കെയ്റോ: വിവാഹനിശ്ചയത്തിന്റെ പാര്‍ട്ടിക്കിടെ പ്രതിശ്രുത വരന് ദാരുണാന്ത്യം. 22കാരനായ സയീദ് ഖാലിദ് അല്‍ സയീദ് മുഹമ്മദ് ഇസ്മയില്‍ എന്ന സുഹൈബ് ഖാലിദ് ആണ് മരിച്ചത്. ഈജിപ്തിലെ പോര്‍ട്ട് സെയ്ദിലെ ശര്‍ഖ് പ്രദേശത്തെ ഫ്രഞ്ച് ഹാളില്‍ നടന്ന വിവാഹാഘോഷച്ചടങ്ങിനിടെയായിരുന്നു സംഭവം. ആഘോഷത്തിന്റെ വീഡിയോയില്‍ പ്രതിശ്രുത വധുവിനൊപ്പം നൃത്തം ചെയ്യുന്ന സുഹൈബിന്റെ ദൃശ്യങ്ങളും അവസാന നിമിഷങ്ങളുമുണ്ട്. നൃത്തത്തിനിടെ പെട്ടെന്ന് അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ സുഹൈബിനെ പിതാവും സുഹൃത്തുക്കളും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നു മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
Read MoreTag: BRIDE
വിവാഹത്തിന് വെള്ള വസ്ത്രം ധരിക്കാന്‍ വധുവിനെ അനുവദിക്കരുതെന്ന് വരന് ! കാരണം കേട്ട് കണ്ണുതള്ളി ആളുകള്‍…
വിവാഹച്ചടങ്ങുകള്‍ സംബന്ധിച്ച് നിരവധി രസകരമായ സംഭവങ്ങള്‍ ഉണ്ടാവാറുണ്ട്. അത്തരം സംഭവങ്ങളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുക പതിവാണ്. ഇപ്പോഴിതാ വിവാഹത്തെ സംബന്ധിച്ച് ഒരു അപൂര്‍വ്വ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു യുവതി. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആയ റെഡ്ഡിറ്റിലാണ് കഴിഞ്ഞദിവസം പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു യുവതി വിവാഹവുമായി ബന്ധപ്പെട്ട ഏറെ വിഷമകരമായ ഒരു കാര്യം പങ്കുവെച്ചത്. വിവാഹത്തിന് വെള്ള വസ്ത്രം ധരിക്കാന്‍ വധുവിനെ വരന് അനുവദിക്കില്ലത്രേ. വെള്ളം വസ്ത്രം ധരിക്കാന്‍ അനുവദിക്കാത്തതിന്റെ കാരണവും യുവതി ഇതിനോടൊപ്പം പങ്കുവച്ചിട്ടുണ്ട്. വെള്ളവസ്ത്രം ധരിച്ചാല്‍ വധു ഒരു പരിശുദ്ധയായ സ്ത്രീയാണെന്ന് എല്ലാവരും തെറ്റിദ്ധരിക്കുമെന്നും അങ്ങനെയല്ലെന്ന് വിവാഹത്തില്‍ പങ്കെടുക്കുന്ന എല്ലാവരും അറിയണമെന്ന വാശിയിലാണത്രേ വരന് അത്തരം ഒരു തീരുമാനമെടുത്തത്. ആറു വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്. കൂടാതെ എട്ടു മാസങ്ങള്‍ക്ക് മുമ്പ് ഇരുവരുടെയും വിവാഹ നിശ്ചയവും നടത്തിയിരുന്നു. ഇത്രയും കാലത്തെ പരിചയമുണ്ടായിരുന്നിട്ടും…
Read Moreവധൂവരന്മാരുടെ തല കൂട്ടിയിടിപ്പിച്ച സംഭവം ! സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുത്ത് പോലീസ്; ഒരാള്‍ കസ്റ്റഡിയില്‍…
വിവാഹശേഷം വരന്റെ വീട്ടിലെത്തിയ വധൂവരന്മാരുടെ തലകള്‍ അപകടകരമാംവിധം കൂട്ടിയിടിപ്പിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. കൊല്ലങ്കോട് പോലീസ് ആണ് കേസെടുത്തത്. സംഭവത്തില്‍ സുഭാഷ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ദേഹോപദ്രവം ഏല്‍പ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് വനിതാ കമ്മീഷന് കൊല്ലങ്കോട് പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. പല്ലശന