കമിതാക്കളുടെ പ്രണയ വിവാഹത്തിന് തടയിടാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കളിച്ച നാടകം പൊളിച്ചടുക്കി മജിസ്‌ട്രേറ്റ്. പെരിന്തല്‍മണ്ണയില്‍ ബിഡിഎസ് വിദ്യാര്‍ഥിനിയെ മാനസിക രോഗിയാക്കിത്തീര്‍ക്കാന്‍ വീട്ടുകാര്‍ കളിച്ച നാടകത്തിനു സമാനമായ സംഭവമാണ് ഇപ്പോള്‍ ആലപ്പുഴയില്‍ നിന്നു പുറത്തു വന്നിരിക്കുന്നത് ആലപ്പുഴ സ്വദേശികളുടെ പ്രണയ വിവാഹത്തെ എതിര്‍ത്ത വീട്ടുകാര്‍ യുവതിക്ക് മാനസിക രോഗമുണ്ടെന്ന സര്‍ട്ടിഫിക്കറ്റുമായി കോടതിയെ സമീപിച്ചപ്പോള്‍ ലഭിച്ച ഉത്തരവ് ഹൈക്കോടതി റദ്ദു ചെയത്ു.യുവതിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പരിശോധിപ്പിച്ച് ചികിത്സ നല്‍കണമെന്ന മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. മതിയായ തെളിവുകളില്ലാതെയാണ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടതെന്നും ഇത് ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. നിയമ വിരുദ്ധവും യുക്തി രഹിതവുമായ ഉത്തരവ് ഭരണഘടന ഉറപ്പു നല്‍കുന്ന അന്തസോടെ ജീവിക്കാനുള്ള അവകാശം, സ്വകാര്യത സംരക്ഷിക്കാനുള്ള അവകാശം എന്നിവയിലുള്ള കടന്നു കയറ്റമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. യുവതിക്ക് മനോരോഗമുണ്ടെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് കൗണ്‍സലിംഗില്‍ ഡോക്ടറേറ്റുള്ള ഒരാളാണ്. ഇയാള്‍ ഡോക്ടറോ…
Read More