ചിത്താരിയില്‍ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറെയും വില്ലേജ് അസിസ്റ്റന്റിനെയും വിജിലന്‍സ് അറസ്റ്റ് ചെയ്തു. സ്ഥലത്തിന്റെ ലീഗല്‍ ഹയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനായി കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇവര്‍ വിജിലന്‍സിന്റെ പിടിയിലായത്. ചിത്താരി വില്ലേജ് ഓഫീസര്‍ സി അരുണ്‍, വില്ലേജ് അസിസ്റ്റന്റ് കെ വി സുധാകരന് എന്നിവരെയാണ് കാസര്‍ഗോഡ് വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തെ മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള പുരസ്ക്കാരം വാങ്ങിയയാളാണ് അരുണ്‍. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് അരുണിനെ മികച്ച വില്ലേജ് ഓഫീസറായി റവന്യുവകുപ്പ് തെരഞ്ഞെടുത്തത്. സ്ഥലം അളന്ന് ലീഗല്‍ ഹയര്‍ സര്‍ട്ടിഫിക്കറ്റ് നല്കാന് ചിത്താരി ചാമുണ്ഡിക്കുന്ന് മുനയംകോട്ടെ എം അബ്ദുള്‍ ബഷീറില്‍ നിന്ന് 3,000 രൂപയാണ് കൈക്കൂലി വാങ്ങിയത്. അബ്ദുള്‍ ബഷീറിന്റെ സഹോദരി ഭര്‍ത്താവ് മൊയ്തീന്റെ പേരില്‍ കൊട്ടിലങ്ങാട് എന്ന സ്ഥലത്തുള്ള 17.5 സെന്റ് വില്പന നടത്തുന്നതിന് വേണ്ടിയാണ് ലീഗല്‍ ഹയര്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചത്. മൊയ്തീന്റെ ഭാര്യ ഖദീജയുടെ പേരില്‍…
Read MoreTag: bribe
പിരിച്ചുവിടുമെന്ന് മുന്നറിയിപ്പുണ്ടായിട്ടും പേടിയില്ല ! തൃശൂരില്‍ കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇന്‍സ്പെക്ടര്‍ പിടിയില്‍…
തൃശൂര്‍ കോര്‍പ്പറേഷനില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥനെ പിടികൂടി വിജിലന്‍സ്. കോര്പ്പറേഷന് സോണല്‍ ഓഫീസിലെ റവന്യു ഇന്‍സ്പെക്ടര്‍ കെ നാദിര്‍ഷയെയാണ് പിടികൂടിയത്. വീടിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനായി പനമുക്ക് സ്വദേശിയായ സന്ദീപ് എന്നയാളില്‍ നിന്നു രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ വിജിലന്‍സ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് സന്ദീപ് വിവരം വിജിലന്‍സിനെ അറിയിക്കുകയായിരുന്നു. ശേഷം, വിജിലന്‍സ് നിര്‍ദേശപ്രകാരം സന്ദീപ് പണവുമായെത്തി. പണം നല്‍കിയതിന് പിന്നാലെ വിജിലന്‍സ് സംഘം ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. പാലക്കയം കൈക്കൂലി കേസിന് പിന്നാലെ, സര്‍ക്കാര്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സര്‍വീസില്‍ നിന്ന് പിരിച്ചുവിടുമെന്നും റവന്യു മന്ത്രി കെ രാജന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ പരിശോധനകള്‍ ശക്തമാക്കിയിട്ടും ഉദ്യോഗസ്ഥരുടെ മനോഭാവത്തില്‍ മാറ്റമില്ലെന്നാണ് പുതിയ അറസ്റ്റ് വ്യക്തമാക്കുന്നത്.