തെക്കുംപുറം വീട്ടില്‍ സച്ചിന്റെയും സജിലയുടെയും വിവാഹത്തിനു പിന്നാലെയായിരുന്നു ഈ സംഭവം. വധൂവരന്മാര് വരന്റെ വീട്ടിലെത്തിയപ്പോള്‍, വീട്ടിലേക്ക് കയറുന്നതിന് മുന്‍പ് പിന്നിലൂടെ എത്തിയ ഒരാള്‍ വധുവരന്മാരുടെ തലകള്‍ കൂട്ടിയിടിപ്പിക്കുകയായിരുന്നു. വധു വരന്റെ വീട്ടിലേക്ക് കരഞ്ഞുകൊണ്ട് കയറണം എന്ന ആചാരത്തിന്റെ പുറത്താണ് ഇങ്ങനെ ചെയ്തത് എന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ രൂക്ഷ വിമര്‍ശനം ഉയരുകയും സംസ്ഥാന വനിതാ കമ്മീഷന് സ്വമേധയാ കേസെടുക്കുകയും ചെയ്തു. ഇത്തരം ആചാരം…
Read Moreവധുവിന്റെ ബന്ധുക്കള്‍ക്കു നേരെ പടക്കമെറിഞ്ഞ കേസ് ! വരനും സുഹൃത്തുക്കളും റിമാന്‍ഡില്‍…
പേരൂര്‍ക്കടയില്‍ വിവാഹ സല്‍ക്കാരത്തിനിടെ വധുവിന്റെ ബന്ധുക്കള്‍ക്കുനേരെ പടക്കം എറിഞ്ഞ കേസില്‍ വരനെയും മൂന്നു സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. വരന് പോത്തന്‍കോട് കലൂര്‍ മഞ്ഞമല വിപിന്‍ഭവനില്‍ വിജിന് (24), സുഹൃത്തുക്കളായ പോത്തന്‍കോട് പെരുതല അവനീഷ് ഭവനില്‍ ആകാശ് (22), ആറ്റിങ്ങല്‍ ഊരുപൊയ്ക പുളിയില്‍കണി വീട്ടില്‍ വിനീത് (28), ആറ്റിങ്ങല്‍ ഇളമ്പ വിജിത ഭനില്‍ വിജിത് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ സുഹൃത്തുക്കളായ രണ്ടു പേര് ഒളിവിലാണ്. പ്രണയത്തിലായിരുന്ന ക്രൈസ്റ്റ് നഗര്‍ സ്വദേശിനിയും വിജിനും ഞായറാഴ്ചയാണ് വിവാഹിതരായത്. വൈകിട്ട് വധുവിന്റെ വീട്ടുകാര്‍ നടത്തിയ വിവാഹ സല്‍ക്കാരത്തിനിടെ വിജിന്റെ സുഹൃത്തും വധുവിന്റെ ബന്ധുക്കളായ യുവാക്കളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും പിന്നാട് ഇത് കയ്യാങ്കളിയില്‍ കലാശിക്കുകയുമായിരുന്നു. ഇതില്‍ പ്രകോപിതനായി ഇറങ്ങിപ്പോയ വിജിന് പോത്തന്‍കോട് നിന്നു സുഹൃത്തുക്കളെ വിളിച്ചുവരുത്തിയ ശേഷം ആള്‍ക്കൂട്ടത്തിന് നേരെ പടക്കം എറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Read Moreബ്ലോക്കില്‍ വച്ച് കാറില്‍ നിന്ന് ഇറങ്ങിയോടിയ വരന് രണ്ടാഴ്ചയ്ക്കു ശേഷവും തിരികെയെത്തിയില്ല ! വരനെതിരേ പരാതിയുമായി വധു…
വിവാഹത്തിന്റെ തൊട്ടടുത്ത ദിവസം കാണാതായ വരനെ രണ്ടാഴ്ചയ്ക്കു ശേഷവും കണ്ടെത്താനാകാഞ്ഞതിനെത്തുടര്ന്ന് വരനെതിരേ പരാതി നല്കി വധു. ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിയ സമയത്ത് വരന് കാറില്‍ നിന്ന് ഇറങ്ങിയോടി കടന്നുകളയുകയായിരുന്നു. എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും വരനെ കണ്ടെത്താന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ് വധു പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയത്. വധുവിന്റെ പരാതിയില്‍ തെരച്ചില്‍ ആരംഭിച്ചതായി പോലീസ് പറയുന്നു. ബംഗളൂരുവില്‍ ഫെബ്രുവരി 16നായിരുന്നു സംഭവം. തൊട്ടുമുന്‍പത്തെ ദിവസമായിരുന്നു