കാലം എത്ര പുരോഗമിച്ചാലും എത്ര വിദ്യാഭ്യാസം നേടിയാലും പലരും യാഥാസ്ഥിതിക നിലപാടുകള്‍ കൂടുതല്‍ മുറുകെ പിടിക്കുന്ന കാഴ്ചകള്‍ ഈ സമൂഹത്തെ വേദനിപ്പിക്കുകയാണ്. വിവാഹം കഴിഞ്ഞയുടന്‍ വധുവിന്റെ കന്യകാത്വ പരിശോധനയും ഗര്‍ഭപരിശോധനയും ആവശ്യപ്പെട്ട വരന്റെ പ്രവൃത്തി ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. നോര്‍ത്ത് കര്‍ണാടക സ്വദേശികളാണ് യുവതിയും യുവാവും. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട ഇരുവരും കഴിഞ്ഞ വര്‍ഷം നവംബറില്‍ വിവാഹിതരാകാന്‍ തീരുമാനിച്ചു. വിവാഹത്തിന് 15 ദിവസം മുമ്പ് അമ്മ മരിച്ചത് പെണ്‍കുട്ടിയെ മാനസികമായി ഏറെ തകര്‍ത്തിരുന്നു. അമ്മയുടെ വിയോഗത്തോടെ മാനസികാഘാതം നേരിട്ട യുവതിയെ വരന് സംശയത്തോടെയാണ് കണ്ടത്. യുവതിക്ക് വിവാഹത്തില്‍ താല്പര്യമില്ലായിരുന്നുവെന്നാണ് അയാള്‍ കരുതി. എംബിഎ ബിരുദധാരികളും പ്രമുഖ സ്ഥാപനങ്ങളിലെ ജോലിക്കാരുമാണ് ഇരുവരും. വിവാഹത്തിന്റെ പിറ്റേന്ന് യുവതിക്ക് ആമാശയവീക്കം അനുഭവപ്പെട്ടു. ഇതോടെ യുവതി ഛര്‍ദ്ദിക്കാന്‍ തുടങ്ങി. ഉടന്‍തന്നെ നവവരന് യുവതിയെ അടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയി പരിശോധന നടത്തി. എന്നാല്‍ തന്നെ ഗര്‍ഭപരിശോധനയ്ക്കും…
Read MoreTag: bride and groom
സുന്ദരിയും സുശീലയും കന്യകയുമായ മകള്‍ക്ക് വരനെത്തേടി കോടീശ്വരന് ! സ്ത്രീധനമായി നല്‍കുന്നത് രണ്ടു കോടിയും ബിസിനസ് പങ്കാളിത്തവും; വരനു വേണ്ട യോഗ്യതകള്‍ ഇങ്ങനെ…
ബാങ്കോക്ക്: വ്യത്യസ്ഥമായ രീതിയില്‍ മകള്‍ക്ക് വരനെത്തേടി തായ്ലന്ഡിലെ കോടീശ്വരന്. മകളുടെ സര്‍വ്വ ഗുണങ്ങളും പറഞ്ഞു കൊണ്ട് സോഷ്യല്‍മീഡിയയിലൂടെയാണ് വരനെ തായ്ലാന്റിലെ മില്യണയറായ ആര്‍നോണ്‍ റോഡ്തോന്‍ഗ് വരനെ തേടുന്നത്. വിചിത്ര വാഗ്ദാനങ്ങളാണ് ഇദ്ദേഹം മുന്നോട്ടു വച്ചിരിക്കുന്നത്. 