ജിയോയിലൂടെ മറ്റു ടെലികോം കമ്പനികളെ കുത്തുപാളയെടുപ്പിച്ച മുകേഷ് അംബാനിയുടെ അടുത്ത നീക്കം ആശങ്കപ്പെടുത്തുന്നത് രാജ്യത്തെ പ്രമുഖ ഡിടിഎച്ച്,കേബിള്‍ സേവനധാതാക്കളെ. ജിയോയുടെ ബ്രോഡ്ബാന്‍ഡ് സേവനം വൈകാതെ തന്നെ നഗരങ്ങളിലും ഗ്രാമങ്ങളിലും എത്തും. മാസങ്ങള്‍ക്ക് മുന്‍പ് ഔദ്യോഗികമായി അവതരിപ്പിച്ച ഗിഗാഫൈബര്‍ ബ്രോഡ്ബാന്‍ഡിനെ കുറിച്ച് നിരവധി ഊഹാപോഹങ്ങളാണ് വന്നുക്കൊണ്ടിരിക്കുന്നത്. ബ്രോഡ്ബാന്‍ഡ് പാക്കേജില്‍ ഉള്‍പ്പെടുത്തിയിരുന്ന സേവനങ്ങള്‍, നിരക്കുകള്‍ എന്നിവയാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ഡിടിഎച്ചിന് പകരമായി മുകേഷ് അംബാനിയുടെ കമ്പനി ജിയോ ഹോം ടിവി എന്ന സര്‍വീസ് തുടങ്ങുമെന്നാണ്. ഡിടിഎച്ച്, കേബിള്‍ സര്‍വീസുകളേക്കാള്‍ മികച്ച ടെക്നോളജിയില്‍ പ്രവര്‍ത്തിക്കുന്ന സേവനമായിരിക്കും ജിയോ ഹോം ടിവിയിലൂടെ നല്‍കുക. വിപണിയിലെ ഏറ്റവും പുതിയ ടെക്നോളജിയുടെ ഔദ്യോഗിക അവതരിപ്പിക്കല്‍ കൂടിയാകും ജിയോ ഹോം ടിവി. ജിയോ ഹോം ടിവി നിലവിലെ ഡിടിഎച്ച്, കേബിള്‍ സര്‍വീസുകള്‍ക്ക് വന്‍ വെല്ലുവിളിയാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ബ്രോഡ്ബാന്‍ഡ് പാക്കേജിനൊപ്പം…
Read More