താലിബാന്റെ പിടിയില്‍ അകപ്പെടാതെ രക്ഷപ്പെടാന്‍ ബ്രിട്ടീഷ് കമാന്‍ഡോകള്‍ക്ക് തുണയായത് ബുര്‍ഖ. എസ്എഎസ് കമാന്‍ഡോകള്‍ ബുര്‍ഖ ധരിച്ച് സ്ത്രീകളായി അഭിനയിച്ചാണ് വിമാനത്താവളത്തിലെത്തിപ്പറ്റിയത്. അഫ്ഗാന്‍ സ്ത്രീകള്‍ പുറത്തിറങ്ങുമ്പോള്‍ ഉപയോഗിക്കുന്ന, ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രമായ ബുര്‍ഖ ധരിച്ചാണ് കമാന്‍ഡോകള്‍ കിലോമീറ്ററുകളോളം സഞ്ചരിച്ചത്. അഫ്ഗാന്‍ സുരക്ഷാസേനയിലെ അംഗങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന കമാന്‍ഡോകള്‍ക്കാണ് അവസാന നിമിഷം രക്ഷപ്പെടാന്‍ ഈ വിചിത്ര വഴി തേടേണ്ടിവന്നത്. അഫ്ഗാനിലെ ബ്രിട്ടീഷ് താവളത്തില്‍ നിന്നും 20 പേരുടെ സൈനിക യൂണിറ്റാണ് ബുര്‍ഖയ ധരിച്ച് വിമാനത്താവളത്തിലേക്ക് തിരിച്ചത്. കൂടാതെ വാഹനത്തില്‍ താലിബാന്‍ പതാകയും കെട്ടിയിരുന്നു. ഇതു രണ്ടും ഉള്ളതുകൊണ്ട് പ്രശ്‌നമില്ലാതെ നിരവധി താലിബാന്‍ ചെക്‌പോസ്റ്റുകള്‍ കടക്കാന്‍ ഇവര്‍ക്കായി. രക്ഷാദൗത്യത്തിന് ഹെലികോപ്റ്ററുകള്‍ ലഭ്യമല്ലെന്ന് അറിയിപ്പ് ലഭിച്ചതോടെയാണ് റോഡ് മാര്‍ഗം വേഷംമാറി തിരിച്ചത്. എസ്എഎസ് ടീം അഫ്ഗാനിസ്ഥാനില്‍ മാസങ്ങളോളം രഹസ്യ നിരീക്ഷണ ദൗത്യത്തിലായിരുന്നു. ഓപ്പറേഷന്‍ നിര്‍ത്താനും കാബൂളിലേക്ക് ഉടനടി മടങ്ങാനും കമാന്‍ഡോകളോട് നേരത്തെ തന്നെ…
Read More