കാട്ടാക്കട : പാലക്കാട് മണ്ണാര്‍ക്കാടുനിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഫീല്‍ഡ് അസിസ്റ്റൻഡ് വി. സുരേഷ് കുമാർ നാട്ടിലും ആരോടും അടുപ്പം പുലർത്തിയിരുന്നില്ലെന്ന് നാട്ടുകാർ. സുരേഷ്കുമാർ മലയിൻകീഴ് ഗോവിന്ദമംഗലം സ്വദേശിയാണ്. നാട്ടിൽ അധികം സാന്നിധ്യമില്ല. പത്തു വർഷമായി വീട് പണി നടക്കുന്നുണ്ടെങ്കിലും സുരേഷ്കുമാർ നാട്ടിൽ വരുന്നത് വല്ലപ്പോഴുമാണെന്ന് നാട്ടുകാർ പറയുന്നു. ഊരുട്ടമ്പലം ഗോവിന്ദമംഗലം കാണവിളയിലാണ് സുരേഷ് കുമാറിന്റെ വീട്. 20 വർഷം മുൻപാണ് സുരേഷ് കുമാറിന് സർക്കാർ ജോലി ലഭിച്ചതെന്ന് നാട്ടുകാർ പറയുന്നു. വല്ലപ്പോഴുമാണ് സുരേഷ് നാട്ടിലെത്തിയിരുന്നത്. വരുമ്പോൾ സഹോദരിയുടെ വീട്ടിലായിരുന്നു താമസം. രണ്ടു ദിവസം താമസിച്ചശേഷം മടങ്ങിപോകുകയായിരുന്നു പതിവ്. ആരോടും ഇടപഴകാറില്ലെന്നും നാട്ടുകാർ പറയുന്നു. വർഷങ്ങൾക്ക് മുൻപ് പാലക്കാട് താമസമാക്കിയ സുരേഷ് അവിവാഹിതനാണ്. പാവപ്പെട്ട കുടുംബമാണ് സുരേഷിന്റേത്. അച്ഛൻ കർഷകനായിരുന്നു. മൂന്ന് സഹോദരങ്ങൾ മരിച്ചു. രണ്ട് സഹോദരങ്ങൾ അടുത്താണ് താമസം. നാട്ടിൽ മറ്റ് പരാതികളൊന്നും…
Read MoreTag: bribery
ഷർട്ട്, തേൻ, കുടംപുളി, പടക്കം, പേന എന്തും കൈക്കൂലി വാങ്ങും… സ്വന്തമായി വാഹനമില്ലാത്ത, വിവാഹം കഴിക്കാത്ത, വീടില്ലാത്ത വ്യത്യസ്തനായ കൈക്കൂലിക്കാരൻ വി. സുരേഷ്കുമാറിനെ അറിയാം
പാലക്കാട്: സ്വന്തമായി വാഹനമില്ലാത്ത, വിവാഹം കഴിക്കാത്ത, വീടില്ലാത്ത സർക്കാർ ഉദ്യോഗസ്ഥന്റെ കൈക്കൂലി സന്പാദ്യം കണ്ട് അന്പരന്നു നിൽക്കുകയാണ് പോലീസും നാട്ടുകാരും. ഇന്നലെ താലൂക്കുതല പരാതിപരിഹാര അദാലത്തിനിടെ കൈക്കൂലിപ്പണവുമായി വിജിലൻസ് അറസ്റ്റുചെയ്ത പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തിരുവനന്തപുരം സ്വദേശി വി. സുരേഷ്കുമാറിന്റെ കൈക്കൂലി സന്പാദ്യം സ്വന്തമായി വീട് വയ്ക്കാനെന്ന “ന്യായമായ’ ആവശ്യത്തിനായിരുന്നെന്നാണ് പോലീസിനു നൽകിയ മൊഴിയിൽ പറയുന്നത്. കൈക്കൂലിയായി എന്തും സ്വീകരിക്കുന്ന സുരേഷ് കുമാറിന്റെ വീട് പരിശോധിച്ചപ്പോഴാണ് പണം മാത്രമല്ല ഒരു സൂപ്പർമാർക്കറ്റ് തുടങ്ങാനുള്ള സാധനങ്ങളുണ്ടെന്ന് വിജിലൻസ് കണ്ടെത്തുന്നത്. സുരേഷ് കുമാറിന്റെ വീട്ടിൽനിന്ന് പണത്തിന് പുറമെ, ഷർട്ട്, തേൻ, കുടംപുളി, പടക്കം, പേന തുടങ്ങിയ സാധനങ്ങളും കണ്ടെടുത്തു.മണ്ണാർക്കാട് പച്ചക്കറി മാർക്കറ്റിലെ വാടകമുറിയിൽ ഇന്നലെ നടത്തിയ മിന്നൽപരിശോധനയിൽ 35 ലക്ഷം രൂപയും 45 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപത്തിന്റെ രേഖകളും 25 ലക്ഷം രൂപയുടെ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് രേഖകളും…