Read Moreജോസേ നീയും കുടുങ്ങും ! കോഴയുടെ ഒരു പങ്ക് യു.വി ജോസിനെന്ന് മൊഴി; ഇന്ന് വീണ്ടും ചോദ്യം ചെയ്യും…
ലൈഫ് മിഷന് കോഴക്കേസില്‍ മുന്‍ സിഇഒ യു.വി.ജോസിനെതിരെ ഇഡിയുടെ കുരുക്ക് മുറുകുന്നു. അറസ്റ്റിലായ യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുവി ജോസിനെ ഇന്ന് വീണ്ടും ചോദ്യംചെയ്യും. ചോദ്യം ചെയ്യലിനായി ജോസ് കൊച്ചിയിലെ ഇഡി ഓഫിസിലെത്തി. ഇന്നലെയും ജോസിനെ ചോദ്യം ചെയ്തിരുന്നു. കസ്റ്റഡിയിലുള്ള സന്തോഷ് ഈപ്പനൊപ്പം ഇരുത്തിയാകും ജോസിനെ ചോദ്യം ചെയ്യുക. വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിയുടെ കരാര്‍ യൂണിടാക്കിന് നല്‍കിയത് സംബന്ധിച്ച് യു.വി.ജോസിനും അറിവുണ്ടായിരുന്നു എന്നാണ് സന്തോഷ് ഈപ്പന്റെ മൊഴി. കോഴയുടെ ഒരുപങ്ക് യു.വി.ജോസും കൈപ്പറ്റിയിട്ടുണ്ടെന്ന് സന്തോഷ് ഈപ്പന് പറയുന്നു. ചൊവ്വാഴ്ച ഒമ്പത് മണിക്കൂറിലധികം ചോദ്യംചെയ്താണു ജോസിനെ വിട്ടയച്ചത്. സന്തോഷ് ഈപ്പന് വ്യാഴാഴ്ച വരെ ഇഡി കസ്റ്റഡിയില്‍ തുടരും. പദ്ധതിയുടെ ഭാഗമായി ഒമ്പത് കോടിയോളം രൂപ ഉദ്യോഗസ്ഥര്‍ക്ക് ഉള്‍പ്പെടെ കൈക്കൂലി നല്‍കിയെന്നാണ് സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴി. നിലവില്‍ നാലരക്കോടിയുടെ കോഴിയിടപാട്…
Read Moreഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിന് കൈക്കൂലി ! വനിതാ ഡോക്ടര്‍ അറസ്റ്റില്‍…
ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട വനിതാ ഡോക്ടര്‍ അറസ്റ്റില്‍. തൊടുപുഴ കാരിക്കോട്ടുള്ള ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് മായാ രാജ് ആണ് പിടിയിലായത്. ഗര്‍ഭപാത്രം നീക്കം ചെയ്ത വഴിത്തല ഇരുട്ടുതേട് സ്വദേശിയുടെ ഭാര്യയായ യുവതിക്ക് തുടര്‍ ചികിത്സ നല്‍കുന്നതിന് 5000രൂപയാണ് ഇവര്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഡോക്ടര്‍ മായയുടെ വീട്ടിലെത്തിയാണ് യുവതി ആദ്യം ചികിത്സ തേടിയത്. അന്ന് ശസ്ത്രക്രിയയ്ക്കുള്ള ഫീസെന്ന പേരില്‍ 500 രൂപ ഇവരില്‍നിന്ന് വാങ്ങിയിരുന്നു. തുടര്‍ന്ന് 19-ന് ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി ഗര്‍ഭപാത്രം നീക്കംചെയ്തു. എന്നാല്‍ തുടര്‍ ചികിത്സ നല്കണമെങ്കില് 5000 രൂപ നല്‍കണമെന്ന് ഡോക്ടര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് പരാതിക്കാരി വിജിലന്‍സിനെ സമീപിച്ചത്. വിജിലന്‍സ് നല്കിയ 3500 രൂപ പരാതിക്കാരി ഡോക്ടറുടെ വീട്ടില്‍ എത്തിച്ചു. പണം വാങ്ങുന്നതിനിടെയാണ് ഡോക്ടര്‍ പിടിയിലാകുന്നത്. ഇവരെ ഇന്ന് മുവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. ഡിവൈഎസ്പി…
