ബംഗാള്‍: വിവാഹങ്ങള്‍ വധൂവരന്മാരുടെ കൂടിച്ചേരലാണെങ്കിലും പലയിടത്തും വിവാഹങ്ങള്‍ പല രീതിയിലാണ് നടക്കുന്നത്. പല തരത്തിലുള്ള ആചാരങ്ങള്‍ ജാതിമതദേശ ബന്ധിതമായി വിവാഹങ്ങളില്‍ കടന്നു വരുന്നു. ബംഗാളിലെ ഒരു വിവാഹവേദിയില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നതാണ് ഈ വീഡിയോ. ബംഗാളി വിവാഹത്തിലുളള ‘കനകാഞ്ജലി’ എന്ന ചടങ്ങിനെ തുറന്ന് എതിര്‍ക്കുന്ന വധുവിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങള്‍ നെഞ്ചിലേറ്റുന്നത്. വധു തന്നെയാണ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്ക് വെച്ചത്. ധീരമായ തീരുമാനം എടുത്തതിന് നിരവധി ആളുകള്‍ വധുവിന് അഭിനന്ദനവുമായി എത്തുന്നുണ്ട്. സ്വന്തം വീട്ടില്‍ നിന്ന് വരന്റെ വീട്ടിലേയ്ക്ക് പോകുമ്പോഴുളള ചടങ്ങിനെയാണ് വധു എതിര്‍ത്തത്. വധു ഒരുപിടി അരി തന്റെ അമ്മയുടെ സാരിയിലേയ്ക്ക് ഇടുന്ന ചടങ്ങിനിടെ മാതാപിതാക്കളോട് ഉളള എല്ലാ കടങ്ങളും വീട്ടിത്തീര്‍ത്തു എന്ന് എല്ലാവരുടെയും മുന്‍പാകെ തുറന്നു സമ്മതിക്കുകയും ഉച്ചത്തില്‍ പറയുകയും വേണം. ‘കനകാഞ്ജലി’ ചടങ്ങ് നടത്തുന്നതിനിടെ മുതിര്‍ന്നവര്‍ മാതാപിതാക്കളോടുളള…
Read MoreTag: BRIDE
കല്യാണം കഴിഞ്ഞയുടന്‍ ഓടിയത് ആശുപത്രിയിലേക്ക് ! കല്യാണചെക്കനും പെണ്ണും വരുന്നത് കണ്ട് ഇതെന്താണ് സംഭവമെന്ന് വിചാരിച്ച് അമ്പരന്ന് ജീവനക്കാര്‍; ഷില്‍ജുവിന്റെ പ്രവൃത്തി ഏവര്‍ക്കും മാതൃക
മുക്കം: രക്തദാനം മഹാദാനമെന്നിരിക്കേ സ്വന്തം വിവാഹം കഴിഞ്ഞയുടന്‍ കതിര്‍മണ്ഡപത്തില്‍ നിന്ന് രക്ത ദാനത്തിനായി നേരെ ആശുപത്രിയിലെത്തിയ ഷില്‍ജുവിന്റെ പ്രവൃത്തിയെ മഹത്തരം എന്നേ വിശേഷപ്പിക്കാനാവൂ. കാരശ്ശേരി സര്‍ക്കാര്‍ പറമ്പ് സ്വദേശി ഷില്‍ജുവിന് എല്ലാ പിന്തുണയുമായി ഭാര്യ മലപ്പുറം വെട്ടുപാറ സ്വദേശി രേഷ്മയും ഒപ്പമുണ്ടായിരുന്നു. രേഷ്മയുടെ വീട്ടില്‍ വെച്ച് താലികെട്ടു കഴിഞ്ഞിറങ്ങുമ്പോഴാണ് കൂട്ടത്തില്‍ നിന്നാരോ രക്തം ആവശ്യമായ രോഗിയുമായി മൊബൈലില്‍ സംസാരിക്കുന്നതു ഷില്‍ജു കേട്ടത്. കാരശ്ശേരി കക്കാട് സ്വദേശിനിയായ 21 കാരിക്കാണ് ബി പോസിറ്റീവ് രക്തം ആവശ്യമായിരുന്നത്. ഉടന്‍ തന്നെ ഷില്‍ജു രക്തദാനത്തിന് സന്നദ്ധനാവുകയായിരുന്നു. ഷില്‍ജുവിന്റെ ഈ നീക്കം ഏവരേയും അത്ഭുതപ്പെടുത്തി. വിവാഹ ദിവസം വീട്ടില്‍ പോലും പോവുന്നതിന് മുന്‍പ് തന്നെ രക്തം നല്‍കാനായി തയ്യാറായ ഷില്‍ജുവിനെ എന്റെ മുക്കം വാട്‌സ് ആപ്പ് കൂട്ടായ്മ സന്നദ്ധ സേന കണ്‍വീനര്‍ അസ്‌ക്കറും കൂട്ടുകാരും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഷില്‍ജു പിന്നോട്ടില്ലായിരുന്നു. കെ.എം.സി.ടി മെഡിക്കല്‍…
