മുരിക്കാശേരി: നാലുമാസം മാത്രം പ്രായമുള്ള ആ പെണ്‍കുഞ്ഞ് അവളുടെ അമ്മയെ കണ്ടിട്ട് ദിവസങ്ങളായി. നൊന്തുപെറ്റ കുഞ്ഞിനെ ഒരുനോക്ക് കാണാന്‍ പോലും പറ്റാത്തതിന്റെ വിഷമത്തിലാണ് അനുപ്രിയയെന്ന ആ ഇരുപത്താറുകാരിയും. ആലുവ രാജഗിരി ആശുപത്രിയില്‍ കാന്‍സര്‍ ചികിത്സയില്‍ കഴിയുന്ന മുരിക്കാശേരി പെരിയാര്‍വാലി പൊരുന്നോലില്‍ വീട്ടില്‍ അനുപ്രിയ ടെന്‍സിംഗും കുഞ്ഞുമാണ് ഏവരുടെയും ഹൃദയത്തില്‍ വിങ്ങലായി മാറുന്നത്. കര്‍ഷകരായ മാതാപിതാക്കള്‍ അനുവിന്റെ ചികിത്സയ്ക്കായി തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്തു കഴിഞ്ഞു. കടംവാങ്ങിയും കിടപ്പാടം വിറ്റും 27 ലക്ഷംരൂപയിലധികം മുടക്കിയ ഇവര്‍ ഇനിയുള്ള ചികിത്സ എങ്ങനെ കൊണ്ടുപോകുമെന്നറിയാതെ വീര്‍പ്പുമുട്ടുകയാണ്. ബന്ധുക്കളും നാട്ടുകാരുമെല്ലാം തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യുന്നുണ്ടെങ്കിലും ചികിത്സയ്ക്ക് ഇനിയും വന്‍തുക ആവശ്യമാണ്. ഗര്‍ഭിണിയായിരിക്കെ ഇടയ്ക്കുവന്ന ചുമയിലൂടെയാണ് എല്ലാത്തിന്റെയും തുടക്കം. ചുമ കുറയാതെ വന്നതോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. അവിടെ നടത്തിയ പരിശോധനയിലാണ് കാന്‍സറാണെന്ന് തിരിച്ചറിയുന്നത്. പിന്നീട് നേരെ ആലുവ രാജഗിരിയില്‍ പ്രവേശിപ്പിച്ചു.…
Read MoreTag: brain tumor
തലച്ചോറില്‍ ട്യൂമറാണ് ! ഒന്നുകില്‍ മരിക്കും…അല്ലെങ്കില്‍ സര്‍വൈവ് ചെയ്യും; തന്റെ ജീവിതാവസ്ഥ വെളിപ്പെടുത്തി നടന്‍ പ്രകാശ് പോള്‍…
മലയാള സിനിമാ-സീരിയല്‍ രംഗത്ത് അറിയപ്പെടുന്ന നടനാണ് പ്രകാശ് പോള്‍. കടമറ്റത്ത് കത്തനാര്‍ എന്ന പരമ്പരയില്‍ കത്തനാരായി വേഷമിട്ടതോടെയാണ് അദ്ദേഹം ജനപ്രീതിയാര്‍ജ്ജിക്കുന്നത്. അച്ഛന്‍ കെ.പി. പോള്‍ ചെറുപ്പകാലത്ത് ഹിന്ദുവായിരുന്നു. ക്രിസ്തുമതത്തോടുള്ള താല്പര്യംകൊണ്ട് അദ്ദേഹം മതംമാറി ക്രിസ്ത്യാനിയാവുകയായിരുന്നു എന്നാല്‍ ബാക്കി കുടുംബാംഗങ്ങളെല്ലാം ഇപ്പോഴും ഹിന്ദുക്കളാണ്. കത്തനാരുടെ വേഷത്തിലൂടെ മലയാളികളുടെ മനസ്സില്‍ ചിരകാലപ്രതിഷ്ഠ നേടിയ പ്രകാശ് പോള്‍ ഇപ്പോള്‍ തന്റെ ജീവിതത്തിലെ ദുരവസ്ഥയെപ്പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ്. തനിക്ക് തലച്ചോറില്‍ ട്യൂമറാണെന്നും എന്നാല്‍ ഇപ്പോള്‍ ഒരു ചികിത്സയും ചെയ്യുന്നില്ലെന്നും തനിക്ക് മരണഭയം അശേഷമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പ്രകാശ് പോളിന്റെ വാക്കുകള്‍ ഇങ്ങനെ… ഒരു പല്ലുവേദന വന്നിരുന്നു. നാടന്‍ മരുന്നുകള്‍ ചെയ്തുനോക്കി. നാക്കിന്റെ ഒരു വശം അങ്ങനെ പൊള്ളി, മരവിച്ചുപോയി. മരുന്നിന്റെ പ്രശ്നമാണെന്നു കരുതി ഒരു മാസം ഒന്നും ചെയ്തില്ല. ഒരു ഡോക്ടറിനെ കാണിച്ചപ്പോള്‍ ന്യൂറോളജിസ്റ്റിനെ കാണാന്‍ പറഞ്ഞു. അങ്ങനെ സ്‌കാനും കുറെ ടെസ്റ്റും നടത്തി.…
Read More