ഫേസ്ബുക്ക് വഴി പരിചയപ്പെട്ടു പതിനേഴുകാരനെ തേടി 21കാരിയെത്തി, പാലായിലെ വീട്ടിലെത്തിയ പെണ്‍കുട്ടി മകന്റെ മുറിയില്‍ കയറി കതകടച്ചു, ബാല പീഡനത്തിനു പോലീസ് കേസ് പിന്നാലെ! സംഭവം ഇങ്ങനെ

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പതിനേഴുകാരന്റെ വീട്ടിലെത്തിയ യുവതിയെ അമ്മയുടെ പരാതിയെത്തുടര്‍ന്നു പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശിനിയായ 21കാരിയാണ് പാലാ സ്വദേശിയായ പതിനേഴുകാരന്‍റെ വീടു തേടിയെത്തിയത്. എറണാകുളം കണ്ണേങ്കാട്ട് സ്വദേശിനിയാണു യുവതി. പതിനേഴുകാരന്റെ അമ്മയുടെ പരാതിയെത്തുടര്‍ന്നു യുവതിക്കെതിരേ ബാലപീഡനത്തിനു കേസെടുത്തു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ശനിയാഴ്ചയാണ് എറണാകുളത്തുനിന്നു യുവതി രാമപുരം സ്വദേശിയായ പതിനേഴുകാരന്റെ വീട്ടിലെത്തിയത്. ആണ്‍കുട്ടിയുടെ മുറിയില്‍ യുവതി കയറിയിരുന്നു. പുറത്തുവരാന്‍ ആവശ്യപ്പെട്ടിട്ടും അനുസരിക്കാതിരുന്നതോടെ അമ്മ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നു പോലീസും നാട്ടുകാരും ചേര്‍ന്നു ബലം പ്രയോഗിച്ചു മുറി തുറന്ന് ഇവരെ അറസ്റ്റ് ചെയ്തു. ആണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയാകാത്തതിനാല്‍ യുവതിക്കെതിരേ ബാലസംരക്ഷണ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. ആണ്‍കുട്ടിയെ ജുവനൈല്‍ഹോമില്‍ അയയ്ക്കുമെന്നു പോലീസ് പറഞ്ഞു. ബാലനെ വശീകരിച്ച് ഉപദ്രവിച്ചെന്ന അമ്മയുടെ പരാതിയിലാണു കേസെടുത്തതെന്നു പോലീസ് പറഞ്ഞു. യുവതിയെ മെഡിക്കല്‍ പരിശോധനയ്ക്കും വിധേയയാക്കി. രാമപുരം സിഐ എന്‍.ബാബുക്കുട്ടന്‍, എസ്‌ഐ കെ.കെ.ലാലു…

Read More