26 കാരിയായ തന്റെ മകള്‍ കാണ്‍സിറ്റയ്ക്ക് വിവാഹ പ്രായമായെന്നും നല്ല പയ്യനെ കണ്ടെത്തുന്നതിനും വേണ്ടിയാണ് ഇത്തരത്തിലൊരു വാഗ്ദാനമെന്ന് അദ്ദേഹം അറിയിക്കുന്നു. തന്റെ മകള്‍ സുന്ദരിയാണെന്നും കോടീശ്വരിയാണെന്നും ഇംഗ്ലീഷും ചൈനീസും തായ് ഭാഷയും നന്നായി സംസാരിക്കുമെന്നും കന്യകയാണെന്നും അദ്ദേഹം പറയുന്നു. തന്റെ മകളെ കെട്ടുന്ന പയ്യന് രണ്ട് കോടി സ്ത്രീധനത്തിനു പുറമെ കോടികളുടെ ബിസിനസില്‍ പങ്കാളിത്തവും ഈ കോടീശ്വരന് വാഗ്ദാനം ചെയ്യുന്നുണ്ട്. മകളെ വിവാഹം കഴിക്കുന്നയാള്‍ക്ക് തന്റെ ഫാം മൊത്തമായി എഴുതിക്കൊടുക്കാമെന്നും വാഗ്ദാനത്തിലുണ്ട്. സതേണ്‍ തായ്ലന്റിലെ ചുംഫോന്‍ പ്രവിശ്യയിലെ ഡുറിയന് ഫ്രൂട്ട് ഫാമിന്റെ ഉടമയാണ് റോഡ്തോന്‍ഗ്. തന്നെ ബിസിസനില്‍ സഹായിക്കുന്ന മകള്‍ സര്‍വോപരി…
Read Moreഈ ന്യൂജന്‍ പിള്ളേരുടെ ഒരു കാര്യം ! കല്യാണത്തിന് തട്ടുപൊളിപ്പന്‍ ഡാന്‍സുമായി കല്യാണപ്പെണ്ണും ചെറുക്കനും; പഴയ തലമുറയുടെ കണ്ണു തള്ളിക്കുന്ന വീഡിയോ വൈറലാവുന്നു…
എന്തിലും ഏതിലും വ്യത്യസ്ഥത കൊണ്ടുവരാന്‍ ശ്രമിക്കുന്നവരാണ് ഇന്നത്തെ ന്യൂജന്‍ പിള്ളേര്. അതിപ്പോ പിറന്നാളായാലും കല്യാണമായാലും അങ്ങനെതന്നെ.ഇപ്പോഴിതാ കല്ല്യാണപാര്‍ട്ടി വേദിയില്‍ കല്ല്യാണപ്പെണ്ണിന്റെയും ചെക്കന്റേയും അടിപൊളി ഡാന്‍സാണ് വൈറലാകുന്നത്. ചെക്കന്റേയും കൂട്ടരുടേയും പാട്ടിനൊപ്പം വധുവും ഗംഭീരമായി നൃത്തം ചെയ്യുന്നുണ്ട്. കൂട്ടുകാര്‍ തുടക്കമിട്ട ചുവടുകള്‍ക്കൊപ്പം ഇരുവരും ആടിത്തിമിര്‍ക്കുകയായിരുന്നു. മാര്‍ഗഴിയേ മല്ലികയേ മന്ദാരപ്പൂങ്കുരുവിയേ… എന്ന ഗാനത്തിനാണ് കല്ല്യാണപ്പെണ്ണും ചെക്കനും ഭംഗിയായി നൃത്തം ചെയ്തത്. സ്ഥലമെവിടെയാണെന്നോ ആരാണീ പെണ്‍കുട്ടിയും ചെറുക്കനുമെന്നോ വ്യക്തമല്ല. പ്രേമം സിനിമാസ്റ്റൈലില്‍ കറുത്ത ഷര്‍ട്ടും ചുവന്നമുണ്ടുമാണ് ചെറുക്കന്റെ സുഹൃത്തുക്കള്‍ ധരിച്ചിരുന്നത്. എല്ലാവരുടേയും ഡാന്‍സിനെ നിറകയ്യടിയോടെയാണ് സദസ് സ്വീകരിച്ചത്. ഇത്തരം പ്രവര്‍ത്തികളെ ഉള്‍ക്കൊള്ളാന്‍ പഴയ തലമുറയ്ക്ക് അല്‍പ്പം ബുദ്ധിമുട്ടാണെങ്കിലും വധുവും വരനും ഇക്കാര്യത്തില്‍ ഹാപ്പിയാണ്.
