ആമസോണ്‍ മഴക്കാടുകളില്‍ പടര്‍ന്നു പിടിക്കുന്ന തീ അണയ്ക്കാന്‍ ബ്രസീല്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ പ്രതിഷേധ പ്രകടനത്തെ ട്രോളിക്കൊന്ന് മലയാളികള്‍. ഡല്‍ഹിയിലെ ബ്രസീല്‍ എംബസിക്കു മുന്നിലായിരുന്നു പ്രതിഷേധം. കേരളത്തില്‍ നിന്നുള്ള നേതാക്കന്മാരായ എ.എ.റഹീമും റിയാസും പങ്കെടുത്ത പ്രതിഷേധത്തിന്റെ ചിത്രം റിയാസ് തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ബ്രസീല്‍ എംബസി അവധിയായ ഞായറാഴ്ച ആയിരുന്നു എംബസിയ്ക്കു മുമ്പില്‍ ഡിവൈഎഫ്ഐയുടെ സമരം എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. ചിത്രം പുറത്തുവന്നയുടന്‍ ട്രോളിന്റെയും കളിയാക്കലുകളുടേയും പെരുമഴയാണ് റിയാസിന്റെ എഫ്ബി പേജില്‍. ഇതിലും നല്ലത് തേഞ്ഞിപ്പാലം പോസ്റ്റ് ഓഫിസിനു മുന്നില്‍ പോരായിരുന്നോ പ്രതിഷേധം എന്നാണ് പലരുടേയും ചോദ്യം. ഇവരൊനൊക്കെ എന്തൊരു ദുരന്തം ആണ് കേരളത്തില്‍ പശ്ചിമഘട്ടം സംരക്ഷിക്കാന്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സമ്മതിക്കാത്തവന് ആഗോള പരിസ്ഥിതി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നു.ശാന്തിവനം നശിപ്പിക്കാന്‍ ആര്‍പ്പു…
Read More