ഹൃദയംപൊട്ടി മരിച്ചു, ഹൃദയംനുറുങ്ങി മരിച്ചു എന്നൊക്കെ ആലങ്കാരികമായി നമ്മള്‍ ചില മരണങ്ങളെ വിശേഷിപ്പിക്കാറുണ്ട്. കഠിനമായ മാനസിക വ്യഥയോ മറ്റുവിധത്തിലുള്ള മാനസിക സമ്മര്‍ദ്ദങ്ങളോ അനുഭവിക്കുമ്പോഴാണ് ഇത്തരത്തിലുള്ള അവസ്ഥ സംജാതമാകുന്നത്. ഈ പ്രയോഗങ്ങള്‍ തികച്ചും ശരിയാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ഇപ്പോള്‍ ശാസ്ത്രലോകം. അത്യന്തം ദുഃഖകരമായ കാര്യങ്ങളോ അല്ലെങ്കില്‍ സമ്മര്‍ദ്ദമേറ്റുന്ന സംഭവങ്ങളോ ജീവിതത്തില്‍ ഉണ്ടാകുമ്പോള്‍ ആളുകള്‍ ഹൃദയം പൊട്ടി മരിക്കുമെന്നാണ് ഇവര്‍ കണ്ടെത്തിയത്. ബ്രോക്കണ്‍ ഹാര്‍ട്ട് സിന്‍ഡ്രം അല്ലെങ്കില്‍ ടകോട്‌സുബോ കാര്‍ഡിയോ മയോപതി എന്ന് വിളിക്കപ്പെടുന്ന അവസ്ഥ സംജാതമാക്കുന്ന രണ്ടു തരം തന്മാത്രകള്‍ ഇത്തരം അവസരങ്ങളില്‍ ധാരാളമായി ഹൃദയ കോശങ്ങളില്‍ രൂപമെടുക്കും എന്നാണ് ലണ്ടന്‍ ഇംപീരിയല്‍ കോളജിലെ ഗവേഷകര്‍ കണ്ടെത്തിയത്. ഭാവിയില്‍ ഉണ്ടായേക്കാവുന്ന നിരവധി മരണങ്ങള്‍ ഒഴിവാക്കുവാന്‍ ഈ കണ്ടുപിടിത്തം സഹായിക്കും എന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. ഹൃദയപേശികള്‍ക്ക് പെട്ടെന്ന് ബലക്ഷയം സംഭവിക്കുകയും ഹൃദയത്തിലെ ഇടതുഭാഗത്തെ അറകളുടേ ആകൃതിയില്‍ വ്യത്യാസം വരുകയും ചെയ്യുമ്പോഴാണ് ബ്രോക്കണ്‍…
Read More