പത്തനംതിട്ട : പഞ്ചാബ് നാഷണല്‍ ബാങ്ക് വിവാദം രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുമ്പോള്‍ കേരളത്തിനു ഞെട്ടാനുള്ള സംഭവം വരുന്നു. ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന്‍ കൈവശം വെച്ചിരിക്കുന്ന 59000 ഏക്കര്‍ ഭൂമിക്ക് ഇനി മുതല്‍ കരം അടയ്‌ക്കേണ്ടത് ബ്രിട്ടീഷ് രാജ്ഞിയുടെ പേരില്‍. ബ്രിട്ടീഷ് കമ്പനീസ് ആക്ട് പ്രകാരം മലയാളം പ്ലാന്റേഷന്‍ (യു.കെ ഹോള്‍ഡിംഗ്) വക സ്ഥലങ്ങള്‍ ഏറ്റെടുത്തതായി കമ്പനി രജിസ്ട്രാര്‍ 2016 ഡിസംബര്‍ ആറിന് പ്രഖ്യാപിച്ചിരുന്നു. കമ്പനിയെ പിരിച്ചുവിട്ടുകൊണ്ടുള്ള വിജ്ഞാപനത്തോടൊപ്പം ഇന്ത്യയിലുള്ള കമ്പനിയുടെ സര്‍വ സ്വത്തുക്കളുടെയും ഇനിയുള്ള അവകാശം ബ്രിട്ടീഷ് രാജ്ഞിക്കായിരിക്കുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. കേരളത്തിന്റെ മണ്ണ് ബ്രിട്ടീഷ് രാജ്ഞിക്ക് അടിയറവെയ്ക്കാന്‍ കൂട്ടുനിന്ന സര്‍ക്കാര്‍, ഭൂമി തിരിച്ചുപിടിക്കാന്‍ നിര്‍ദേശിക്കുന്ന രാജമാണിക്യം റിപ്പോര്‍ട്ട് ചവറ്റുകൊട്ടയിലിടാന്‍ കരു നീക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്.ബ്രിട്ടീഷ് കമ്പനിയായ മലയാളം പ്ലാന്റേഷന്റെ പേരിലാണ് ഹാരിസണ്‍സ് ഇതുവരെ കരമടച്ചു വന്നിരുന്നത്. ബ്രിട്ടീഷ് രാജ്ഞി കേരളത്തിലെ ഒരു ലക്ഷം ഏക്കര്‍ ഭൂമിയുടെ ഉടമയായ…
Read More