വാഗമണ്‍ റിസോര്‍ട്ടിലെ ലഹരി നിശാപാര്‍ട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടി ബ്രിസ്റ്റി ബിശ്വാസ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. ബ്രിസ്റ്റിയുടെ കയ്യില്‍ നിന്ന് 6.45 ഗ്രാം കഞ്ചാവു പിടികൂടിയെന്നാണു കേസ്. എന്നാല്‍ അത്രയും കഞ്ചാവ് തന്റെ കൈയ്യില്‍ നിന്ന് പിടികൂടിയിട്ടില്ലെന്നും താനും കൂട്ടുകാരും താമസിച്ചിരുന്ന കെട്ടിടത്തില്‍ നിന്ന് ആകെ പിടികൂടിയതാണ് 6.45 ഗ്രാമെന്നും ഹര്‍ജിയില്‍ പറയുന്നു. കൊല്‍ക്കത്ത സ്വദേശിനിയായ തനിക്കു മലയാളം നന്നായി സംസാരിക്കാന്‍ അറിയില്ലെന്നും പൊലീസിന് താന്‍ പറഞ്ഞതു മനസ്സിലാകാത്തതിനാലാണ് പ്രതിയാക്കിയതെന്നും ഹര്‍ജിയില്‍ പറയുന്നു. കൊച്ചിയില്‍ താമസിക്കുന്ന തന്റെ വിവാഹം ഉറപ്പിച്ചിരിക്കുകയാണെന്നും ജനുവരിയില്‍ ചടങ്ങുകള്‍ നടക്കാനിരിക്കെയാണ് അറസ്റ്റിലായതെന്നും ഹര്‍ജിയില്‍ പറയുന്നു. റിസോര്‍ട്ടിലെ മൂന്നു കെട്ടിടങ്ങളില്‍ താനും കൂട്ടുകാരും ഒന്നിലാണു താമസിച്ചതെന്നും ഡിജെ പാര്‍ട്ടിയെക്കുറിച്ചോ മറ്റു താമസക്കാരെക്കുറിച്ചോ അറിവുണ്ടായിരുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
Read MoreTag: bristy biswas
ബ്രിസ്റ്റി വമ്പന്‍ സ്രാവ് !നടിയ്ക്കൊപ്പം സമയം ചിലവിടാന്‍ എത്തിയിരുന്നത് ഡോക്ടര്‍മാരും ഐടി വിദഗ്ധന്മാരും എഞ്ചിനീയര്‍മാരും വരെ; ഇത്തരം ‘ലഹരിപ്പാര്‍ട്ടി’കളില്‍ നിന്നും ബ്രിസ്റ്റി സമ്പാദിച്ചിരുന്നത് ലക്ഷങ്ങള്‍…
വാഗമണിലെ ലഹരിപ്പാര്‍ട്ടിക്കേസില്‍ അറസ്റ്റിലായ തൃപ്പൂണിത്തുറ സ്വദേശിനി നടി ബ്രിസ്റ്റി ബിശ്വസിനെക്കുറിച്ച് പുറത്തു വരുന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. കേസില്‍ സെലിബ്രിറ്റികളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ വിവരങ്ങള്‍ വെളിയില്‍ വന്നത്. എഴുതരം ലഹരിവസ്തുക്കളാണ് ലഹരിപാര്‍ട്ടിയില്‍ നിന്ന് പിടികൂടിയത്. തൊടുപുഴ സ്വദേശി അജ്മല്‍ സക്കീറാണ് ലഹരിവസ്തുക്കള്‍ പാര്‍ട്ടിക്കായി എത്തിച്ചത്. ഇയാള്‍ക്ക് സംസ്ഥാനാന്തര ലഹരികടത്ത് സംഘങ്ങളുമായി ബന്ധമുണ്ട്. ഒപ്പം കേസിലെ രണ്ടും മൂന്നും പ്രതികളായ മെഹറിനും, നബിലിനുമുള്ള