വിവാഹം. പള്ളിയില്‍ പോയി തിരിച്ചുപോകുമ്പോള്‍ കാര്‍ ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങി. ഈസമയത്താണ് വരന് കാറില്‍ നിന്ന് ഇറങ്ങിയോടി കടന്നുകളഞ്ഞതെന്ന് പരാതിയില്‍ പറയുന്നു. മുന്‍സീറ്റിലിരുന്ന യുവാവ് കാറിന്റെ ഡോര്‍ തുറന്ന് പുറത്ത് കടന്ന ശേഷം ഉടന്‍ തന്നെ സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു. വരന്റെ പിന്നാലെ ഓടിയെങ്കിലും പിടികൂടാന്‍ സാധിച്ചില്ലെന്നും വധുവിന്റെ പരാതിയില്‍ പറയുന്നു. മുന്‍ കാമുകി തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുന്നതായി കല്യാണത്തിന് മുന്‍പ് തന്നെ…
Read Moreസ്ത്രീധനമായി പഴയ ഫര്‍ണിച്ചര്‍ നല്‍കിയെന്ന് ആക്ഷേപം ! വരന് എത്താഞ്ഞതിനെത്തുടര്‍ന്ന് കല്യാണം മുടങ്ങി…
സ്ത്രീധനമായി നല്കി ഫര്‍ണിച്ചര്‍ പഴയതാണെന്ന് പറഞ്ഞ് വിവാഹ പന്തലില്‍ എത്താതെ പിന്മാറി വരന്. തെലങ്കാനയിലാണ് സംഭവം. ബസ് ഡ്രൈവറായി ജോലി ചെയ്യുന്ന വരന് കഴിഞ്ഞ ഞായറാഴ്ച നടക്കേണ്ടിയിരുന്ന വിവാഹത്തിന് എത്തിയില്ലെന്നും വധുവിന്റെ പരാതിയില്‍ കേസ് എടുത്തതായും പോലീസ് പറഞ്ഞു. വിവാഹച്ചടങ്ങിന് അവര്‍ എത്താത്തതിനെ തുടര്‍ന്ന് താന്‍ വരന്റെ വീട്ടിലേക്ക് പോയി. അവിടെയെത്തിയപ്പോള്‍ അവന്റെ മാതാപിതാക്കള്‍ തന്നോട് മോശമായി പെരുമാറിയെന്ന് വധുവിന്റെ പിതാവ് പറഞ്ഞു. തങ്ങള്‍ ആവശ്യപ്പെട്ടത് നല്‍കിയിട്ടില്ലെന്നും നല്‍കിയത് പഴയ ഫര്ണീച്ചറുകളാണെന്നും പറഞ്ഞ് ചടങ്ങിനെത്താന്‍ അവര്‍ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. കല്യാണത്തിനായി എല്ലാ വിരുന്നും ഒരുക്കിയിരുന്നു. നിരവധി പേരെയും ക്ഷണിച്ചു. എന്നാല്‍ വരന് ചടങ്ങിനെത്തിയില്ലെന്ന് വധുവിന്റെ പിതാവ് പറഞ്ഞു. സ്ത്രീധനമായി മറ്റ് സാധനങ്ങള്‍ക്കൊപ്പം ഫര്‍ണീച്ചറുകളും വരന്റെ വീട്ടുകാര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ വധുവിന്റെ വീട്ടുകാര്‍ ഉപയോഗിച്ച ഫര്‍ണീച്ചര്‍ നല്കിയതിനാല് വരന്റെ വീട്ടുകാര്‍ അത് നിരസിക്കുകയും വിവാഹത്തില്‍ നിന്ന് പിന്മാറുകയുമായിരുന്നെന്നും…
Read Moreവരന്റെ കൂട്ടുകാര്‍ വധുവിന്റെ വീട്ടില്‍ ചെന്ന് പടക്കം പൊട്ടിച്ചു; പിന്നെ നടന്നത് ‘ഉഗ്രന്‍ അടി’
മേപ്പയൂരില്‍ വിവാഹ വീട്ടില്‍ വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മില്‍ പൊരിഞ്ഞ അടി. തിങ്കളാഴ്ചയാണ് സംഭവം. മേപ്പയൂരിലെ വധുവിന്റെ വീട്ടിലേക്ക് വടകരയിലെ വരനും സംഘവും എത്തിയതിനു പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. വരന്റെ ഒപ്പം വന്നവര്‍ വധുവിന്റെ വീട്ടില്‍ വച്ച് പടക്കം പൊട്ടിച്ചു. ഇതു വധുവിന്റെ വീട്ടുകാര്‍ ചോദ്യം ചെയ്തതോടെ വാക്കുതര്‍ക്കമുണ്ടായി. പിന്നാലെ കൂട്ടത്തല്ലില്‍ കലാശിക്കുകയായിരുന്നു. നാട്ടുകാര്‍ തന്നെ ഇടപെട്ട് പ്രശ്നം പരിഹരിച്ചതിനാല്‍ പോലീസ് കേസെടുത്തിട്ടില്ലെന്നാണ് വിവരം.