Read Moreആര്യയുടെ വിവാഹ റിയാലിറ്റി ഷോ കത്തിക്കയറുന്നു; ആറു മലയാളി പെണ്‍കുട്ടികളില്‍ രണ്ടുപേര്‍ പുറത്ത്; പുതിയ വിവാദങ്ങള്‍ ഇങ്ങനെ…
നടന്‍ ആര്യയ്ക്ക് വധുവിനെ കണ്ടെത്താനായി നടത്തുന്ന റിയാലിറ്റി ഷോയുടെ റേറ്റിംഗ് കത്തിക്കയറുന്നു. കളേഴ്സ് ടിവിയുടെ തമിഴ് പതിപ്പ് സംഘടിപ്പിക്കുന്ന റിയാലിറ്റി ഷോ ഇതിനിടെ പല വിവാദങ്ങള്‍ക്കും വഴി വെച്ചിരുന്നു.റിയാലിറ്റി ഷോയ്ക്കെതിരെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. ഇത്രയേറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നാലും മികച്ച ജനപ്രീതിയാണ് ഷോയ്ക്ക് ലഭിക്കുന്നത്. ആര്യയുടെ വധുവാകാനായി മത്സരത്തില്‍ പതിനാറു സുന്ദരികളാണ് പങ്കെടുക്കുന്നത്. അതില്‍ ആറുപേര്‍ മലയാളികളാണ്. ആദ്യ എപ്പിസോഡില്‍ തന്നെ ആര്യ മത്സരാര്‍ഥികളെ പരിചയപ്പെടുത്തിയിരുന്നു. എങ്ക വീട്ടു മാപ്പിളൈ എന്നാണ് റിയാലിറ്റിഷോയുടെ പേര്. റിയാലിറ്റിഷോയിലെ ആദ്യ എലിമിനേഷന്‍ റൗണ്ട് പൂര്‍ത്തിയായി. റിയാലിറ്റി ഷോ തുടങ്ങിയപ്പോള്‍ ഏറെ സംശയങ്ങള്‍ ജനങ്ങളുടെ മനസില്‍ ഉണ്ടായിരുന്നു. ഷോ എങ്ങനെയായിരിക്കുമെന്നും അതിന്റെ എലിമിനേഷനെ കുറിച്ചുമെല്ലാം നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അതിനുള്ള ഉത്തരം ആദ്യ എലിമിനേഷന്‍ കഴിഞ്ഞപ്പോള്‍ പ്രേക്ഷകര്‍ക്ക് ലഭിച്ചിട്ടുണ്ട്. 29കാരിയായ ആന്‍സി, കോട്ടയം സ്വദേശി അനു (20), അയീഷ…
Read Moreകതിര്‍ മണ്ഡപത്തിലേക്ക് വധു കയറിവരുന്നതു കണ്ട് വരന്‍ അലറിക്കരഞ്ഞു; കാര്യമറിയാതെ ഭയന്നു വിറച്ച് വധുവിന്റെ വീട്ടുകാര്‍ നേരേ പോലീസ് സ്‌റ്റേഷനിലേക്ക്; വിതുരയില്‍ നടന്നത് സിനിമയെ വെല്ലുന്ന സംഭവങ്ങള്‍…
വിതുര: വിവാഹത്തിന്റെ മുഹൂര്‍ത്ത സമയത്ത് വധു മറ്റൊരാളുടെ കൂടെ ഒളിച്ചോടുന്നത് നമ്മള്‍ സിനിമയില്‍ പല തവണ കണ്ടിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം വിതുരയില്‍ സംഭവിച്ചതു കണ്ടാല്‍ സിനിമവരെ തോറ്റുപോകും. വിതുരയിലെ പ്രമുഖ കല്യാണമണ്ഡപത്തിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വധുവിനെ മണ്ഡപത്തിലേക്കു ആനയിക്കുമ്പോഴായിരുന്നു ട്വിസ്റ്റ് സംഭവിച്ചത്. കതിര്‍മണ്ഡപത്തിലിരുന്ന വരന്‍ അലറി ബഹളം വച്ച് പരിഭ്രാന്തി സൃഷ്ടിക്കുകയായിരുന്നു.