തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നിന്നുമുള്ള ബിബിഎ വിദ്യാര്‍ത്ഥികളുടെ വിനോദയാത്ര തടഞ്ഞ് മോട്ടോര്‍ വാഹന വകുപ്പിന്റെ അടിയന്തര ഇടപെടല്‍. കോഴിക്കോട് നിന്നും എത്തിച്ച ബസില്‍ ടൂര്‍ പുറപ്പെടാന്‍ തുടങ്ങുന്നതിന് തൊട്ടുമുന്‍പാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയത്. പരിശോധനയില്‍ ബസില്‍ വ്യാപക നിയമലംഘനമുണ്ടെന്ന് കണ്ടെത്തി. കുട്ടികളുടെ ആവശ്യപ്രകാരമുളള ബസ് കണ്ണൂരില്‍ നിന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് കോഴിക്കോട് നിന്നും വരുത്തിയ ശേഷം പുറപ്പെടുന്നതിനിടെയാണ് പരിശോധനയുണ്ടായത്. കണ്ണൂരില്‍ വാഹന ഉടമകളെ ബന്ധപ്പെട്ടെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് ബസ് ലഭിച്ചില്ല. കോളേജില്‍ നിന്നും യാത്രപുറപ്പെടുന്ന വിവരം ജില്ലയിലെ ടൂറിസ്റ്റ് ബസുകളുടെ സംഘടന വിളിച്ചറിയിച്ചതോടെയാണ് എംവിഡി കോളേജിലെത്തിയത്. കര്‍ണാടകയിലെ ചിക്കമംഗലൂരുവിലേക്കാണ് ബസ് യാത്ര പുറപ്പെടാന്‍ ഒരുങ്ങിയത്. സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളില്‍ കളര്‍കോഡ് നിര്‍ബന്ധമാക്കിയെങ്കിലും ഇതുവരെ ഇത് ഉടമകള്‍ നടപ്പാക്കിയിരുന്നില്ല. എന്നാല്‍ ഇതടക്കം വാഹനപരിശോധന കര്‍ശനമായി തുടരുമെന്ന് കഴിഞ്ഞ ദിവസം ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചതോടെയാണ് സംസ്ഥാനത്ത്…
Read MoreTag: brennon college
ബ്രണ്ണന്‍ കോളജില്‍ എബിവിപിയുടെ കൊടിമരം പിഴുതു മാറ്റി പ്രിന്‍സിപ്പല്‍ ! വീണ്ടും കൊടിമരം സ്ഥാപിച്ച് എബിവിപി; വധഭീഷണിയുണ്ടെന്ന് പ്രിന്‍സിപ്പല്‍ ഫല്‍ഗുനന്‍…
ഗവ. ബ്രണ്ണന്‍ കോളജ് ക്യാംപസില്‍ പ്രിന്‍സിപ്പല്‍ പിഴുതുമാറ്റിയ കൊടിമരത്തിനു പകരം പുതിയ കൊടിമരം സ്ഥാപിച്ച് എബിവിപി പതാക ഉയര്‍ത്തി. കോളജ് അങ്കണത്തില്‍ എസ്എഫ്‌ഐയുടെ കൊടിമരത്തിനു തൊട്ടടുത്തായി എബിവിപി കൊടിമരം നാട്ടിയതിനെത്തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ കെ. ഫല്‍ഗുനന്‍ കൊടി പിഴുത് എറിഞ്ഞത്. കൊടിമരം പിഴുത് മാറ്റിയതിനെത്തുടര്‍ന്ന് തനിക്ക് എബിവിപിയില്‍ നിന്ന് വധഭീഷണിയുള്ളതായി പ്രിന്‍സിപ്പല്‍ കെ.ഫല്‍ഗുനന്‍ പറഞ്ഞു. കനത്ത പൊലീസ് കാവലുണ്ടായിരുന്ന കോളജിലേക്ക് ഇന്നലെ എബിവിപി ജില്ലാ സെക്രട്ടറി അഭിനവ് തൂണേരി, നേതാക്കളായ വിശാഖ് പ്രേമന്‍, എസ്.ദര്‍ശന്‍, വിനേഷ് എന്നിവരുടെ നേതൃത്വത്തിലാണു പ്രവര്‍ത്തകര്‍ കൊടിമരവുമായി എത്തിയത്. പ്രധാന കവാടത്തില്‍ പൊലീസ് തടഞ്ഞു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജാഥയ്ക്കു സ്വീകരണത്തിനു നേരത്തേ അനുവാദം നല്‍കിയിട്ടുണ്ടെന്നും അതു കഴിഞ്ഞ് എബിവിപിക്ക് അനുമതി നല്‍കാമെന്നും പൊലീസ് അറിയിച്ചതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തെങ്കിലും ഡിവൈഎസ്പി: കെ.വി.വേണുഗോപാല്‍ നേതാക്കളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്ന് അവര്‍ വഴങ്ങി. പിറകേ ഫ്രറ്റേണിറ്റി സംസ്ഥാന…
Read More