Read Moreവധുവിനെയും വരനെയും സുഹൃത്തുക്കള്‍ കാറില്‍ നിന്ന് ഇറക്കിവിട്ടു ! പ്രൈവറ്റ് ബസില്‍ മണവാളനും മണവാട്ടിയും സഞ്ചരിക്കുന്ന വീഡിയോ വൈറലാവുന്നു…
ന്യൂജന്‍ കല്യാണങ്ങള്‍ കണ്ട് തലയില്‍ കൈവയ്ക്കുകയാണ് പഴയ തലമുറ. പഴമക്കാര്‍ക്ക് ചിന്തിക്കാന്‍ പോലും ആവാത്ത രീതിയിലുള്ള ആഘോഷങ്ങളാണ് ന്യൂജന്‍ കല്യാണങ്ങളില്‍ ഇപ്പോള്‍ കണ്ടുവരുന്നത്.അതിഥികളെ ക്ഷണിക്കുന്നത് മുതല്‍ വരന്റെയും വധുവിന്റെയും വിവാഹവേദിയിലേക്കുള്ള ആഗമനം വരെ വ്യത്യസ്തമായിരിക്കും. വധു വരന്മാരുടെ സുഹൃത്തുക്കളുടെ വകയും കാണും വ്യത്യസ്ത പരിപാടികള്‍. ഇത് ചിലപ്പോള്‍ തമാശ കലര്‍ന്നതും ചിലപ്പോള്‍ അതിരു വിടുന്നതും ആകാറുണ്ട്. എന്നാല്‍ മറ്റൊരു വിവാഹ കാഴ്ചയാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. ഇതില്‍ വരനും വധുവും ബസിലാണ് യാത്ര ചെയ്യുന്നത്. വരന്റെ വീട്ടുകാര്‍ ഒരുക്കി വച്ച വാഹനങ്ങള്‍ അവഗണിച്ച് ഇരുവരേയും സ്വകാര്യ ബസില്‍ കയറ്റി വിടുകയാണ് സുഹൃത്തുക്കള്‍ ചെയ്യുന്നത്. മണവാളനും മണവാട്ടിയും യാത്ര ചെയ്യുന്നത് കൗതുകത്തോടെയാണ് ബസ് യാത്രക്കാര്‍ നോക്കുന്നത്. വരന്റെ വീടിന്റെ മുമ്പിലാണ് പിന്നീട് ബസ് നിര്‍ത്തുന്നത്. ഇരുവരും കാല്‍നടയായി വീട്ടിലേക്ക് പോവുന്നതും വീഡിയോയില്‍ കാണാം. ഇതിന്റെ വീഡിയോ വരന്റെ സുഹൃത്തുക്കള്‍…
Read Moreപ്രതിശ്രുത വരന് ഇത്രയും കാലം തന്നെ ചതിക്കുകയായിരുന്നെന്ന് വധു മനസ്സിലാക്കിയത് വിവാഹത്തിന്റെ തലേന്ന് ! വധു പിറ്റേ ദിവസം വരന് വിവാഹവേദിയില്‍ കൊടുത്ത മുട്ടന്‍പണി ലോകത്ത് തന്നെ ആദ്യം…
പ്രതിശ്രുത വരന് ഇത്രയും കാലം തന്നെ ചതിക്കുകയായിരുന്നെന്ന് വിവാഹത്തലേന്നു മാത്രം തിരിച്ചറിയുന്ന വധുവിന്റെ മാനസികാവസ്ഥ എന്തായിരിക്കും.