്‍ ഒപ്റ്റിമൈസ് ചെയ്യുകയുമുണ്ടായി. വൈകാതെ 5ജി സേവനം നല്‍കാനൊരുങ്ങുകയാണ് കമ്പനി. ഗൂഗിളുമായിചേര്‍ന്ന് വിലകുറഞ്ഞ 5ജി സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലെത്തിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഇതേസമയം തന്നെ റിലയന്‍സ്…
Read More