കോട്ട: വന്‍തോതില്‍ പണവും സ്വര്‍ണവും കാറും കൈമാറിയാണ് ഡോക്ടര്‍ പയ്യനുമായി ദന്തഡോക്ടറായ മകളുടെ വിവാഹം ഉറപ്പിച്ചത്. പക്ഷെ കല്യാണദിവസം രാവിലെ വരനും കൂട്ടരും വന്നത് പുതിയ ഒരു ഡിമാന്‍ഡുമായാണ്. ഇനിയും ഒരു കോടി രൂപ കൂടി സ്ത്രീധനമായി നല്‍കിയാലേ പെണ്ണിനെ കെട്ടൂ എന്ന് വരന്‍ കട്ടായം പറഞ്ഞു. മെഡിക്കല്‍ കോളജ് പ്രഫസറുടെ മകളായ വധു ഇതു കേട്ട് ഒന്നു ഞെട്ടിയെങ്കിലും പതറിയില്ല. പോയി പണിനോക്കാന്‍ പറഞ്ഞ് ചങ്കൂറ്റത്തോടെ വിവാഹത്തില്‍നിന്നു പിന്മാറിയതോടെ വരനും കൂട്ടരും ഇളിഭ്യരായി. കോട്ട മെഡിക്കല്‍ കോളജിലെ സീനിയര്‍ പ്രഫസര്‍ ഡോ. അനില്‍ സക്‌സേനയുടെ മകള്‍ ഡോ. രാശിയാണ് വരനോടു ഫോണിലൂടെ പ്രതിഷേധമറിയിച്ചു വിവാഹത്തില്‍നിന്നു പിന്മാറിയത്. യുപിയിലെ മൊറാദാബാദിലുള്ള മെഡിക്കല്‍ കോളജിലെ അസിസ്റ്റന്റ് പ്രഫസറായ വരനും അയാളുടെ ബന്ധുക്കള്‍ക്കുമെതിരെ നയാപുര പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ അതിഥികളെ സദ്യ വിളമ്പി സല്‍കരിച്ചശേഷം മാത്രം…
Read MoreTag: bride and groom
വിവാഹ വേദിയില്‍ വധുവിന്റെ അഴിഞ്ഞാട്ടം കണ്ട് കണ്ണുതള്ളി ബന്ധുക്കള്‍; വരനു നല്‍കിയ സര്‍പ്രൈസ് കടുത്തുപോയെന്ന് സോഷ്യല്‍ മീഡിയ
വിവാഹാഘോഷങ്ങളില്‍ പുതുമ കൊണ്ടു വരാന്‍ ശ്രമിക്കാത്തവര്‍ വിരളമാണ്.. ചിലപ്പോള്‍ ഗാനമേളയോ ഡാന്‍സ് പരിപാടിയോയൊക്കെ കല്യാണത്തിന് കാണാം. എപ്പോഴും വരനായിയിരിക്കും ഈ ആഘോഷങ്ങള്‍ നയിക്കുക. വധു എപ്പോഴും നാണം കുണുങ്ങിയിരിക്കുകയായിരിക്കും പതിവ്. എന്നാല്‍ ഇവിടെ കഥയാകെ മാറി ഇവിടത്തെ വധുവിന് നാണം ഒട്ടുമില്ല എന്നു മാത്രമല്ല ഭാവി ഭര്‍ത്താവിന്റേയും അവരുടെ കുടുംബാംഗങ്ങളുടേയും മുന്നില്‍ വച്ച് ഇളകിയാടുകയും ചെയ്തു ഷാലു-റോനു ദമ്പതികളുടെ മനസമ്മത സമയത്താണ് വധു തകര്‍ത്താടിയത്. വിവാഹവേദികളില്‍ വധുവിനും വരനും ആളുകള്‍ സര്‍പ്രൈസ് നല്‍കുന്നതിന് പകരം ഇവിടെ വധു വരനും ബന്ധുകള്‍ക്കും മനോഹരമായ ഡാന്‍സ് സര്‍പ്രൈസ് നല്‍കി പുതിയ ട്രെന്‍ഡിനു തുടക്കം കുറിക്കുകയും ചെയ്തു. പ്രശസ്ത ഫോട്ടോവീഡിയോഗ്രാഫര്‍ മഹാദേവന്‍ തമ്പിയാണ് ഷാലു-റോനു ദമ്പതികളുടെ മനസമ്മതത്തിനിടയിലെ ഡാന്‍സ് ഒപ്പിയെടുത്തിരിക്കുന്നത്. തന്റെ വിവാഹത്തിന് സൂപ്പര്‍ ഡാന്‍സ് അവതരിപ്പിച്ച് വരനെയും വിവാഹ സല്‍ക്കാരത്തിനെത്തിയവരെയുമെല്ലാം ഞെട്ടിച്ച പെണ്‍കുട്ടിയാണ് ഇപ്പോള്‍ താരമായിരിക്കുന്നത്. എന്തായാലും വീഡിയോ…
Read Moreസ്ത്രീധന ബാക്കിയായ 10000 രൂപ കിട്ടിയില്ല; നവവരന്‍ പിറ്റെ ദിവസം ഭാര്യയെ വഴിയില്‍ ഉപേക്ഷിച്ചു; പിന്നെ സംഭവിച്ചത്…