വരന്‍ പൂക്കള്‍ വാരിയെറിയുകയും ആര്‍ത്ത് അട്ടഹസിക്കുകയും ചെയ്‌തെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്നു വിവാഹത്തിനെത്തിയ അതിഥികള്‍ കാര്യമറിയാതെ പരിഭ്രാന്തിയിലായി. വിവാഹം അലങ്കോലപ്പെട്ടതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി ബന്ധുക്കളും. തുടര്‍ന്നു വധുവിന്റെ വീട്ടുകാര്‍ ഉടന്‍ തന്നെ വിതുര പോലീസില്‍ പരാതി നല്‍കി. എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം മണ്ഡപത്തിലെത്തി കാര്യങ്ങള്‍ തിരക്കുകയും ഒത്തുതീര്‍പ്പിന് ശ്രമിക്കുകയും ചെയ്തു. ഒടുവില്‍ ഇരുവീട്ടുകാരെയും സ്‌റ്റേഷനില്‍ വിളിപ്പിച്ചു ചര്‍ച്ച നടത്തിയെങ്കിലും വധുവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്നു പിന്മാറാന്‍ തീരുമാനിക്കുകയായിരുന്നു. പോലീസ് ഈ അഭിപ്രായത്തിനു…
Read More‘ചേട്ടാ….ഞാന്‍ രണ്ട് മാസം ഗര്‍ഭിണിയാണ്’; കെട്ടിയ പെണ്ണിനൊപ്പം ഒരു ഗര്‍ഭം കൂടി ഫ്രീ കിട്ടിയെന്നറിഞ്ഞ് പുതുമണവാളന്റെ ചങ്കു തകര്‍ന്നു; യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു…
‘ചേട്ടാ….ഞാന്‍ രണ്ട് മാസം ഗര്‍ഭിണിയാണ്’ ആദ്യരാത്രിയില്‍ പാല്‍ഗ്ലാസുമായി മുന്നില്‍ വന്നു നിന്ന് ഞാന്‍ താലികെട്ടിയവള്‍ ഇത് പറഞ്ഞപ്പോള്‍ ഈ ഭൂമി മൊത്തത്തില്‍ കറങ്ങുന്നതുപോലെയാണ് ആദ്യമെനിക്ക് തോന്നിയത്.മുറിയുടെ സൈഡില്‍ തലയിടിച്ചപ്പോഴാണ് ഭൂമിയല്ല എന്റെ തലയാണ് കറങ്ങിയതെന്ന് മനസ്സിലായത്. വഞ്ചകീ..ഞാന്‍ ആ ഒരുമ്പെട്ടവളുടെ മുഖത്തേക്കും വയറിലേക്കും മാറിമാറി നോക്കി.. ഇല്ല അവളുടെ വയറ് കണ്ടാല്‍ ഗര്‍ഭം ഉണ്ടെന്ന് തോന്നുകയേ ഇല്ല..വയറ് വീര്‍ത്തിട്ടേയില്ല.. ‘ടാ..മണ്ടാ രണ്ട് മാസം ഗര്‍ഭിണിയായവളുടെ വയറ് എങ്ങനെയാടാ വീര്‍ത്തിരിക്കുന്നത്.അതിന് ഒരു നാല് മാസമെങ്കിലും ആകണ്ടേ വയറ് വലുതാകാന്‍ ‘ എന്റെ മനസ്സാക്ഷി എന്നോട് ചോദിച്ചു.. അത് ശരിയാണല്ലോ..അപ്പോള്‍ ഇവള്‍ ഗര്‍ഭിണി ആണെന്ന് പറഞ്ഞത് ശരിയാകും..ആരാണ് കൊച്ചിന്റെ തന്ത എന്ന് മാത്രമിനി അറിഞ്ഞാല്‍ മതി ‘ആരാടീ നിന്റെ ഗര്‍ഭത്തിനുത്തരവാദി?’ എന്നുള്ള എന്റെ ചോദ്യം എന്തോ പുറത്തേക്ക് വരാതെ തൊണ്ടയില്‍ തന്നെ തടഞ്ഞു നിന്നു. അവളുടെ കയ്യില്‍ നിന്നും പാല്‍ഗ്ലാസ്…
Read Moreആദ്യരാത്രിയില്‍ തന്നെ വിവാഹമോചനം ആവശ്യപ്പെട്ട് വധുവിന്റെ ആത്മഹത്യാ ഭീഷണി; കാരണമറിഞ്ഞ് വീട്ടുകാര്‍ തലയില്‍ കൈവച്ചുപോയി; പിന്നീട് നടന്നത് സിനിമയെ വെല്ലുന്ന സംഭവങ്ങള്‍
ആദ്യരാത്രിയില്‍ തന്നെ വിവാഹമോചനം ആവശ്യപ്പെട്ട്് വധുവിന്റെ ആത്മഹത്യാ ഭീഷണി. തുടര്‍ന്ന് കാമുകനൊപ്പം പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തപ്പോള്‍ വരനും ബന്ധുക്കളും ശരിക്കും വെട്ടിലായി. അനേകം നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് കാമുകനും ബന്ധുക്കളും സമ്മതിച്ചതോടെയാണ് സ്ഥിതിഗതികള്‍ ശാന്തമായത്. സംഭവം തുടങ്ങുന്നതിങ്ങനെ…ആര്യനാട് സ്വദേശിയായ യുവതിയും അരുവിക്കര സ്വദേശിയായ പ്രവാസിയും ഞായറാഴ്ച ആര്യനാട് ആഡിറ്റോറിയത്തില്‍വച്ച് വിവാഹിതരായി. തുടര്‍ന്നു നടന്ന ചടങ്ങുകള്‍ക്ക് ശേഷം വീട്ടിലെത്തി വിവാഹ സല്‍ക്കാരങ്ങളും നടത്തി. എന്നാല്‍ ഭര്‍ത്തൃവീട്ടിലെത്തി കുറച്ചു സമയം കഴിഞ്ഞപ്പോള്‍ യുവതിയുടെ നിറം മാറുകയായിരുന്നു. വിവാഹം കഴിച്ച പ്രവാസിക്കൊപ്പം ജീവിക്കാന്‍ കഴിയില്ലെന്നും താന്‍ വിവാഹം കഴിഞ്ഞ് ജീവിക്കുകയാണെങ്കില്‍ പനവൂര്‍ സ്വദേശിയായ കാമുകനൊപ്പമായിരിക്കുമെന്നും നിലപാടെടുത്തതോടെ യുവാവ് കുഴങ്ങി. ഇതിനിടെ മുറിയ്ക്കുള്ളിലുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച് കൈത്തണ്ട മുറിക്കാനും ഒരുങ്ങി. ഇതോടെ യുവാവിന്റെ വീട്ടുകാര്‍ വിവരം യുവതിയുടെ വീട്ടിലും അരുവിക്കര പൊലീസ് സ്‌റ്റേഷനിലും അറിയിച്ചു. തുടര്‍ന്ന് യുവതിയുടെയും യുവാവിന്റെയും വീട്ടുകാര്‍…
Read Moreകല്യാണം കഴിഞ്ഞപ്പോള്‍ വരന് പ്രായം കൂടുതലെന്ന് പതിനെട്ടുകാരി നവവധു, ഈ വിവാഹം വേണ്ടെന്ന് പറഞ്ഞു കരഞ്ഞതോടെ പോലീസെത്തി, ഭരണിക്കാവില്‍ ഇന്നലെ നടന്നത് വലിയ കോമഡി
കല്യാണം കഴിക്കുക തൊട്ടുപിന്നാലെ ഭര്‍ത്താവിനെ വേണ്ടെന്നുപറയുക. സിനിമയിലും ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മറ്റും കണ്ടുവന്നിട്ടുള്ള കാര്യങ്ങള്‍. എന്നാല്‍ അത്തരമൊരു സംഭവം ഇങ്ങ് കൊച്ചുകേരളത്തിലും നടന്നു. ഭരണിക്കാവിലായിരുന്നു നാട്ടുകാരെ ഞെട്ടിച്ച സംഭവം. വരന് പ്രായം കൂടുതലാണെന്ന് പറഞ്ഞ് വിവാഹത്തിന് പിന്നാലെ പെണ്‍കുട്ടി മണ്ഡപത്തില്‍ തന്നെ ഭര്‍ത്താവുമായി പിരിയാന്‍ തീരുമാനിച്ചു. ഭരണിക്കാവ് സ്വദേശിനിയായ 18കാരിയാണ് വിവാഹത്തിന് പിന്നാലെ പിന്മാറുന്നതായി അറിയിച്ചത്. വിവാഹത്തിനെത്തിയവരെ അമ്പരപ്പിക്കുന്ന തീരുമാനമെടുത്ത ശേഷം തന്നെ സുരക്ഷിതമായി ഹോസ്റ്റലില്‍ എത്തിക്കണമെന്നും ആവശ്യപ്പെട്ടു. നിര്‍ധന കുടുംബത്തിലുള്ളതാണ് പെണ്‍കുട്ടി. അമ്മാവന്റെ സഹായത്തോടെയാണ് വിവാഹത്തില്‍ നിന്ന് പിന്മാറ്റം. പോലീസിന്റെ സഹായം തേടുകയായിരുന്നു ഇവര്‍. വിവാഹ സമയത്താണ് വരനെ ആദ്യമായി കാണുന്നതെന്നും തന്റെ അഭിപ്രായം ചോദിക്കാതെയുള്ള വിവാഹമാണെന്നും പോലീസിനോട് പറയുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12നാണ് സംഭവം. എസ്‌ഐയുടെ നേതൃത്വത്തില്‍ വരന്റെ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചു. 30 വയസെന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ പ്രായം 40ല്‍ കുറയില്ലെന്നാണ് പെണ്‍കുട്ടിയുടെ…
Read More