പിതാവ് ജനിച്ചു വളര്‍ന്ന നാടു തേടി അവരെത്തി ! ബ്രിട്ടീഷുകാരി റോസി നിക്കോളിനും ഭര്‍ത്താവിനും പറയാനുള്ളത് ഒരു അസാധാരണ കഥ…

ജനിച്ച നാട്ടില്‍ നിന്നും മറ്റൊരിടത്തേക്ക് പറിച്ചു നടപ്പെടുന്ന ധാരാളം മനുഷ്യര്‍ നമ്മുടെ ഇടയിലുണ്ട്. ചിലര്‍ പിന്നീടൊരിക്കലും ആ നാട്ടിലേക്ക് തിരിച്ചു വരാറില്ല. വര്‍ഷങ്ങള്‍ക്കു ശേഷം അവരുടെ മക്കളായിരിക്കും തങ്ങളുടെ മാതാപിതാക്കളുടെ ജന്മസ്ഥലം തേടിയെത്തുക. അത്തരമൊരു ലക്ഷ്യത്തോടെയാണ് ബ്രിട്ടീഷുകാരി റോസി നിക്കോളിനും ഭര്‍ത്താവ് സാമും കേരളത്തിലെത്തിയത്. ദേശങ്ങള്‍ താണ്ടിയുള്ള യാത്രകള്‍ക്കൊടുവില്‍ പിതാവിന്റെ ജനനരേഖകളും ജനിച്ചുവളര്‍ന്ന നാടും കണ്ടെത്തിയ സന്തോഷത്തിലാണ് റോസി. 1959-60 കാലഘട്ടത്തിലാണ് റോസിയുടെ പിതാവും പിതൃസഹോദരിമാരും പാമ്പനാര്‍ കൊടുവാക്കരണത്തെ എസ്റ്റേറ്റില്‍ ജനിച്ചത്. ക്രൈസ്തവ ആചാരപ്രകാരം പള്ളിക്കുന്ന് സെന്റ് ജോര്‍ജ് സിഎസ്ഐ ദേവാലയത്തിലായിരുന്നു ഇവര്‍ക്ക് മാമോദിസ നല്‍കിയത്. ബ്രിട്ടീഷുകാര്‍ തേയിലതോട്ട വ്യവസായത്തില്‍നിന്നും പിന്തിരിഞ്ഞു സ്വദേശത്തേക്ക് മടങ്ങിയവരോടൊപ്പം റോസിയുടെ പിതാവും ഇവരുടെ കുടുംബങ്ങളും ലണ്ടനിലേക്കു പോയി. ഈ കഥകളും അറിവുകളും കേട്ടുവളര്‍ന്ന റോസിയും ഭര്‍ത്താവും കേരളത്തിലേക്കുള്ള യാത്രയ്ക്കിടയിലാണ് കഴിഞ്ഞദിവസം ഏലപ്പാറ പള്ളിക്കുന്നിലെ ദേവാലയത്തിലെത്തുകയും പിതാവിന്റെ ജനനരേഖകള്‍ കണ്ടെത്താന്‍ ഇടവക വികാരി…

Read More

ഒരു സ്‌മോള്‍ ഫാമിലി ! കുട്ടികള്‍ 21 ആയിട്ടും അടുത്ത കുഞ്ഞിനായുള്ള കാത്തിരിപ്പില്‍ ദമ്പതികള്‍; 13-ാം വയസ്സില്‍ ആദ്യമായി പ്രസവിച്ചപ്പോള്‍ ഭര്‍ത്താവിന് പ്രായം 17 മാത്രം; ബ്രിട്ടീഷ് ദമ്പതികളുടെ കുടുംബവിശേഷം ഇങ്ങനെ…

നാം രണ്ട് നമുക്ക് രണ്ട് എന്ന നിലയിലേക്ക് ആധുനിക ലോകം മാറിയിരിക്കുന്ന കാലഘട്ടത്തിലാണ് ‘ നാം രണ്ട് നമുക്ക് എത്രത്തോളം ആവാം അത്രത്തോളം’ എന്ന ചിന്താഗതിയുമായി സൂ റാഡ്‌ഫോര്‍ഡും ഭര്‍ത്താവ് നോയലും ജീവിക്കുന്നത്. ഇപ്പോള്‍ തന്നെ 20 മക്കളുള്ള ദമ്പതികള്‍ തങ്ങളുടെ ഏറ്റവും ഇളയകുട്ടി പിറന്നു വീഴുന്നത് കാത്തിരിക്കുകയാണത്രേ. ചാനല്‍ ഫോറിന് നല്‍കിയ അഭിമുഖത്തിലാണ് സൂവും നോയലും തങ്ങളുടെ കുട്ടികളുടെ എണ്ണവും ഇനി പ്രസവിക്കാനിരിക്കുന്ന കുഞ്ഞിന്റെ വിവരവും വ്യക്തമാക്കിയത്. എന്നാല്‍ താന്‍ ആദ്യം പ്രസവിച്ചത് 13 ാം വയസ്സിലാണെന്നും അന്ന് ഭര്‍ത്താവിന് 18 വയസ്സായിരുന്നു പ്രായമെന്നും 43 ാം വയസ്സില്‍ അടുത്ത കുട്ടിയെ കൂടി പ്രസവിക്കാന്‍ കാത്തിരിക്കുകയാണ് താന്‍ എന്നു കൂടി വിവരിച്ചതോടെ നാട്ടുകാരുടെ മാത്രമല്ല ലോകത്തുടനീളമുള്ള അനേകം പേരുടെ വായാണ് പൊളിഞ്ഞത്. ഷോയുടെ സംപ്രേഷണം അവസാനിച്ചതിന് തൊട്ടുപിന്നാലെ ജനുവരി മൂന്നിന് ഇവര്‍ ഏറ്റവും ഇളയകുഞ്ഞ് ബോണി…

Read More