ബ്രസീലിയ: ബ്രസീലില്‍നിന്നുള്ള കൗതുകരമായ ഒരു പ്രണയവാര്‍ത്ത ലോകമെങ്ങും ശ്രദ്ധനേടിയിരിക്കുകയാണ്. ഇമ്മാനുവേല എന്ന യുവതിയും അവരുടെ ഫോണ്‍ മോഷ്ടിച്ചയാളും തമ്മിലാണ് പ്രണയം. തന്റെ താമസസ്ഥലത്തിനടുത്തുള്ള തെരുവിലൂടെ യുവതി നടന്നുപോകുമ്പോള്‍ കള്ളന് ഫോണ്‍ തട്ടിയെടുക്കുകയായിരുന്നു. പോലീസില്‍ പരാതിപ്പെടാമായിരുന്നുവെങ്കിലും എന്തുകൊണ്ടോ അവള്‍ക്കങ്ങനെ ചെയ്യാന്‍ തോന്നിയില്ല. അതിനിടെ മോഷ്ടിച്ച ഫോണിലെ രേഖകള്‍ പരിശോധിച്ച യുവാവായ കള്ളന്റെ മനസില്‍ തരളവികാരങ്ങള്‍ മുളപൊട്ടുന്നു. ഫോണിലുണ്ടായിരുന്ന യുവതിയുടെ ചിത്രങ്ങള്‍ കണ്ടപ്പോള്‍ താന്‍ ഇത്രയും കാലം അന്വേഷിച്ചുനടന്ന സങ്കല്‍പ്പത്തിലെ പെണ്‍കുട്ടിയെ കണ്ടെത്തിയ അനുഭവമാണ് കള്ളനുണ്ടായത്. തന്റെ ലക്ഷ്യം അതോടെ അവളുടെ പ്രണയം സ്വന്തമാക്കുക എന്നുള്ളതായിരുന്നുവെന്നും താന്‍ അതു നേടിയെന്നും ബ്രസീലിയന്‍ മാധ്യമങ്ങളോടു യുവാവ് പറഞ്ഞു. ഇമ്മാനുവേലയുമായുള്ള പ്രണയം യുവാവില്‍ വലിയ മാറ്റങ്ങള്‍ വരുത്തി. തന്റെ തെറ്റുകള്‍ തിരിച്ചറിയാനും പശ്ചാത്തപിക്കാനും ജീവിതത്തിലേക്കു തിരികെവരാനും അയാള്‍ക്കു സാധിച്ചു. അപൂര്വപ്രണയകഥയിലെ നായകനും നായികയ്ക്കും ആശംസകള്‍ അര്‍പ്പിക്കുകയാണ് സോഷ്യല്‍ മീഡിയ…!
Read MoreTag: brazil
തന്റെ അടിവസ്ത്രത്തില്‍ ബ്രസീല്‍ താരം റിച്ചാര്ഡ്ലിസന്റെ ഫോട്ടോ പതിച്ച് യുവതി ! കാരണമറിഞ്ഞാല്‍ മൂക്കത്ത് വിരല്‍വയ്ക്കും…
ബ്രസീലിന്റെ മിന്നും ഫുട്ബോളര് റിച്ചാര്‍ലിസന്റെ ഫോട്ടോ തന്റെ അടിവസ്ത്രത്തില്‍ പതിച്ച് യുവതി. 21 വയസുള്ള കെറോലെ ഷാവേസ് എന്ന ബ്രസീലിയന്‍ മോഡലാണ് ഈയൊരു സാഹസം ചെയ്തത്. ബ്രസീല്‍ ടീമിന്റെ കടുത്ത ആരാധികയായ കെറോലെ ‘മൈ ലക്കി ചാം എന്നു പറഞ്ഞു കൊണ്ടാണ് അടിവസ്ത്രത്തിന്റെ ചിത്രം പങ്കുവെച്ചത്. നേരത്തെ ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ ഒപ്പുവെച്ച ജഴ്സി വലിയ തുക നല്കി സ്വന്തമാക്കിയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ ഷാവേസ് പിന്നീട് അത് വ്യാജ ജഴ്സിയാണെന്നും താന്‍ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും റിച്ചാര്ഡ്ലിസന്റെ ഫോട്ടോ പതിച്ച അടിവസ്ത്രവുമായി സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ് ഷാവേസ്.
