റിച്ചാര്‍ഡ് ബ്രാന്‍സന്റെ പേടകത്തിലേറി അങ്ങനെ ഇലോണ്‍ മസ്‌കും ബഹിരാകാശത്ത് എത്തും. വിര്‍ജിന്‍ ഗലാറ്റിക്കിന്റെ ഭാവിയാത്രാ സംഘത്തില്‍ സ്‌പേസ് എക്‌സ് മേധാവിയും ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞു. 250,000 ഡോളറിനാണ് (ഏകദേശം 1.86 കോടി രൂപ) മസ്‌ക്കിന്റെ ആദ്യ ബഹിരാകാശ യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. ഇതു സൗഹൃദത്തിന്റെ പേരിലാണെന്നും ഭാവിയില്‍ സ്‌പേസ് എക്‌സ് യാത്രയില്‍ താനും പോകുമെന്നും ബ്രാന്‍സന്‍ പറഞ്ഞു. ബ്രാന്‍സനു ശുഭയാത്ര നേരാന്‍ മസ്‌ക് വിക്ഷേപണ കേന്ദ്രത്തില്‍ എത്തിയിരുന്നു. ബ്രാന്‍സന്റെ ഞായറാഴ്ചത്തെ യാത്രയ്ക്ക് തൊട്ടുമുന്‍പാണ് മസ്‌കും തന്റെ ബഹിരാകാശ യാത്രയ്ക്കായി ടിക്കറ്റ് വാങ്ങിയതെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ മസ്‌കിന്റെ യാത്രയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിവായിട്ടില്ല. ഭാവിയിലെ യാത്രയ്ക്കുള്ള ടിക്കറ്റുകളെല്ലാം വിറ്റഴിച്ചുവെന്നാണ് ബ്രാന്‍സന്‍ അവകാശപ്പെട്ടത്. വിര്‍ജിന്‍ ഗാലക്റ്റിക്കിന്റെ ബഹിരാകാശ യാത്രയ്ക്ക് ടിക്കറ്റൊന്നിന് 250,000 ഡോളറാണ് വാങ്ങുന്നത്. ടിക്കറ്റ് വില്‍പനയിലൂടെ കമ്പനി 80 ദശലക്ഷം ഡോളര്‍…
Read MoreTag: branson
ഈയൊരു കാര്യത്തില്‍ ലോക കോടീശ്വരന്മാര്‍ക്ക് ഒരേ മനസ് ! ബെസോസും മസ്‌കും ബ്രാന്‍സണും മത്സരിക്കുന്നത് ഒരേ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍; ഉടന്‍ തന്നെ അത് സംഭവിച്ചേക്കും…
ലോകത്തെ എണ്ണം പറഞ്ഞ കോടീശ്വരന്മാരായ ജെഫ് ബെസോസ്, ഇലോണ്‍ മസ്‌ക്, റിച്ചാര്‍ഡ് ബ്രാന്‍സണ്‍ എന്നിവര്‍ വലിയൊരു മത്സരത്തിലാണ്. ബഹിരാകാശത്ത് വിനോദസഞ്ചാരികളെ എത്തിക്കുകയെന്നതാണ് ആ മത്സരം. ആരുടെ കമ്പനി ആദ്യം ലക്ഷ്യം കൈവരിക്കും എന്നാണ് ലോകം ഉറ്റുനോക്കുന്നത്. അടുത്ത വര്‍ഷത്തിനുള്ളില്‍ തന്നെ ബഹിരാകാശ വിനോദസഞ്ചാരമെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാനൊരുങ്ങുകയാണിവര്‍. ആമസോണ്‍ ഉടമ ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിന്‍ കമ്പനിയാണ് ബഹിരാകാശ ടൂറിസം രംഗത്ത് ഒടുവിലായി ശ്രദ്ധേയ മുന്നേറ്റം നടത്തിയിരിക്കുന്നത്. ബഹിരാകാശത്ത് പോയ ശേഷം കാപ്സൂളിനെ വിജയകരമായി അവര്‍ തിരിച്ചിറക്കിയിരിക്കുന്നു. അമേരിക്കയിലെ ടെക്സാസിലെ മരുപ്രദേശത്തായിരുന്നു ബ്ലൂ ഒറിജിന്റെ ഡമ്മി സഞ്ചാരിയേയും വഹിച്ചുള്ളതിരിച്ചിറക്കം. മനുഷ്യനെ വെച്ചുള്ള ആദ്യത്തെ പരീക്ഷണം വൈകാതെ സംഭവിക്കുമെന്നാണ് ബ്ലൂ ഒറിജിന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് റോബ് മയേര്‍സണ്‍ പറഞ്ഞത്. 2019ഓടെ ബഹിരാകാശ യാത്രക്കുള്ള ടിക്കറ്റുകള്‍ ഞങ്ങള്‍ വില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ എത്രയായിരിക്കും ബഹിരാകാശ യാത്രക്ക് ചെലവാകുകയെന്ന് ഇപ്പോഴും…
Read More