Read Moreഎന്തിനും ഏതിനും കൈക്കൂലി ! ഓഫീസിനു മുമ്പില്‍ കിടന്ന തഹസീല്‍ദാരുടെ വാഹനം കത്തിച്ചു; ഒരാള്‍ പിടിയില്‍…
അഴിമതിക്കാരനാണെന്നാരോപിച്ച് തഹസീല്‍ദാരുടെ പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനം കത്തിച്ച് യുവാവ്. തമിഴ്നാട്ടിലെ കണ്ടാച്ചിപുരത്താണ് സംഭവം. ബോലേറോ വാഹനമാണ് കത്തിച്ച് കളഞ്ഞത്. വിവരം അറിഞ്ഞ് പോലീസ് എത്തുമ്പോഴെക്കും വാഹനത്തിന്റെ ഉള്‍വശം പൂര്‍ണമായി കത്തിയിരുന്നു. ഒരാള്‍ ഓഫീസിന്റെ മുറ്റത്ത് എത്തി വാഹനത്തിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും ടിന്നര്‍ വാഹനത്തിനകത്തേക്ക് ഒഴിച്ച് തീകൊളുത്തന്നതും സിസിടിവിയില്‍ വ്യക്തമായിരുന്നു. അതിന് ശേഷം അയാള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതും വീഡിയോയില്‍ വ്യക്തമാണ്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടി. തഹസില്‍ദാര്‍ അഴിമതിക്കാരനാണെന്നും എല്ലാത്തിനും കൈക്കൂലി ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് വാഹനത്തിന് തീകൊളുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ ഓഫീസിന്റെ 20 ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ത്തതായും പ്രതി പൊലീസിനോട് സമ്മതിച്ചു. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന സംശയിക്കുന്നതായും അന്വഷണം പുരോഗമിക്കുന്നതായും പോലീസ് അറിയിച്ചു.
Read Moreവീടുവിട്ടിറങ്ങിയ പെണ്‍കുട്ടികളെ കണ്ടെത്താന്‍ വിമാനക്കൂലി ചോദിച്ചു വാങ്ങി ! കൂടാതെ അഞ്ചു ലക്ഷം രൂപയും ആവശ്യപ്പെട്ടു;എഎസ്ഐയ്ക്ക് സസ്പെന്ഷന്…
വീടുവിട്ടിറങ്ങിയ പെണ്‍കുട്ടികളെ കണ്ടെത്താന്‍ ഉത്തരേന്ത്യക്കാരായ മാതാപിതാക്കളില്‍നിന്നു വിമാനയാത്രാക്കൂലി ചോദിച്ചു വാങ്ങിയ സംഭവം കേരള മനസാക്ഷിയെത്തന്നെ ഞെട്ടിക്കുന്നതായിരുന്നു. സംഭവത്തില്‍ കുറ്റക്കാരനായ എസ്എസ്ഐയെ സസ്പെന്‍ഡ് ചെയ്തുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. എറണാകുളം നോര്‍ത്ത് എ.എസ്.ഐ. വിനോദ് കൃഷ്ണയെയാണു സസ്പെന്‍ഡ് ചെയ്തത്. വിമാനക്കൂലിക്കൊപ്പം അഞ്ചു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നും ആണ്മക്കളെ കേസില്‍ കുടുക്കിയെന്നും പരാതിക്കാര്‍ ആരോപിച്ചിരുന്നു. കേസൊതുക്കാന്‍ ഡല്‍ഹി സ്വദേശിയായ പ്രതി സുബൈറിന്റെ ബന്ധുക്കള്‍ പത്തു ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നും പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. രണ്ടു പെണ്‍കുട്ടികളെ ഡല്‍ഹിയിലേക്കു കടത്തികൊണ്ടു പോകുകയും ഒരാളെ ബലാത്സംഗം ചെയ്യുകയും ചെയ്ത കേസില്‍ ഡല്‍ഹി പോലീസ് രണ്ടു പേരെയാണു പിടികൂടിയത്. ഇവരില്‍ ഒരാളെ നോര്‍ത്ത് പോലീസ് കേസില്‍നിന്ന് ഒഴിവാക്കിയത് വിവാദമായിരുന്നു. തുടര്‍ന്ന് ആരോപണ വിധേയനായ എ.എസ്.ഐ. വിനോദ് കൃഷ്ണയെ എ.ആര്. ക്യാമ്പിലേക്കു സ്ഥലം മാറ്റിയിരുന്നു. ഹൈക്കോടതി ഇടപെടലുണ്ടായിട്ടുള്ള സംഭവത്തില്‍ ബാലാവകാശ…