Read Moreഫിഫ റാങ്കിംഗില്‍ ബ്രസീൽതന്നെ ഒന്നാമത്; ലോക കിരീടം സ്വന്തമാക്കിയ അർജന്റീനയുടെ സ്ഥനം..!
സൂറിച്ച്: ലോകകപ്പ് ക്വാർട്ടറിൽ പുറത്തായെങ്കിലും ഫിഫ ഫുട്ബോൾ റാങ്കിംഗിൽ ബ്രസീൽതന്നെ ഒന്നാം സ്ഥാനത്ത്. ലോക കിരീടം സ്വന്തമാക്കിയെങ്കിലും അർജന്റീന ബ്രസീലിനു പിന്നിൽ രണ്ടാമതാണ്. റണ്ണറപ്പായ ഫ്രാൻസ് മൂന്നാമതാണ്. ആദ്യ റൗണ്ടിൽ പുറത്തായ ബെൽജിയം രണ്ടാം സ്ഥാനത്തുനിന്നു നാലിലേക്കു പിന്തള്ളപ്പെട്ടു. ഇംഗ്ലണ്ടാണ് അഞ്ചാമതെന്നും ഇഎസ്പിഎൻ റാങ്കിംഗ് ട്രാക്കിംഗ് പറയുന്നു. നെതർലൻഡ്സ് ആറാമതും ക്രൊയേഷ്യ ഏഴാം സ്ഥാനത്തുമാണ്. സ്പെയിൻ മൂന്നുസ്ഥാനം താഴേക്കിറങ്ങി പത്താമതായി. ലോകകപ്പിൽ അവിശ്വസനീയ കുതിപ്പുമായി നാലാമതെത്തിയ മൊറോക്കൊ പതിനൊന്നിലെത്തി. ഏറ്റവും ഉയർന്ന റാങ്കുള്ള ആഫ്രിക്കൻ ടീമും മൊറോക്കോയാണ്. നാളെയാണു പട്ടിക ഔദ്യോഗികമായി പുറത്തുവരുന്നത്. ലോകകപ്പ് ഫൈനൽ പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ടതാണ് അർജന്റീനയുടെ ഒന്നാംസ്ഥാനനേട്ടത്തിനു തിരിച്ചടിയായത്. നിശ്ചിതസമയത്തു കളി ജയിച്ചാൽ കൂടുതൽ പോയിന്റ് ലഭിക്കുന്ന തരത്തിലാണു ചട്ടം. ഷൂട്ടൗട്ടിലെ വിജയത്തിനു റാങ്കിംഗിൽ പോയിന്റ് കുറവാണ്. ഈ മാനദണ്ഡമാണു ക്വാർട്ടറിൽ പുറത്തായിട്ടും ഒന്നാം റാങ്ക് നിലനിർത്താൻ ബ്രസീലിനെ സഹായിച്ചത്.ഈ വർഷം…
Read Moreമഹാദ്ഭുതം എന്നു മാത്രമേ പറയാനുള്ളു ! ബൈക്ക് യാത്രികന് തെറിച്ചു വീണത് ബസിന്റെ ടയറുകള്‍ക്കിടയിലേക്ക്; വീഡിയോ വൈറല്‍…
പോലീസ് പിടിക്കാതിരിക്കാന്‍ വേണ്ടി മാത്രം ഹെല്‍മറ്റ് വയ്ക്കുന്നവരെ ഒന്നിരുത്തി ചിന്തിപ്പിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബംഗളൂരു പോലീസാണ് ഈ വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. ബൈക്കില്‍ സഞ്ചരിക്കുന്ന ആള് ബസിന്റെ ടയറുകള്‍ക്കിടയിലേക്ക് തെറിച്ചു വീഴുന്നതും അത്ഭുതകരമായി രക്ഷപ്പെടുന്നതുമാണ് വീഡിയോ. ‘നല്ല നിലവാരമുള്ള ഐഎസ്ഐ മാര്‍ക്ക് ഹെല്‍മറ്റ് ജീവന് രക്ഷിക്കുന്നു’ എന്ന അടിക്കുറിപ്പോടെ ബെംഗളൂരു ജോയിന്റ് ട്രാഫിക് കമ്മീഷണര്‍ ബി.ആര്.