Read Moreദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് മുന്‍ എസ്ഐയില് നിന്നും തട്ടിയത് ലക്ഷങ്ങള്‍ ! സിപിഎം കൗണ്‍സിലര്‍ക്കെതിരേ കേസ്…
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്തു റിട്ടയേര്‍ഡ് എസ്ഐയില് നിന്നും ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയില്‍ വൈക്കം നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍ കെപി സതീശന് ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ വൈക്കം പോലീസ് കേസെടുത്തു. റിട്ടയേഡ് എസ്ഐ വൈക്കം കാരയില്‍ മാനശേരില്‍ എംകെ സുരേന്ദ്രന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു കേസ്. കെപി സതീശന്, ഭാര്യ രേണുക, വെച്ചൂര്‍ സ്വദേശി ബിനീഷ്, കോട്ടയം സ്വദേശി അക്ഷയ് എന്നിവര്‍ ചേര്‍ന്ന് 4.75 ലക്ഷം രൂപ തട്ടിയെടുത്തതായാണു പരാതി. ആറു ലക്ഷം രൂപ നല്കിയാല് ദേവസ്വം ബോര്‍ഡില്‍ ഗാര്‍ഡിന്റെ ജോലി ശരിയാക്കിത്തരാമെന്നായിരുന്നു സതീശന് നല്കിയ വാഗ്ദാനം. മകനു വേണ്ടിയാണു സുരേന്ദ്രന് പണം നല്‍കിയത്. 50,000 രൂപ 2019 ഡിസംബറില്‍ സതീശന്റെ വീട്ടില്‍ എത്തിച്ചു കൊടുത്തെന്നു സുരേന്ദ്രന് പറയുന്നു. 2020 ജനുവരിയില്‍ അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഓഫിസിലെ ജീവനക്കാരനാണെന്ന് പരിചയപ്പെടുത്തിയ വെച്ചൂര്‍ സ്വദേശി…
Read Moreപൊന്നാശാനെ ചതിക്കല്ലേ…കാണേണ്ടതു പോലെ കാണാം ! മാസ്ക്കില്ലാതെ യുവതിക്കൊപ്പം കറങ്ങിയ ഇന്ത്യക്കാരനെ ദുബായ് പോലീസ് പൊക്കി; കൈക്കൂലി വാഗ്ദാനം ചെയ്ത യുവാവിന് പറ്റിയത്…
കോവിഡിനെതിരേ ലോകം ഒന്നാകെ പൊരുതുമ്പോള്‍ മാസ്ക് ധരിക്കേണ്ടത് ഏതൊരാളുടെയും മൗലിക കര്‍ത്തവ്യമാണ്. എന്നാല്‍ മുന്നറിയിപ്പുകള്‍ അവഗണിച്ച് മാസ്ക് ധരിക്കാതെ നടന്ന ഇന്ത്യന്‍ യുവാവിനെ ദുബായ് പോലീസ് പൊക്കി. സന്ദര്‍ശക വീസയിലുള്ള ഇയാള്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ പൊലീസിന് 3,000 ദിര്‍ഹം കൈക്കൂലി വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാല്‍ ഇയാള്‍ക്ക് ലഭിച്ചത് മൂന്ന് മാസം തടവ് ശിക്ഷയായിരുന്നു. മാത്രമല്ല ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി ഇന്ത്യക്കാരന് 5,000 ദിര്‍ഹം