രണ്ടു നൂറ്റാണ്ട് തങ്ങള്‍ അടിമയാക്കി വച്ച രാജ്യം തങ്ങള്‍ക്കു മുകളിലേക്ക് കുതിക്കുന്നത് എങ്ങനെ ബ്രിട്ടീഷുകാര്‍ക്ക് സഹിക്കാനാവും. ഇന്ത്യ ചന്ദ്രയാന്‍-2ലൂടെ ലോകത്തിന്റെ നെറുകയിലെത്തിയതിനെ ലോകമാധ്യമങ്ങള്‍ അഭിനന്ദിക്കുമ്പോഴാണ് ബ്രിട്ടീഷ് മാധ്യമങ്ങളുടെ അസഹിഷ്ണത. ഇന്ത്യ വിജയകരമായി ചന്ദ്രയാന്‍ രണ്ടാം ഘട്ടം പൂര്‍ത്തിയാക്കുമ്പോള്‍ ഇന്ത്യന്‍ ബുദ്ധിജീവികളെ കൂട്ടുപിടിച്ച് പട്ടിണിയും ദാരിദ്ര്യവും പറഞ്ഞ് ഇന്ത്യയെ അവഹേളിക്കുകയാണ് വെള്ളക്കാര്‍. ബ്രിട്ടന് സ്വന്തമായി ഉപഗ്രഹ വിക്ഷേപണം ചിലവേറിയതാണെന്നു തിരിച്ചറിഞ്ഞു ഗതിയില്ലാതെ ഇന്ത്യന്‍ റോക്കറ്റിന്റെ സഹായത്തോടെ വിക്ഷേപണം നടത്തി വിവരങ്ങള്‍ കൈക്കലാക്കുന്ന രാജ്യം ആയിരുന്നിട്ടു കൂടി ഇന്ത്യ ശാസ്ത്ര രംഗത്തും ലോക നേതൃ പദവി കൈയാളുന്നതിന്റെ മുഴുവന്‍ ചൊരുക്കും മാധ്യമ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍പ്പുണ്ട്. മുന്‍പ് ഇന്ത്യക്കു നല്കുന്ന ഇന്റര്‍നാഷണല്‍ ഫണ്ട് ഇനി നല്‍കേണ്ടതില്ലെന്ന് റിപ്പോര്‍ട്ടുകളും മുഖപ്രസംഗങ്ങളും എഴുതിക്കൂട്ടിയ മാധ്യമങ്ങള്‍ അതുകൊണ്ടൊന്നും ഇന്ത്യയുടെ മുന്നേറ്റം തടയാന്‍ ആകുന്നില്ലെന്നു കണ്ടപ്പോഴാണ് കുറ്റം കണ്ടുപിടിക്കുന്നതിലേക്ക് നീങ്ങിയത്. അമേരിക്കയും റഷ്യയും ചൈനയും മാത്രമാണ് ഇന്ത്യയ്ക്ക്…
Read More