ആഘോഷങ്ങളെല്ലാം നിര്‍ത്തിവച്ച് വിവാഹ ചടങ്ങുകള്‍ തന്നെ വേണ്ടന്നു വയ്ക്കുകയായിരിക്കും ചെയ്യുന്നത്. എന്നാല്‍ ആറു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ തന്നെ ചതിച്ച കാമുകന് വിവാഹ പ്രതിജ്ഞയിലൂടെ മറുപടി കൊടുത്തിരിക്കുകയാണ് യുകെയിലെ ഒരു നവവധു. സുഹൃത്തുക്കള്‍ക്കൊപ്പം പിറ്റേന്നു നടക്കുന്ന വിവാഹത്തിനുള്ള തയ്യാറെടുപ്പുകളില്‍ നടത്തുമ്പോഴാണ് വധുവിന്റെ ഫോണിലേക്ക് ഒരു മെസേജ് വരുന്നത്. ആ മെസേജ് തുറന്ന അവര്‍ ഉള്ളടക്കം കണ്ട് ഞെട്ടിപ്പോയി. തന്റെ പ്രതിശ്രുത വരനൊപ്പം പ്രണയനിമിഷങ്ങള്‍ പങ്കുവെയ്ക്കുന്ന മറ്റൊരു യുവതിയുടെ ചിത്രങ്ങളായിരുന്നു അത്. ഒപ്പം വരന് ആ യുവതിയുമായി നടത്തിയ സംഭാഷണങ്ങളുടെ സ്ക്രീന്‍ഷോട്ടുകളും. വരനുമായി രഹസ്യബന്ധം പുലര്‍ത്തിയിരുന്ന യുവതി തന്നെയാണ് ഇതെല്ലാം വധുവിന് മെസ്സേജിലൂടെ അയച്ചു നല്‍കിയത്. ഒപ്പം ഒരു ചോദ്യവും ‘ഇങ്ങനെയൊരാളെ ഒരിക്കലും ഞാന്‍ വിവാഹം കഴിക്കില്ല നിങ്ങളോ?’ മെസ്സേജുകള്‍ എല്ലാം പരിശോധിച്ച…
Read Moreആറ്റുനോറ്റിരുന്ന് ഒരു കല്യാണം കഴിച്ചപ്പോള്‍…! ആദ്യ രാത്രിയില്‍ പണവും പണ്ടങ്ങളുമായി നവവധു മുങ്ങി; കല്യാണം നടത്തി കടത്തിലായ നാല്പതുകാരന് പറ്റിയ അമളി ഇങ്ങനെ…
ബിഹാര്‍: ആറ്റുനോറ്റിരുന്നാണ് നാല്പതാം വയസില്‍ കല്യാണത്തിനായി ഒരു പെണ്ണിനെ ഒത്തുകിട്ടിയത്. എന്നാല്‍ ആ കല്യാണം ആദ്യ രാത്രിയില്‍ തന്നെ പൊളിഞ്ഞു പോയതിന്റെ വിഷമത്തിലാണ് ബിഹാറിലെ ബഹുവ സ്വദേശി പങ്കജ് കുമാര്‍ എന്ന പിന്റു. കഴിഞ്ഞ തിങ്കളാഴ്ചയാണ് യുവാവും സംഗീത കുമാരി എന്ന യുവതിയും തമ്മിലുള്ള വിവാഹം നടന്നത്. എന്നാല്‍ ആദ്യരാത്രി തന്നെ ആഭരണവും പണവും വിവാഹ സസമ്മാനങ്ങങ്ങളുമായി യുവതി കടന്നുകളഞ്ഞു. ദരിദ്ര കുടുംബത്തിലെ യുവതിയെ വിവാഹം കഴിക്കാനായ കടമെടുത്ത യുവാവ് വെള്ളത്തിലുമായി. വിവാഹത്തിന്റെ അന്ന് വൈകുന്നേരം നടത്തിയ പാര്‍ട്ടിയുള്‍പ്പെടെ എല്ലാ ചടങ്ങുകള്‍ക്കും ശേഷം ആദ്യരാത്രിയ്ക്കായി മുറിയിലേക്ക് ക്ഷണിച്ച ഭര്‍ത്താവിനോട് തനിക്ക് ആര്‍ത്തവം ആയെന്നും അതിനാല്‍ ഒപ്പം കിടക്കാന്‍ കഴിയില്ലെന്നും യുവതി പറഞ്ഞു. തുടര്‍ന്ന് മറ്റൊരു മുറിയിലേക്ക് മാറിയ യുവതി രാത്രിതന്നെ പണവും പണ്ടവുമെല്ലാം കവര്‍ന്നെടുത്ത് മുങ്ങുകയും ചെയ്തു. പിറ്റേന്ന് രാവിലെയായിട്ടും ഭാര്യയെ കാണാതെ വന്നതോടെ അന്വേഷിച്ചെത്തിയ ഭര്‍ത്താവാണ്…
