കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ള പേരുകേട്ട വ്യക്തികള്‍ പഠിച്ചിറങ്ങിയ കലാലയമാണ് തലശ്ശേരി ബ്രണ്ണന്‍ കോളജ്. എസ്എഫ്ഐയുടെ കുത്തകയായി ബ്രണ്ണന്‍ കോളേജ് മാറുന്നത് തന്നെ പിണറായി വിജയന് അടക്കമുള്ളവര്‍ ഈ കോളേജില്‍ വിദ്യാഭ്യാസം നടത്തുന്ന വേളയിലാണ്. പിണറായി വിജയന്റെ പിന്മുറക്കാരായ എസ്എഫ്ഐ പ്രവര്‍ത്തകരും ഏറെ ശോഭിച്ചിട്ടുണ്ട് ഈ കോളേജില്‍. എന്നാല്‍, ഇന്ന് കുട്ടിസഖാക്കളുടെ പുരോഗമനം വികലമായ ചിന്തയിലേക്ക് കടക്കുന്നു എന്ന ആക്ഷേപങ്ങള്‍ സാധൂകരിക്കുകയാണ് അടുത്തിടെ പുറത്തിറങ്ങിയ കോളേജ് മാഗസിന്. കേന്ദ്രസര്‍ക്കാരിനോടും സംഘപരിവാര്‍ സംഘടനകളോടുമുള്ള പ്രതിഷേധം എന്ന നിലയില്‍ മാഗസിനില്‍ കുത്തി നിറച്ചിരിക്കുന്നത് പച്ചയായ അശ്ലീലവും വികല ചിന്തകളുമാണെന്ന ആക്ഷേപം ശക്തമാവുകയാണ്. പ്രതിഷേധിക്കാന്‍ മാന്യമായ മറ്റു മാര്‍ഗങ്ങള്‍ ഉണ്ടെന്നിരിക്കേയാണ് ഇത്തരം വികലമായ പ്രതിഷേധം എസ്എഫ്ഐ നടത്തിയത്. പെല്ലറ്റിന് എന്ന പേരില്‍ പുറത്തിറക്കിയ മാഗസിനില്‍ ദേശീയ ഗാനത്തെയും ദേശീയ പതാകയെയും അധിക്ഷേപിക്കുന്നു എന്ന ആക്ഷേപം ശക്തമാണ്. തീയറ്ററില്‍ ലൈംഗിക ബന്ധത്തില്‍…
Read More