ഭൂമിയുടെ മുഖപ്രസാദം നഷ്ടമാവുന്നുവോ…ഭൂമിയുടെ തിളക്കം കുറയുന്നതായി ശാസ്ത്രജ്ഞന്മാരുടെ കണ്ടെത്തലാണ് ഇത്തരമൊരു ചോദ്യത്തിന് ആധാരം. ഭൂമിയുടെ തിളക്കം ഭൂമിയിലുള്ളവര്‍ക്ക് കാണാനാവില്ലെങ്കിലും ബഹിരാകാശ യാത്രികള്‍ക്ക് ഇത് വ്യക്തമായി കാണാം. ബഹിരാകാശ നിലയത്തില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ നീല നിറത്തില്‍ തിളങ്ങുന്നൊരു ഗ്രഹമാണ് ഭൂമിയെന്ന് കാണാം. സൂര്യനില്‍ നിന്നുള്ള പ്രകാശം ഭൂമിയില്‍ തട്ടി പ്രതിഫലിക്കുമ്പോഴാണ് ഈ തിളക്കമുണ്ടാവുന്നത്. എന്നാല്‍ ഭൂമി പഴയ ഭൂമിയല്ലെന്നു പറഞ്ഞതുപോലെ ഗ്രഹത്തിന് പഴയതു പോലെ തിളക്കവുമില്ലെന്ന പഠനമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഭൂമിയുടെ തിളക്കം കുറഞ്ഞുവരികയാണെന്നാണ് ശാസ്ത്രലോകത്തിന്റെ കണ്ടെത്തല്‍. കഴിഞ്ഞ 20 വര്‍ഷക്കാലത്തെ ഓരോ രാത്രിയിലും വിവരങ്ങള്‍ ശേഖരിച്ചാണ് ബിഗ് ബെയര്‍ സോളാര്‍ ഓബ്സര്‍വേറ്ററിയിലെ ഗവേഷകര്‍ ഇങ്ങനെ ഒരു നിഗമനത്തില്‍ എത്തിയത്. സൂര്യനില്‍ നിന്നുള്ള പ്രകാശം ഭൂമിയില്‍ തട്ടി പ്രതിഫലിക്കുമ്പോഴുള്ള എര്‍ത്ത് ഷൈന്‍ അഥവാ ഭൂനിലാവ് ചന്ദ്രന്റെ ഇരുണ്ട വശത്ത് പതിയുമ്പോഴുണ്ടാവുന്ന വെളിച്ചം വിശകലനം…
Read More