ബിഹാര്‍: സ്ത്രീധന ബാക്കിയായ 10000 രൂപ കിട്ടാഞ്ഞതിനെത്തുടര്‍ന്ന് യുവാവ് ഭാര്യയെ വഴിയില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. വരന്റെ കുടുംബം ആവശ്യപ്പെട്ട ഒന്നര ലക്ഷം രൂപയില്‍ 1.40 ലക്ഷം രൂപയും ആഭരണങ്ങളും വധു കൗസല്യയുടെ കുടുംബത്തിനു സംഘടിപ്പിക്കാനായി. ബാക്കി 10,000 രൂപയ്ക്ക് അവര്‍ സാവകാശം തേടിയിരുന്നു. എന്നാല്‍ ഇത് അംഗീകരിച്ചുനല്‍കാന്‍ വരനും കൂട്ടരും തയാറായില്ല.തിങ്കള് രാത്രിയായിരുന്നു മലയ്പുര്‍ ഗ്രാമത്തിലെ വിധവയായ ഫൂലോ ദേവിയുടെ മകള്‍ കൗസല്യയും നാഗ്പുര്‍ ഗ്രാമത്തിലെ അമാന്‍ ചൗധരിയുമായുള്ള വിവാഹം. പിറ്റേന്നു രാവിലെ സ്വന്തം ഗ്രാമത്തിലേക്കു പോകുന്നതിനു മുന്നോടിയായി സ്ത്രീധനത്തിന്റെ ബാക്കി തുക അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സാമ്പത്തികസ്ഥിതി മോശമായതിനാല്‍ കുറച്ചുകൂടി സാവകാശം വേണമെന്ന് ദേവിയും ഗ്രാമീണരും ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് വധുവിനെയും കൊണ്ട് വരന്റെ വീട്ടുകാര്‍ നാഗ്പൂരിലേക്കു തിരിച്ചത്. എന്നാല്‍ രണ്ടു കിലോമീറ്ററോളം സഞ്ചരിച്ചശേഷം അമാന്‍ െ്രെഡവറോട് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. അഞ്ചുമിനിറ്റിനുള്ളില്‍ തിരികെയെത്താം എന്നു…
Read Moreവരന്‍ കല്യാണമണ്ഡപത്തിലെത്തിയിട്ടും വധു വരാന്‍ കൂട്ടാക്കിയില്ല; ഒടുവില്‍ വധു എത്തിയപ്പോഴേക്കും വരനും കൂട്ടരും സ്ഥലം കാലിയാക്കി; ചുള്ളിമാനൂരില്‍ സംഭവിച്ചത് സിനിമയെ വെല്ലുന്ന സംഭവം…
നെടുമങ്ങാട്: വരന്‍ കതിര്‍ മണ്ഡപത്തിലെത്തിയിട്ട് മണിക്കൂര്‍ ഒന്നു കഴിഞ്ഞിട്ടും വധു വരാന്‍ കൂട്ടാക്കാഞ്ഞതിനാല്‍ വിവാഹം മുടങ്ങി. ചുള്ളിമാനൂര്‍ സാഫ് ഓഡിറ്റോറിയത്തില്‍ ഇന്നലെ ഉച്ചയ്ക്കു നടത്താനിരുന്ന വിവാഹമാണു മുടങ്ങിയത്. രാവിലെതന്നെ വധുവുമായി വീട്ടുകാര്‍ മണ്ഡപത്തിലെത്തിയിരുന്നു. നിശ്ചിത സമയത്തുതന്നെ വരനും കൂട്ടരും എത്തി. വരനെ വധുവിന്റെ സഹോദരന്‍ മാല ചാര്‍ത്തി സ്വീകരിക്കുകയും ചെയ്തു.തുടര്‍ന്നുള്ള സല്‍ക്കാരങ്ങളിലും ഇരു കൂട്ടരുടെയും ആളുകള്‍ പങ്കെടുത്തു. എന്നാല്‍ മുഹൂര്‍ത്തം അടുക്കാറായിട്ടും വധു വിവാഹവസ്ത്രങ്ങള്‍ അണിയാന്‍ തയാറായില്ല. കതിര്‍മണ്ഡപത്തിലേക്കു കയറാനായി വരനും കൂട്ടരും വേദിയിലെത്തി. സമയം നീണ്ടുപോയിട്ടും വധു എത്താതായതോടെ വരന്റെ കൂട്ടാളികള്‍ അക്രമാസക്തരായി. ബന്ധുക്കള്‍ പലരും ഇടപെട്ടിട്ടും യുവതി നിലപാടു മയപ്പെടുത്തിയില്ല. ഒടുവില്‍ ആരോ വിളിച്ചതനുസരിച്ച് വലിയമല പോലീസ് എത്തി വീട്ടുകാരുമായും പെണ്‍കുട്ടിയുമായും സംസാരിച്ചതോടെ പെണ്‍കുട്ടി വിവാഹത്തിനു സമ്മതം മൂളി. പക്ഷെ കതിര്‍മണ്ഡപത്തിലിരുന്ന് നാണംകെട്ട വരനും ബന്ധുക്കളും വിവാഹത്തിനു സമ്മതമല്ലെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുകൂട്ടരെയും സ്‌റ്റേഷനില്‍…
Read More