Read Moreവരനെ ആളുകള്‍ എടുത്തുയര്‍ത്തുന്നത് കണ്ട മധ്യവയസ്കന് വധുവിനെ തനിയെ എടുത്തുയര്‍ത്തി; വരനെ വരണമാല്യം അണിയിച്ച ശേഷം നേരെ തിരിഞ്ഞ് എടുത്തുയര്‍ത്തിയ ആള്‍ക്കിട്ട് ഒന്നു പൊട്ടിച്ച് വധു; വീഡിയോ വൈറലാവുന്നു
വിവാഹമണ്ഡപങ്ങള്‍ പലപ്പോഴും തമാശയുടെ വേദി കൂടിയാണ്. വരന്റെയും വധുവിന്റെയും സുഹൃത്തുക്കള്‍ ഒപ്പിക്കുന്ന കുസൃതികള്‍ കൊണ്ട് ചില വിവാഹങ്ങള്‍ വാര്‍ത്തകളില്‍ നിറയാറുണ്ട്. എന്നാല്‍ ഇക്കുറി കളം ചൂടാക്കിയത് വധുവിന്റെ ഒരു പ്രവൃത്തിയാണ്. വിവാഹച്ചടങ്ങിന്റെ ഭാഗമായി വരനും വധുവും പരസ്പരം വരമാല്യം അണിയിക്കുന്ന ചടങ്ങിനിടെയായിരുന്നു സംഭവം. വധു വരണമാല്യമണിയിക്കാനായി ഒരുങ്ങിയപ്പോള്‍ വരന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് അയാളെ എടുത്തുയര്‍ത്തി. അത്രയും ഉയരത്തില്‍ നില്ക്കുന്ന വരനെ മാലയണിയിക്കാന്‍ വധുവിന് കഴിഞ്ഞില്ല. അപ്പോഴാണ് ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ ഓടിയെത്തി വധുവിന്റെ അനുവാദം ചോദിക്കാതെ വധുവിനെ എടുത്തയര്ത്തിയത്. വരനെ മാലയണിച്ച ശേഷം തന്നെ താഴെ നിര്‍ത്തിയതും നേരെ തിരിഞ്ഞ് എടുത്തയര്‍ത്തിയ ആളുടെ മുഖത്തു തന്നെ വധു ഒന്നു പൊട്ടിച്ചു. വരനും കൂട്ടരും കാര്യമറിയാതെ പകച്ചു നില്ക്കുമ്പോള് വധു അടുത്തു നിന്ന ഒരു പെണ്‍കുട്ടിയോട് തന്നെ എടുത്തയര്‍ത്തിയ ആളെക്കുറിച്ച് എന്തോ പറഞ്ഞു. വധുവിന്റെ അപ്രതീക്ഷിതമായ പ്രതികരണത്തില്‍ പകച്ചുപോയ…
Read Moreകല്യാണപയ്യന് മുങ്ങിയപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ നിന്ന വീട്ടുകാരുടെ കണ്ണ് ഉടക്കിയത് കല്യാണത്തിനെത്തിയ അനീഷില്‍; പിന്നീടൊന്നും ആലോചിച്ചില്ല പെണ്ണിനെയങ്ങു കെട്ടിച്ചു കൊടുത്തു; വിഴിഞ്ഞത്തു നടന്ന സിനിമാസ്റ്റൈല്‍ വിവാഹം ഇങ്ങനെ…