പിഴയും മൂന്നു മാസം ജയില്‍ ശിക്ഷയ്ക്ക് ശേഷം നാടുകടത്താനും വിധിച്ചു. ഈ വര്‍ഷം ഏപ്രിലില്‍ യുഎഇയില്‍ ദേശീയ അണുനശീകരണ യജ്ഞം നടക്കുമ്പോഴായിരുന്നു സംഭവം. ജബല്‍ അലി ഏരിയയില്‍ പട്രോളിംഗ് നടത്തുകയായിരുന്നു പൊലീസാണ് 24കാരനായ ഇന്ത്യക്കാരനെ പിടികൂടിയത്. ഒരു യുവതിയോടൊപ്പം ഹോട്ടലിന് പുറത്ത് നില്‍ക്കുകയായിരുന്ന യുവാവ്. രണ്ട് പേരും മാസ്ക് ധരിക്കുകയോ മറ്റു സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുകയോ ചെയ്തിരുന്നില്ല. പൊലീസുകാരന്…
Read Moreമറ്റാരില്‍ നിന്ന് ഒന്നും പിടുങ്ങില്ല എന്ന് വ്രതമെടുത്തുവേണം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലി ചെയ്യാന്‍ ! കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ ഭക്ഷണം നല്കാന് ആലോചനയെന്ന് മുഖ്യമന്ത്രി…
കോഴിക്കോട്: കൈക്കൂലിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ ഭക്ഷണം നല്‍കാനുള്ള വഴിയാലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തദ്ദേശ സ്ഥാപന വകുപ്പിന്റെ ഓട്ടോമേറ്റഡ്/ഇന്റലിജന്റ് ബില്‍ഡിംഗ് ആപ്ലിക്കേഷന്‍/സോഫ്റ്റ്വെവെയറായ സുവേഗയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുന്പോഴായിരുന്നു കൈക്കൂലിക്കാര്‍ക്കെതിരെ മുഖ്യമന്ത്രിയുടെ പരാമര്‍ശം. ‘അഴിമതി നടത്തുന്ന കുറച്ചുപേരാണ് അന്തസായി ജീവിക്കുന്ന ഭൂരിപക്ഷം ഉദ്യോഗസ്ഥര്‍ക്കും ചീത്തപ്പേരുണ്ടാക്കുന്നത്. മാന്യമായ ശമ്പളം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. അതുകൊണ്ട് ജീവിക്കാന്‍ ഉദ്യോഗസ്ഥര്‍ ശീലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘പണം ചെലവഴിക്കുന്നതിന് തടസമൊന്നുമില്ല. പക്ഷേ,? അത് അവനവന് അദ്ധ്വാനിച്ച് ഉണ്ടാക്കിയത് ആയിരിക്കണം. മറ്റാരില്‍ നിന്ന് ഒന്നും പിടുങ്ങില്ല എന്ന് വ്രതമെടുത്തുവേണം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലി ചെയ്യാന്‍. ആളുകളെ ദ്രോഹിക്കുന്ന കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യാഗസ്ഥരില്‍ ഗ്രേഡ് അനുസരിച്ച് മാറ്റമുണ്ട്. ഓഫീസിലെത്തുന്ന ജനങ്ങളെ സാഡിസ്റ്റ് മനോഭാവത്തോടെ സമീപിക്കുന്ന ഉദ്യോഗസ്ഥര്‍ നമുക്കിടയിലുണ്ട്’, മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ അഴിമതിയ്ക്കെതിരേ പറയുമ്പോള്‍ ഊറിച്ചിരിക്കുന്ന ചില ഉദ്യോഗസ്ഥരുണ്ടെന്നും അദ്ദേഹം വിമര്‍ശിച്ചു. അടുത്തകാലത്ത് ഉദ്യോഗസ്ഥര്‍ കൈക്കൂലി…
Read More