വിക്കിലീക്ക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജ്(47) ഏഴു വര്‍ഷം ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ കഴിഞ്ഞശേഷം കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. ആര്‍ക്കും എത്തിനോക്കാന്‍ സാധിക്കില്ലെന്നു കരുതപ്പെട്ട അമേരിക്കന്‍ രഹസ്യങ്ങളുടെ കലവറ അനായാസം തകര്‍ത്തെറിഞ്ഞതോടെയാണ് അസാഞ്ജ് ലോകശ്രദ്ധയാകര്‍ഷിച്ചത്. അമേരിക്കയുടെ മുഖംമൂടി വലിച്ചു കീറിയ അസാഞ്ജിനെ കുടുക്കാന്‍ അമേരിക്കയും സഖ്യരാജ്യങ്ങളും നിരവധി കള്ളക്കേസുകളാണ് ഉണ്ടാക്കിയത്. എന്നിട്ടും സമര്‍ഥമായി രക്ഷപ്പെട്ട അസാഞ്ജ് ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടുകയായിരുന്നു. ഒടുവില്‍ കഴിഞ്ഞ ഏഴുവര്‍ഷത്തെ എംബസി വാസത്തിനു ശേഷം. ഇക്വഡോര്‍ അസാഞ്ജിനുള്ള രാഷ്ട്രീയ അഭയം പിന്‍വലിച്ചതോടെയാണ് ബ്രിട്ടിഷ് പോലീസ് അദ്ദേഹത്തെ അറസ്റ്റു ചെയ്തത്. ഇനി അസാഞ്ജിനെ കാത്തിരിക്കുന്നത് അമേരിക്കന്‍ ജയിലിലെ ക്രൂരപീഡനങ്ങളാകും. വീക്കിലീക്ക്സിന് രഹസ്യങ്ങള്‍ ചോര്‍ത്തി നല്കിയ ബ്രാഡ്ലി മാനിംഗി( ചെല്‍സി മാനിംഗ്)ന് 35 വര്‍ഷത്തെ തടവാണ് കോടതി വിധിച്ചത്. 2013ല്‍ അറസ്റ്റിലായ മാനിംഗിനെ 2017ല്‍ പ്രസിഡന്റ് ഒബാമ മോചിപ്പിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ പ്രസിഡന്റ് ഡോണള്‍ഡ്…
Read More