പ്രതിരോധിക്കാനാവാത്ത തരം സ്തനാർബുദം (Non Preventable)പ്രതിരോധിക്കാന്‍ കഴിയാത്ത കാരണങ്ങള്‍ എന്നാൽ ജനിതക കാരണങ്ങള്‍. സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നത്. 5% പുരുഷന്മാരിലും കാണുന്നു. ജീവിത സാഹചര്യങ്ങളിലൂടെയോ ജനിതക കാരണങ്ങളാലോ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കാന്‍സര്‍ ഉണ്ടാകാം. അതിനാല്‍ കാന്‍സറിനെ ജീവിത ശൈലിയിലൂടെ പ്രതിരോധിക്കുന്നതിനോടൊപ്പം ആരംഭത്തിലേ കണ്ടുപിടിച്ച് പൂര്‍ണമായി ചികിത്സിച്ച് ഭേദമാക്കാനും വേണ്ട അവബോധം ജനങ്ങളില്‍ സൃഷ്ടിക്കേണ്ടതുണ്ട്. സ്ക്രീനിംഗ് സ്ക്രീനിംഗ് ടെസ്റ്റുകളിലൂടെ സ്തനാര്‍ബുദം തുടക്കത്തില്‍ കണ്ടുപിടിക്കുന്നതിലൂടെ ചികിത്സിച്ച് ഭേദമാക്കാനുള്ള സാധ്യത കൂടുന്നു. സ്തനാര്‍ബുദം, സ്വയം പരിശോധനയിലൂടെ തുടക്കത്തിലേ തന്നെ കണ്ടുപിടിച്ചാല്‍ 100% ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയും. എല്ലാത്തരം കാന്‍സര്‍ രോഗങ്ങളും ആരംഭദശയില്‍ അറിയാന്‍ കഴിഞ്ഞെന്നു വരില്ല. എന്നാല്‍, ചില ലക്ഷണങ്ങള്‍ പരിശോധനാവിധേയമാക്കേണ്ടതുണ്ട്. ഒരു ലക്ഷണവുമില്ലാതെ കാന്‍സര്‍ വരാനും ഉയര്‍ന്ന സ്റ്റേജിലേക്ക് പോകാനുമുള്ള സാധ്യതയുണ്ട്. സ്വയം മാറിട പരിശോധന മാറിടങ്ങളിലെ കാന്‍സര്‍ തുടക്കത്തിലേ കണ്ടുപിടിക്കാന്‍, സ്വയം പരിശോധന എല്ലാ സ്ത്രീകളും പ്രാവര്‍ത്തികമാക്കണം.…
Read MoreTag: breast cancer
സ്തനാർബുദം; തുടക്കത്തിൽ കണ്ടെത്തിയാൽ…
ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളില്‍ സ്താനാര്‍ബുദം മൂലമുള്ള മരണം 1% – 3% വരെയാണ്. 20 വയസിനു താഴെ വളരെ അപൂര്‍വമായി മാത്രമേ കാണുന്നുള്ളൂ. 0.5% പുരുഷന്മാരിലും സ്തനാര്‍ബുദം കാണപ്പെടുന്നു. ആകെയുള്ള ബ്രസ്റ്റ് കാന്‍സറിന്റെ തന്നെ 5 ശതമാനവും ജനിതക കാരണങ്ങളാല്‍ പാരമ്പര്യമായി സംഭവിക്കുന്നു. സ്ക്രീനിംഗ് ടെസ്റ്റുകൾ കാന്‍സറിനെക്കുറിച്ചുള്ള വിവരങ്ങൾ ജനങ്ങളില്‍ എത്തിക്കുന്നതിനായി ഒക്ടോബര്‍ ബ്രസ്റ്റ് കാന്‍സര്‍ ബോധവത്കരണ മാസമായി ഡബ്ലുഎച്ച്ഒ പ്രഖ്യാപിച്ചിട്ടുണ്ട്. യഥാസമയം കണ്ടെത്തി ചികിത്സിക്കുക, കാന്‍സര്‍ രോഗികളെ മാനസികവും ശാരീരികവുമായി സഹായിക്കുക, അവരുടെ പുനരധിവാസം, സാന്ത്വന ചികിത്സ, കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രധാനമായും സ്ക്രീനിംഗ് ടെസ്റ്റുകളിലൂടെ സ്തനാര്‍ബുദം തുടക്കത്തില്‍ കണ്ടുപിടിക്കുന്നതിലൂടെ ചികിത്സിച്ച് ഭേദമാക്കാനുള്ള സാധ്യത കൂടുന്നു. ഈ വര്‍ഷത്തെ സ്തനാര്‍ബുദ അവബോധ മാസത്തിന്റെ വിഷയം ‘ആരും സ്തനാര്‍ബുദത്തെ ഒറ്റയ്ക്ക് നേരിടേണ്ടതില്ല’ എന്നാണ്. എന്തുകൊണ്ട്..? പ്രത്യേകമായ ഒരു കാരണം കൊണ്ടല്ല അര്‍ബുദം…
Read Moreഇത് അതിജീവനത്തിന്റെ പാടുകള്‍ ! സ്തനാര്‍ബുദത്തിന്റെ മുറിപ്പാട് പങ്കുവെച്ച് അതിജീവനകഥ വിവരിച്ച് നടി…
അര്‍ബുദം എന്ന മഹാമാരിയെ അതിജീവിച്ചവരെക്കാള് കൂടുതല്‍ പൊരുതി വീണവരാണ്. അപ്രതീക്ഷിതമായി ജീവിതത്തിലേയ്ക്ക് അര്‍ബുദം കടന്നതും അതിനെ അതിജീവിച്ചതിന്റെയും കഥ വെളിപ്പെടുത്തുകയാണ് ബോളിവുഡ് നടി ഛവി മിത്തല്‍. ഇപ്പോളിതാ സ്തനാര്‍ബുദം ബാധിച്ച മുറിപ്പാടുകളാണ് നടി തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്ക് വെച്ചിരിക്കുന്നത്. സര്‍ജറിയ്ക്ക് ശേഷമുള്ള പാടുകളാണവ. ദുബായില്‍ അവധിക്കാലം ആഘോഷിക്കുന്ന വേളയിലാണ് ഛവി ചിത്രങ്ങള്‍ പങ്കുവെച്ചത്. വെള്ള നിറത്തിലുള്ള സ്വിം സ്യൂട്ടാണ് ഛവി ധരിച്ചിരിക്കുന്നത്.മുതുകിന്റെ വലതുഭാഗത്തായി സര്‍ജറിയുടെ മുറിപ്പാട് വ്യക്തമായി കാണാം. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് താഴെ കമന്റുകള്‍ ചെയ്തത്. നിങ്ങള്‍ എന്നാലും സുന്ദരിയാണ് എന്നാണ് പലരും ചിത്രത്തിന് താഴെ കമന്റ് ചെയ്തത്. നിങ്ങളുടെ ധൈര്യത്തില്‍ അഭിമാനിക്കുന്നുവെന്നും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്. ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ഛവി തനിക്ക് അര്‍ബുദം ബാധിച്ചതായി സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ നെഞ്ചിലുണ്ടായ അപകടത്തെത്തുടര്‍ന്ന് ഡോക്ടറെ കാണാന്‍ പോയപ്പോഴാണ് സ്തനത്തില്‍ മുഴയുള്ള…
Read More