Read Moreവധുവിന് 18 തികഞ്ഞില്ലെങ്കിലും വിവാഹം അസാധുവല്ലെന്ന് ഹൈക്കോടതി…
ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹസമയത്ത് വധുവിന് 18 വയസ്സു പൂര്‍ത്തിയായില്ലെന്ന പേരില്‍ വിവാഹം അസാധുവായി കണക്കാക്കാനാകില്ലെന്ന് കര്‍ണാടക ഹൈക്കോടതി. കുടുംബ കോടതി ഉത്തരവു റദ്ദാക്കിക്കൊണ്ടാണ്, ജസ്റ്റിസുമാരായ അലോക് ആരാധെ, എസ് വിശ്വജിത് ഷെട്ടി എന്നിവരുടെ ബെഞ്ചിന്റെ വിധി. ഹിന്ദു വിവാഹ നിയമത്തിലെ പതിനൊന്നാം വകുപ്പു ചൂണ്ടിക്കാട്ടിയാണ്, വിവാഹം അസാധുവാണെന്നു കുടുംബ കോടതി വിധിച്ചത്. എന്നാല്‍ വധുവിന്റെ പ്രായം ഈ വകുപ്പു പ്രകാരമുള്ള അസാധുവായ വിവാഹങ്ങളുടെ പരിധിയില്‍ വരില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിവാഹ സമയത്ത് വധുവിന് പതിനെട്ടു വയസ്സു പൂര്‍ത്തിയായിരിക്കണമെന്ന് ഹിന്ദു വിവാഹ നിയമം അഞ്ചാം വകുപ്പിലെ മൂന്നാം ഖണ്ഡികയില്‍ നിര്‍ദേശിക്കുന്നുണ്ട്. എന്നാല്‍ പതിനൊന്നാം വകുപ്പില്‍ അസാധു വിവാഹങ്ങളുടെ പരിധിയില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് കോടതി പറഞ്ഞു. കുടുംബ കോടതി ഇതു വിലയിരുത്തിയതില്‍ പിഴവു പറ്റിയതായും ഹൈക്കോടതി അഭിപ്രായപ്പെട്ടു. കുടംബ കോടതി വിധിക്കെതിരെ ചെന്ന പട്ന താലൂക്കിലെ ഷീല നല്കിയ…
Read Moreഇങ്ങനെ ഗതിയില്ലാത്തവരുമായി ബന്ധത്തിന് താല്പര്യമില്ല ! വരന്റെ കുടുംബം നല്‍കിയത് വെറും 10,000 രൂപയുടെ ലെഹങ്കയെന്നാരോപിച്ച് വധു വിവാഹത്തില്‍ നിന്നു പിന്മാറി…
വരന്റെ കുടുംബം നല്കിയ വിവാഹവസ്ത്രം വില കുറഞ്ഞതാണെന്ന് ആരോപിച്ച് വധു വിവാഹത്തില്‍ നിന്നു പിന്മാറി. ഉത്തരാഖണ്ഡിലെ ഹല്ധ്വനിയിലാണ് സംഭവം. വരന്റെ കുടുംബം നല്കിയ ലെഹങ്ക വില കുറഞ്ഞതും ഗുണമേന്മയില്ലാത്തതും ആണെന്നായിരുന്ന വധുവിന്റെ ആരോപണം. ഈ വര്‍ഷം ജൂണിലായിരുന്നു വിവാഹനിശ്ചയം. നവംബര്‍ അഞ്ചിന് വിവാഹം നടത്താന്‍ തീരുമാനിച്ചു. എന്നാല്‍ ഇതിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് നാടകീയ സംഭവങ്ങള്‍. വിവാഹ വസ്ത്രമായി 10,000 രൂപയുടെ ലെഹങ്കയാണ് വരന്റെ അച്ഛന് യുവതിക്ക് നല്‍കിയത്. ഇത് വധുവിന് ഇത് തീരെ ഇഷ്ടപ്പെട്ടില്ല. ഇതോടെയാണ് വിവാഹത്തില്‍ നിന്നും പിന്മാറുകയാണെന്ന് യുവതി വരന്റെ കുടുംബത്തെ അറിയിച്ചത്. തുടര്‍ന്ന് കുടുംബങ്ങളും തമ്മില്‍ വഴക്കുണ്ടാവുകയും ഇരുകൂട്ടരും പോലീസിനെ സമീപിക്കുകയും ചെയ്തു. പോലീസ് ഇവരെ സമാധാനിപ്പിച്ച് തിരിച്ചയച്ചു. എന്നാല്‍ ക്ഷണക്കത്ത് ഉള്‍പ്പെടെയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയശേഷമുള്ള പിന്മാറ്റമായതിനാല് നഷ്ടപരിഹാരം ലഭിക്കണമെന്ന ആവശ്യവുമായി വരന്റെ കുടംബം വീണ്ടും പോലീസ് സ്റ്റേഷനിലെത്തി. തുടര്‍ന്ന് പോലീസിന്റെ…
Read Moreസുഹൃത്തുക്കള്‍ക്കൊപ്പം രാത്രി ഒന്‍പത് വരെ ചെലവഴിക്കാം ! ഫോണ്‍ വിളിച്ച് ഭര്‍ത്താവിനെ ബുദ്ധിമുട്ടിക്കില്ല; മുദ്രപത്രത്തില്‍ ഒപ്പിട്ട് വധു…
ഭര്‍ത്താവ് രാത്രിയിലും സുഹൃത്തുക്കള്‍ക്കൊപ്പം ചിലവഴിക്കുന്നുവെന്നും വീട്ടില്‍ വരാന്‍ താമസിക്കുന്നുവെന്നും പരാതിയുള്ള നിരവധി ഭാര്യമാര്‍ നമ്മുടെ സമൂഹത്തിലുണ്ട്. ഇങ്ങനെ ഭര്‍ത്താവ് വീട്ടില്‍ വരാന്‍ താമസിക്കുമ്പോള്‍ തുടരെത്തുടരെ ഫോണ്‍ വിളിച്ച് അവരെ ബുദ്ധിമുട്ടിക്കുന്ന ഭാര്യമാരും കുറവല്ല. എന്നാല്‍ കല്യാണത്തിനു പിന്നാലെ നവവധുവിനെക്കൊണ്ട് വരന്റെ സുഹൃത്തുക്കള്‍ ഒപ്പു വയ്പ്പിച്ച കരാറാണ് ഇപ്പോള്‍ വൈറലാകുന്നത്. പാലക്കാട്ടാണ് സംഭവം. ഭര്‍ത്താവ് സുഹൃത്തുക്കള്‍ക്കൊപ്പം ചെലവഴിക്കുന്ന സമയം ഫോണ്‍ ചെയ്ത് ശല്യം ചെയ്യില്ലെന്നാണ് വധു മുദ്രപ്പത്രത്തില്‍ ഒപ്പിട്ടുനല്‍കിയത്. ഇത് വളരെപ്പെട്ടെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ശനിയാഴ്ച വിവാഹിതയായകാക്കയൂര് വടക്കേപ്പുര വീട്ടില്‍ എസ് അര്‍ച്ചനയാണ് ഭര്‍ത്താവ് കൊടുവായൂര്‍ മലയക്കോട് വി എസ് ഭവനില്‍ എസ് രഘുവിന്റെ സുഹൃത്തുക്കള്‍ക്ക് മുദ്രപ്പത്രത്തിലൂടെ ഉറപ്പുനല്‍കിയത്. വിവാഹസമ്മാനമായി വരന്റെ സുഹൃത്തുക്കള്‍ 50 രൂപയുടെ മുദ്രപ്പത്രത്തില്‍ വധുവിന്റെ അനുമതിപത്രം വാങ്ങിയശേഷം സമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. രാത്രി ഒന്പതുവരെ കൂട്ടുകാര്‍ക്കൊപ്പമിരിക്കുമ്പോള്‍ ഫോണ്‍ചെയ്ത് ശല്യപ്പെടുത്തില്ലെന്നതിലെ കൗതുകം കണ്ട് നിരവധിപേര്‍…
Read More