രവികാന്ത് ഗൗഡയാണ് അപകടത്തിന്റെ സിസിടിവി വീഡിയോ ട്വിറ്ററില്‍ പങ്കിട്ടിരിക്കുന്നത്. വീഡിയോയില്‍ അപകടത്തില്‍പ്പെടുന്ന ബൈക്ക് യാത്രികന് 19കാരനായ അലക്സ് സില്‍വ പെരസ് ആണെന്ന് തിരിച്ചറിഞ്ഞു. ഒരു വളവില്‍ എതിര്‍വശത്ത് നിന്ന് വരുന്ന ബസിനടയിലേക്ക് അലക്സും ബൈക്കും തെറിച്ച് വീഴുന്നതാണ് ദൃശ്യം. ബസിന്റെ ടയറുകള്‍ക്കടയില്‍ അലക്സിന്റെ തല അകപ്പെടുന്നത് കാണാം. എന്നാല്‍ ഹെല്‍മറ്റ് തലയിലുള്ളത് കാരണം അത്ഭുതകരമായി രക്ഷപ്പെട്ടു. ഹെല്‍മറ്റ് ചക്രത്തിനടിയില്‍പ്പെട്ടിരുന്നു. ഹെല്‍മറ്റിന്റെ പ്രധാന്യം സംബന്ധിച്ച് ബോധവത്കരണത്തിന് ബംഗളൂരു…
Read Moreഒന്നു പോയാല്‍ രണ്ട് ! ഒമ്പതു ഭാര്യമാരില്‍ ഒരാളെ ഡൈവോഴ്സ് ചെയ്ത ശേഷം രണ്ടു പേരെ വിവാഹം കഴിക്കാനൊരുങ്ങി യുവാവ്…
ഒമ്പതു യുവതികളെ വിവാഹം ചെയ്ത് വാര്‍ത്തകളിലിടം നേടിയ ബ്രസീലിയന്‍ മോഡല്‍ ആര്‍തര്‍ ഒ ഉര്‍സോ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. ഒരു പങ്കാളിയുമായുള്ള വിവാഹത്തിനോടുള്ള എതിര്‍പ്പ് പ്രകടിപ്പിക്കാനും ആരെയും പ്രണയിക്കാനുള്ള സ്വാതന്ത്ര്യം ആഘോഷിക്കാനും എന്ന നിലയ്ക്കായിരുന്നു ആര്‍തറിന്റെ വിവാഹങ്ങള്‍. എന്നാലിപ്പോഴിതാ ഒമ്പത് പേരില്‍ ഒരാള്‍ ആര്‍തറെ ഡിവോഴ്സ് ചെയ്തിരിക്കുകയാണ്. അഗത എന്ന യുവതിയാണ് ബന്ധം അവസാനിപ്പിച്ചത്. ഒരു പങ്കാളിക്കൊപ്പമുള്ള ജീവിതമാണ് നല്ലതെന്ന തോന്നലാണ് അഗത വേര്‍പിരിയാന്‍ കാരണമെന്നാണ് ആര്‍തര്‍ അറിയിച്ചിരിക്കുന്നത്. ഈ തീരുമാനം വിഷമിപ്പിക്കുകയും അതിലേറെ ആശ്ചര്യപ്പെടുത്തുകയും ചെയ്തെന്ന് ആര്‍തര്‍ വാര്‍ത്താ ഏജന്‍സിയായ ജാം പ്രസ്സിനോട് പ്രതികരിച്ചു.’അഗതയ്ക്ക് എന്നെ ഒറ്റയ്ക്ക് വേണം. അതിലര്‍ഥമില്ല. പങ്ക് വയ്ക്കലാണ് വേണ്ടത്. അഗതയുടെ തീരുമാനം തെറ്റാണെന്ന് മറ്റ് ഭാര്യമാരും സമ്മതിക്കുന്നുണ്ട്. അവള് ഞാനുമായുള്ള വിവാഹം ഒരു സാഹസം എന്ന നിലയ്ക്ക് ചെയ്തതാണ്’. ആര്‍തര്‍ പറഞ്ഞു. ഒരു ഭാര്യയെ നഷ്ടപ്പെട്ടെങ്കിലും രണ്ട് പേരെ കൂടി…
Read Moreബ്രസീലില്‍ ടൂറിസ്റ്റ് ബോട്ടുകള്‍ക്ക് മുകളിലേക്ക് ‘പാറ അടര്‍ന്നു വീണു’ ! 10 പേര്‍ക്ക് ദാരുണാന്ത്യം; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്…