വിഴിഞ്ഞം: നല്ലൊരു കല്യാണ സദ്യ ഉണ്ണണമെന്ന ആഗ്രഹത്തോടെയാണ് അനീഷ് ബന്ധുവായ ബിജിമോളുടെ കല്യാണത്തിനു പോയത്. എന്നാല്‍ വധുവിനെ കെട്ടേണ്ടി വരിക താന്‍ തന്നെയാണെന്ന് അനീഷ് സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാവില്ല. മീനത്തില്‍ താലികെട്ട് എന്ന ചിത്രത്തില്‍ ദിലീപിന്റെ കല്യാണം പോലെ ആയിരുന്നു അനീഷിന്റെയും വിവാഹം കഴിഞ്ഞത്.വിഴിഞ്ഞത്തെ പെരിങ്ങമല ശ്രീനാരായണ ജയന്തി വിവാഹ മണ്ഡപത്തിലായിരുന്നു സിനിമാക്കഥകളെ വെല്ലുന്ന രീതിയില്‍ കല്യാണക്കഥ അരങ്ങേറിയത്. വിവാഹത്തിനായി സര്‍വാഭരണ വിഭൂഷിതയായി പെണ്‍കുട്ടി കല്യാണമണ്ഡപത്തിലെത്തി ഏറെ നേരം കഴിഞ്ഞിട്ടും വരനെ കാണാഞ്ഞപ്പോള്‍ വീട്ടുകാര്‍ ആകെ പരിഭ്രാന്തരായി. ഇതിനിടെ മുഹൂര്‍ത്തം കടന്നു പോവുകയും ചെയ്തു. തുടര്‍ന്ന് പയ്യനെവിടെയെന്ന് അന്വേഷിച്ചപ്പോഴായിരുന്നു വരന് മുങ്ങിയ കാര്യം പെണ്‍വീട്ടുകാര്‍ അറിയുന്നത്.ഒരെത്തും പിടിയുമില്ലാതെ നില്‍ക്കുമ്പോഴാണ് വീട്ടുകാരുടെ കണ്ണില്‍ ബന്ധുവായ അനീഷ് പെടുന്നത്. വിവാഹ പ്രായമായ അനീഷ് കല്യാണം അടിപൊളിയാക്കുന്നതിന്റെ തിരക്കിലായിരുന്നു. അനീഷിനോട് പെട്ടന്ന് കാര്യം അവതരിപ്പിച്ചപ്പോള്‍ ഒന്ന് അമ്പരന്നെങ്കിലും കല്യാണത്തിന് സമ്മതിക്കുകയായിരുന്നു. ബിജിമോളോട്…
Read Moreആദ്യരാത്രി ആഘോഷിക്കാനെത്തിയ ഭര്‍ത്താവിനോട് തന്നെ തൊട്ടാല്‍ ആത്മഹത്യയെന്ന് നവവധുവിന്റെ ഭീഷണി; ഒടുവില്‍ ആദ്യ രാത്രി പോലീസ് സ്റ്റേഷനില്‍; അവിടെ വച്ച് യുവതിയുടെ ആവശ്യം കേട്ട് സകലരും ഞെട്ടി…
ആഡംബര വിവാഹത്തിന്റെ ആദ്യരാത്രി പോലീസ് സ്റ്റേഷനില്‍. ആദ്യ രാത്രിയില്‍ അപ്രതീക്ഷിതമായി നവവധു വിവാഹമോചനം കൂടി ആവശ്യപ്പെട്ടതോടെ വരനും ബന്ധുക്കളും വെട്ടിലായി. തന്നേക്കാള്‍ അഞ്ചു വയസിനു ഇളയ കാമുകനൊപ്പം പോകണമെന്നായിരുന്നു യുവതിയുടെ ആവശ്യം. ഒടുവില്‍ യുവാവിനെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി പൊലീസ് പ്രശ്നം പരിഹരിച്ചു. പൊലീസ് സ്റ്റേഷനില്‍ നടന്ന ആദ്യ രാത്രി ആരോ ഫേസ്ബുക്ക് ലൈവ് ആക്കുകയും ചെയ്തു. ആര്യനാട് പറണ്ടോട് സ്വദേശിയായ യുവതിയുടെ അരുവിക്കര സ്വദേശിയായ പ്രവാസി യുവാവും തമ്മിലുള്ള