Read Moreഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയവരെ ലാത്തികൊണ്ട് അടിച്ചോടിച്ച് എസ്ഐ ! പരാതിയുമായി കടയുടമ; വീഡിയോ പ്രചരിക്കുന്നു…
തമിഴ്നാട്ടിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയവരെ പോലീസ് ഉദ്യോഗസ്ഥന് തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നു. സബ് ഇന്‍സ്പെക്ടര്‍ക്കെതിരേ കടയുടമ പരാതി നല്കി. കഴിഞ്ഞ ദിവസം കോയമ്പത്തൂരിലാണ് സംഭവം. ഹോട്ടലിലെ ജീവനക്കാരെയും ഭക്ഷണം കഴിക്കാന്‍ എത്തിയവരെയും സബ് ഇന്‍സ്പെക്ടര്‍ ലാത്തി കൊണ്ട് തല്ലുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. പോലീസുകാര്‍ നിരന്തരം കൈക്കൂലി ആവശ്യപ്പെടാറുണ്ടെന്ന് കടയുടമ പരാതിയില്‍ പറയുന്നു. കഴിഞ്ഞാഴ്ച ഓര്‍ഡര്‍ അനുസരിച്ച് ഭക്ഷണം കഴിച്ച ശേഷം എസ്ഐ പണം നല്‍കിയില്ല. പണം ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
Read Moreപ്രതിശ്രുത വധുവില്‍ നിന്ന് ‘കൈക്കൂലി’ വാങ്ങിച്ചു !എന്നാല്‍ വിവാഹശേഷം പോലീസ് ഇന്‍സ്പെക്ടര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി;വിവാദ വീഡിയോ കാണാം
ജയ്പൂർ: രാജസ്ഥാനിൽ പ്രീവെഡിംഗ് വീഡിയോ കാരണം പണികിട്ടിയിരിക്കുകയാണ് ഒരു പോലീസ് ഉദ്യോഗസ്ഥന്. പ്രതിശ്രുത വധുവിനൊപ്പമുള്ള വീഡിയോയിൽ യൂണിഫോമിലെത്തിയതാണ് ധൻപാൽ സിംഗ് എന്ന ൻസ്പെക്ടർക്ക് വിനയായത്. ഹെൽമെറ്റില്ലാതെ ഇരുചക്ര വാഹനമോടിച്ചെത്തുന്ന പെണ്‍കുട്ടിയെ ഡ്യൂട്ടിയിലുള്ള ധൻപാൽ തടയുന്നു. രക്ഷപെടാനായി പെണ്‍കുട്ടി ധൻപാലിന്റെ പോക്കറ്റിൽ കൈക്കൂലിയായി പണം നൽകി പോകുന്നു. എന്നാൽ പിന്നീടാണ് തന്റെ പോക്കറ്റിൽ കിടന്ന പഴ്സുമായാണ് പെണ്‍കുട്ടി പോയതെന്ന കാര്യം പോലീസുകാരന് മനസിലായത്. പിന്നീട് ഇരുവരും വീണ്ടും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതുമാണ് ഈ പ്രീ വെഡ്ഡിംഗ് വീഡിയോയുടെ ഉള്ളടക്കം. മൂന്ന് മാസം മുൻപ് ചിത്രീകരിച്ച വീഡിയോ കഴിഞ്ഞ ദിവസമാണ് ധൻപാൽ യൂട്യൂബിൽ പോസ്റ്റ് ചെയ്തത്. വീഡിയോ പോസ്റ്റ് ചെയ്യുന്പോൾ പെണ്‍കുട്ടി ധൻപലിന്റെ ഭാര്യയായിക്കഴിഞ്ഞിരുന്നു. വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ ധൻപാലിന് പണികിട്ടി. പോലീസ് യൂണിഫോമിൽ ധൻപാൽ കൈക്കൂലി വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട മേലധികാരികൾ അദ്ദേഹത്തോട് വിശദീകരണം തേടി. ഇതിലൂടെ യുവാവ് പോലീസ്…
Read More