ബന്ധങ്ങളും ക്രൈംബ്രാഞ്ച് പരിശോധിക്കും. രണ്ട്, മൂന്ന് സ്ഥാനത്തുള്ള പ്രതികള്‍ മെഹറിന്, നബില്‍ എന്നിവര്‍ക്കുള്ള കേസിലെ ബന്ധവും ക്രൈംബ്രാഞ്ച് അന്വേഷിക്കും. കേസിലെ മറ്റ് പ്രധാനപ്രതികളായ തൊടുപുഴ സ്വദേശി അജ്മല്‍ സക്കീര്‍,കോഴിക്കോട് സ്വദേശി സല്മാന് എന്നിവരുമായി ബ്രിസ്റ്റിയ്ക്ക് ഏറെനാളായി അടുപ്പമുണ്ടെന്ന് കേസ് ആദ്യം അന്വേഷിച്ച പൊലീസ് സംഘം സ്ഥിരീകരിച്ചു. നടിയെ മറയാക്കി കോവിഡ് ലോക്ഡൗണ്‍ കാലത്ത് നടി സഞ്ചരിച്ചിരുന്ന ആഡംബര കാറില്‍ നിരവധി തവണ ലഹരിമരുന്ന്…
Read Moreബ്രിസ്റ്റി ‘നല്ല ബെസ്റ്റ് പാര്‍ട്ടിയാ’ ! നടിയും മോഡലുമായ ബ്രിസ്റ്റിയ്ക്ക് ലഹരിമാഫിയയുമായി മുമ്പേതന്നെ ബന്ധം; പിടിച്ചെടുത്തത് ഏഴിനം ലഹരി മരുന്നുകള്‍; പുറത്തു വരുന്നത് സംസ്ഥാനം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന ലഹരിമാഫിയയെക്കുറിച്ചുള്ള വിവരങ്ങള്‍…
വാഗമണിലെ നിശാപാര്‍ട്ടിയില്‍ വിളമ്പിയത് ഏഴു തരത്തിലുള്ള മയക്കുമരുന്നുകള്‍. എംഡിഎംഎ, എല്‍എസ്ഡി, കഞ്ചാവ്, എംഡിഎംഎയുടെ വകഭേദങ്ങളായ എക്സ്റ്റസി പില്‍സ്, എക്സറ്റസി പൗഡര്‍, ചരസ്സ്, ഹഷീഷ് എന്നിവയാണു പ്രതികളില്‍ നിന്നു കണ്ടെടുത്തത്. പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിച്ചു മറ്റു ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിക്കും. സംസ്ഥാനം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന ലഹരിമാഫിയയുടെ കണ്ണികളാണ് പിടിയായത് എന്നാണ് നിഗമനം. കേസില്‍ അറസ്റ്റിലായ മോഡലും നടിയുമായ ബ്രിസ്റ്റി ബിശ്വാസിന് കൊച്ചി കേന്ദ്രീകരിച്ചുള്ള ലഹരിമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ ഒമ്പതു പ്രതികളുടെ വാഹനങ്ങളില്‍ നിന്നും ബാഗുകളില്‍നിന്നുമായാണ് ലഹരി വസ്തുക്കളെല്ലാം ലഭിച്ചത്. തൊടുപുഴ സ്വദശിയായ ഒന്നാം പ്രതി അജ്മല്‍ സക്കീറാണ് ഇവയെല്ലാം നിശാ പാര്‍ട്ടികളിലേക്ക് എത്തിച്ചു നല്‍കിയത്. അന്തര്‍ സംസ്ഥാന ലഹരി മാഫിയയുമായി അജ്മലിനും രണ്ടും മൂന്നും പ്രതികളായ മെഹറിനും നബീലിനും ബന്ധമുണ്ടെന്നാണ് സൂചന. മുന്‍പ് വിവിധയിടങ്ങളില്‍ ഇവര്‍ പാര്‍ട്ടികളില്‍ ലഹരിയുടെ ഉപയോഗം…
Read More