ആദ്യരാത്രിയാണ് പൊലീസ് സ്റ്റേഷനില്‍ അവസാനിച്ചത്. വിവാഹവും വരന്റെ വീട്ടിലെ രാത്രി സല്‍ക്കാരവും കഴിഞ്ഞ ശേഷമാണ് യുവതിയുടെ മട്ടുമാറിയത്. ആദ്യരാത്രിയ്ക്കായി മുറിക്കുള്ളില്‍ കയറി കതകടച്ചതോടെ യുവതിയുടെ മട്ടുമാറി. തന്നെ തൊട്ടാല്‍ ആത്മഹത്യ ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയ യുവതി നിലവിളിക്കാന്‍ തുടങ്ങി. ഇതോടെ വീട്ടുകാര്‍ ഓടിയെത്തി. തുടര്‍ന്നാണ് യുവതി തന്റെ പ്രണയത്തെപ്പറ്റി വെളിപ്പെടുത്തിയത്. വിവാഹം കഴിച്ച ഭര്‍ത്താവിനൊപ്പം ജീവിക്കാനാവില്ലെന്നും…
Read Moreവിവാഹം കഴിഞ്ഞ് മണ്ഡപത്തില്‍ നിന്ന് ഇറങ്ങിയ ജ്യോതി വരനോടും ബന്ധുക്കളോടും പറഞ്ഞു ‘കടക്കൂ പുറത്ത്’; ഇന്നോവയും 15ലക്ഷം രൂപയും ആവശ്യപ്പെട്ട വരനും ബന്ധുക്കളും ജയിലിലായതിങ്ങനെ…
സ്ത്രീധനം സമൂഹത്തെ ബാധിച്ചിരിക്കുന്ന ഒരു പിശാചാണെന്ന് പറയാറുണ്ട്. ഇത്തരത്തിലുള്ള സ്ത്രീധന മോഹികള്‍ക്കെല്ലാം ഒരു മറുപടിയാണ് ജ്യോതി എന്ന യുവതി തന്റെ കല്യാണ മണ്ഡപത്തില്‍ വച്ച് നല്‍കിയത്. ഉത്തര്‍പ്രദേശിലെ മുറാദാബാദില്‍ ഇക്കഴിഞ്ഞ ഡിസംബര്‍ 17 ഞായറാഴ്ചയായിരുന്നു ജ്യോതിയുടെയും ബാംഗ്ലൂര്‍ സ്വദേശി ആശിഷിന്റെയും വിവാഹം നടന്നത്. മുറാദാബാദ് സ്വദേശിനിയായ ജ്യോതി എം,ടെക്ക് ഗോള്‍ഡ് മെഡലിസ്റ്റും മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ പ്രബേഷന്‍ എന്‍ജിനിയറുമാണ് , ആശിഷ് ആര്ക്കിടടെക്റ്റ് ആയി ബാംഗ്ളൂരില്‍ ജോലി ചെയ്യുന്നു.മാട്രി മോണി സൈറ്റ് വഴിയാണ് ഇവരുടെ വിവാഹം ഉറപ്പിച്ചത്. മുറാദാബാദിലെ ദില്ലി റോഡിലുള്ള പാര്‍ക്ക് സ്ക്വയര്‍ ഹോട്ടലിലായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. വരനുള്‍പ്പെടെയുള്ള എല്ലാ ബന്ധുക്കള്‍ക്കും അവിടെയായിരുന്നു ജ്യോതിയുടെ പിതാവ് താമസസൗകര്യം ബുക്ക് ചെയ്തത് .രാത്രിയില്‍ വിവാഹചടങ്ങുകളലെ ആദ്യപടിയായുള്ള മാലയിടില് കഴിഞ്ഞശേഷം’ സാത്ഫേര’ ( അഗ്നി കുണ്ഡം ഏഴുതവണ പ്രദക്ഷിണം വയ്ക്കല്‍) ചടങ്ങിനായുള്ള ഇടവേളയില്‍ മണ്ഡപത്തിനു പിന്നില്‍ ജ്യോതി…
Read More