ബ്രസീലില്‍ തടാകത്തിലെ വിനോദസഞ്ചാര ബോട്ടുകളിലേക്ക് പാറക്കല്ല് അടര്‍ന്നു വീണ് പത്തുപേര്‍ക്ക് ദാരുണാന്ത്യം. രാജ്യത്തിന്റെ തെക്ക്-കിഴക്കന്‍ മേഖലയിലുണ്ടായ അപകടത്തില്‍ മൂന്ന് പേരെ കാണാതാവുകയും 32 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ബോട്ടിനു മുകളിലേക്ക് പാറയുടെ ഭാഗം ഇടിഞ്ഞ് വീഴുന്നതിന്റെ വീഡിയോ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്. പാറയുടെ ഭാഗം വേര്‍പെട്ട് ബോട്ടുകള്‍ക്ക് മേല്‍ വീഴുന്നത് ഈ വീഡിയോയില്‍ കാണാം. ”ആ കഷണം വീഴും,” എന്ന് ഒരു സ്ത്രീ പറയുന്നത് അപകടത്തിന്റെ വീഡിയോയില്‍ കേള്‍ക്കാം. പാറക്കെട്ടുകള്‍ ബോട്ടുകളിലേക്ക് വീഴുന്നതിനുമുമ്പ് ”അവിടെ നിന്ന് പോകൂ” എന്ന് മറ്റൊരാള്‍ മുന്നറിയിപ്പ് നല്‍കുന്നതും വീഡിയോയില്‍ കാണാം. ബോട്ടുകളില്‍ ഒരെണ്ണമെങ്കിലും മുങ്ങിയതായി വീഡിയോയില്‍ കാണുന്നുണ്ട്. മറ്റ് ബോട്ടുകള്‍ മുങ്ങാതെ രക്ഷപ്പെടുകയും ചെയ്തു. പ്രാദേശിക സമയം 11:00 നായിരുന്നു അപകടം. മിനസ് ഗെറൈസ് സംസ്ഥാനത്ത് ദിവസങ്ങളായി പെയ്ത മഴയെ തുടര്‍ന്നാണ് പാറ അടര്‍ന്ന് വീണതെന്നാണ് വിവരം. മുങ്ങല്‍ വിദഗ്ധരും…
Read Moreബ്രസീലില്‍ നിന്ന് ഇറക്കുമതി ചെയ്ത കോഴിയിറച്ചിയില്‍ കൊറോണ വൈറസ് ! ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ചൈന…
ബ്രസീലില്‍ നിന്ന് ഇറക്കുമതി ചെയ്ത ശീതികരിച്ച കോഴിയിറച്ചിയില്‍ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് പൗരന്മാര്ക്ക് മുന്നറിയിപ്പുമായി ചൈന. ചൈനയിലെ മറ്റു പ്രധാന നഗരങ്ങളിലും ഇറക്കുമതി ചെയ്ത ശീതീകരിച്ച കടല്‍ വിഭവങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിയിറച്ചില്‍ നിന്ന് എടുത്ത സാംപിള്‍ പരിശോധിക്കവെയാണ് കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ചൈനീസ് നഗരമായ ഷെന്‍സെനിലെ തദ്ദേശീയ ഭരണകൂടമാണ് ശീതികരിച്ച കോഴിയിറച്ചിയില്‍ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി അറിയിച്ചത്. ഇതേതുടര്‍ന്ന് ഇറക്കുമതി ചെയ്യുന്ന ശീതീകരിച്ച ഭക്ഷണപദാര്‍ഥങ്ങളുടെ കാര്യത്തില്‍ അതീവ ജാഗ്രത പാലിക്കാന്‍ ഉപഭോക്താക്കള്‍ക്കു നിര്‍ദേശം നല്കി. ഉല്‍പ്പന്നവുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ സാധ്യതയുള്ള ആളുകളുടെ സാംപിള്‍ പരിശോധനകളും നടത്തുന്നുണ്ട്. ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയില്‍ യാന്റ്റായില്‍ ഇറക്കുമതി ചെയ്ത ഭക്ഷണ പദാര്‍ഥങ്ങള്‍ കോവിഡ് പോസിറ്റീവ് ആയതായി സര്‍ക്കാര്‍ അറിയിച്ചിരുന്നു. ശീതീകരിച്ച ഭക്ഷണപദാര്‍ഥങ്ങളും ജലവിഭവങ്ങളും ഉപയോഗിക്കുന്നവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
Read Moreഷോറൂമിനടുത്ത് ചുറ്റിപ്പറ്റി നടന്ന തെരുവുനായയെ പിടിച്ച് സെയില്സ്മാന് ആക്കി ഹ്യൂണ്ടായ് ! ഒരു ദിവസം കൊണ്ട് നായയുടെ ജീവിതം മാറിമറിഞ്ഞതിങ്ങനെ…
കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് നിരവധി കമ്പനികള്‍ ജോലിക്കാരെ പിരിച്ചു വിടുമ്പോള്‍ വാഹന നിര്‍മാതാക്കളായ ഹ്യൂണ്ടായ് നടത്തിയ ഒരു പുതിയ നിയമനമാണ് വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. ഏതെങ്കിലും ഒരാള്‍ക്ക് ജോലി കിട്ടുന്നതില്‍ എന്ത് വാര്‍ത്താപ്രാധാന്യമെന്ന് ചോദിക്കാന്‍ വരട്ടെ, ഇവിടെ ജോലി കിട്ടിയത് ഒരു തെരുവു നായ്ക്കാണ്. നായയ്ക്കു ജോലി എന്നു കേള്‍ക്കുമ്പോള്‍ കാവല്‍ എന്നു തെറ്റിദ്ധരിക്കരുത്. സെയില്‍സ് വിഭാഗത്തിലേക്കാണ് നായയുടെ പോസ്റ്റിംഗ്. ബ്രസീലിലാണ് അമ്പരപ്പിക്കുന്ന സംഭവം. ഇവിടത്തെ ഹ്യുണ്ടായ് ഷോറൂമിനടുത്ത് ഈ നായ ദിവസങ്ങളായി ചുറ്റിത്തിരിഞ്ഞ് നടക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട കമ്പനി അധികൃതരാണ് നായയെ ജോലിക്കെടുക്കാന്‍ തീരുമാനിച്ചത്. ടക്സണ് പ്രൈം എന്ന് നായയ്ക്ക് പേരിടുകയും ചെയ്തു. ഷോറൂമിനുള്ളില്‍ തന്നെയാണ് ടക്സണ് കഴിയുന്നത്. ഹ്യൂണ്ടായ് ബ്രസീലിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ടക്സണായി ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങുകയും ചെയ്തു. നിലവില്‍ 32800 പേരാണ് ഇതിനകം ഈ ടക്സണിനെ…
Read Moreഒടുവില്‍ ആമസോണിലെ തീയണയ്ക്കാന്‍ സൈന്യത്തെ അയയ്ക്കാന്‍ തീരുമാനം ! തീയണയ്ക്കാന്‍ സൂപ്പര്‍ ടാങ്കര്‍ വിമാനങ്ങള്‍ ഉപയോഗിക്കും…
ലോകരാജ്യങ്ങളുടെയും വിവിധ സംഘടനകളുടെയും സമ്മര്‍ദഫലമായി ആമസോണ്‍ കാടുകളിലെ തീ അണയ്ക്കുന്നതിന് സൈന്യത്തെ അയയ്ക്കാന്‍ ബ്രസീല്‍ സര്‍ക്കാരിന്റെ തീരുമാനം. തീയണയ്ക്കാന്‍ നടപടി വേണമെന്ന് ഐക്യരാഷ്ട്രസഭയും ആവശ്യപ്പെട്ടിരുന്നു. തീ അണക്കാന്‍ നടപടി എടുത്തില്ലെങ്കില്‍ സാമ്പത്തിക ഉപരോധമടക്കമുളള ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് ലോകരാജ്യങ്ങള്‍ ബ്രസീലിന് താക്കീത് നല്‍കിയിരുന്നു. ബ്രസീലുമായുളള വ്യാപാരകരാര്‍ റദ്ദാക്കുമെന്ന് ഫ്രാന്‍സും, ഇറക്കുമതികള്‍ റദ്ദാക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങളും മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് തീ അണയ്ക്കാന്‍ സൈന്യത്തെ ബ്രസീല്‍ അയക്കുന്നത്. ആദ്യഘട്ടത്തില്‍ 700 സൈനികരാണ് പോകുന്നതെന്ന് ബ്രസീല്‍ പ്രതിരോധ മന്ത്രി പറഞ്ഞു. ആമസോണ്‍ വനാന്തരങ്ങളുടെ 60ശതമാനവും സ്ഥിതി ചെയ്യുന്നത് ബ്രസീലിലാണ്. നിലവില്‍ ആമസോണ്‍ മഴക്കാടുകള്‍ സ്ഥിതിചെയ്യുന്ന രാജ്യങ്ങളായ ബൊളീവിയയിലും പാരഗ്വായിലും കാട്ടുതീയെ നിയന്ത്രിക്കാനുളള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ബൊളീവിയയില്‍ മാത്രം 7500 ല്‍ കൂടുതല്‍ സ്ക്വയര്‍ കിലോമീറ്റര്‍ പ്രദേശത്താണ് ആമസോണ്‍ കാട്ടുതീ പടര്‍ന്നിരിക്കുന്നത്. 76000ലിറ്റര്‍ വെളളം ഉള്‍ക്കൊളളാന്‍ കഴിയുന്ന സൂപ്പര്‍ ടാങ്കര്‍ വിമാനപയോഗിച്ച്…
Read Moreബ്രസീലിലെ ഡാം തകരുന്ന വീഡിയോ പുറത്ത് ! ഇതിനോടകം ജീവന് നഷ്ടമായത് 134 പേര്‍ക്ക്; ഭീകരദൃശ്യത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ കാണാം…
റിയോഡിഷാനേറോ: തെക്ക്-കിഴക്കന്‍ ബ്രസീലില്‍ ഡാം തകര്‍ന്നുണ്ടായ അപകടത്തില്‍ നിരവധി ആളുകള്‍ക്കാണ് ജീവന് നഷ്ടമായത്. 134 ആളുകളുടെ മൃതദേഹങ്ങളാണ് ഇതിനോടകം കണ്ടെടുത്തത്. സംഭവം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് ഡാം തകരുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഡാമില്‍നിന്നും ടണ്‍കണക്കിന് ചെളി ഒഴുകിയെത്തുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. ഖനന കമ്പനിയായ വലെയുടെ നിയന്ത്രണത്തിലുള്ള ഡാമാണ് ജനുവരി 25 ന് തകര്‍ന്നത്. 134 ആളുകളുടെ മൃതദേഹമാണ് ഇതിനോടകം കണ്ടെത്തിയിട്ടുള്ളത്. 199 ആളുകളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. മരണനിരക്ക് ഇനിയും ഉയരാനാണ് സാധ്യത. ഖനന കമ്പനിയിലെ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. Video shows moment of the rupture of the dam in #Brumadinho #Brasil #Damdoorbraak #Brazilië pic.twitter.com/C31g41MLeB — Juan (@Juan94827382) February 1, 2019
Read More