മനുഷ്യന് ആഘോഷങ്ങള്‍ക്കായി ലഹരിമരുന്ന് ഉപയോഗിച്ച് തുടങ്ങിയിട്ട് ആയിരക്കണക്കിന് വര്‍ഷങ്ങളായെന്ന കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍. വെങ്കല യുഗത്തില്‍ (ബിസി 3,300 മുതല്‍ ബിസി 1,200 വരെ) ലഹരി ഉപയോഗിച്ചിരുന്നതിന്റെ തെളിവുകളാണ് ലഭിച്ചിരിക്കുന്നത്. സ്പെയിനിലെ മെനോര്‍ക്കയിലെ ശവകുടീരത്തില്‍ നിന്നും ലഭിച്ച മുടിയില്‍ നിന്നാണ് ചെടികളില്‍ നിന്നും വേര്‍തിരിച്ചെടുത്ത മയക്കുമരുന്നുകളുടെ തെളിവുകള്‍ ശാസ്ത്രജ്ഞര്‍ക്ക് ലഭിച്ചത്. യൂറോപില്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ആചാരപരമായ ആഘോഷങ്ങളുടെ ഭാഗമായി ലഹരി ഉപയോഗിച്ചിരുന്നുവെന്നതിന്റെ തെളിവുകളാണിതെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ശവകുടീരത്തില്‍ നിന്നും ലഭിച്ച തലമുടി പരിശോധിച്ചതില്‍ നിന്നും സ്കോപൊലാമൈന്‍, എപെഡ്രൈന്‍, അട്രോഫൈന്‍ എന്നിവയുടെ തെളിവുകള്‍ ലഭിച്ചു. ഇതില്‍ അട്രോഫിനും സ്കോപൊലാമൈനും മനുഷ്യരെ ഉന്മാദാവസ്ഥയിലേക്കെത്തിക്കാനും സ്വബോധം നഷ്ടമാക്കാനുമൊക്കെ കഴിവുള്ളവയാണ്. ചില തരം കുറ്റിച്ചെടികളില്‍ നിന്നും പൈന്‍ മരങ്ങളില്‍ നിന്നുമാണ് എപെഡ്രൈന്‍ വേര്‍തിരിച്ചെടുക്കുന്നത്. മനുഷ്യന്റെ ഊര്‍ജം കൂടുതല്‍ സമയം നിലനിര്‍ത്താനും ശ്രദ്ധയും ആകാംഷയുമൊക്കെ കൂട്ടാനുമൊക്കെ സഹായിക്കുന്നതാണിത്. പാലിയോലിത്തിക് കാലഘട്ടം മുതല്‍ തന്നെ…
Read MoreTag: bronze age
അന്ന് ആ ശവക്കല്ലറയില്‍ നിന്നു പുറത്തു വന്ന ‘ കറുത്ത മരണം’ കൊന്നൊടുക്കിയത് ഒരു ജനതയെ ! ആ മഹാമാരിയുടെ മുമ്പില്‍ നിപ്പയൊക്കെ എത്ര നിസാരം…
നിപ്പ വൈറസ് ഉയര്‍ത്തിയ ഭീതിയില്‍ നിന്നും കേരള ജനത മടങ്ങി വരുന്നതേയുള്ളൂ. എന്നാല്‍ ലോകം കണ്ടതില്‍ വച്ചേറ്റവും വലിയ മഹാമാരിയായ പ്ലേഗുമായി താരതമ്യം ചെയ്യുമ്പോള്‍ നിപ്പയൊക്കെ എത്ര നിസാരം. 1348ലായിരുന്നു ‘ കറുത്ത മരണം’ എന്നറിയപ്പെട്ട പ്ലേഗ് യൂറോപ്പില്‍ നടമാടിയത്. പതിനെട്ടു മാസം കൊണ്ട് ലണ്ടനിലെ ജനസംഖ്യ പാതിയായി കുറച്ചാണ് പ്ലേഗ് അതിന്റെ ഭീകരത വ്യക്തമാക്കിയത്. അന്നു കൂട്ടത്തോടെ ഒന്നിനു പിറകെ ഒന്നായി മൃതദേഹങ്ങള്‍ കൂട്ടിയിട്ടാണു ലണ്ടനില്‍ മറവു ചെയ്തിരുന്നത്. അതിനു മുന്‍പ് അഞ്ചാം നൂറ്റാണ്ടിലും എട്ടാം നൂറ്റാണ്ടിലും അഞ്ചു കോടിയിലേറെ ജനങ്ങളെ കൊന്നൊടുക്കിയതിനു ശേഷമായിരുന്നു സര്‍വസംഹാരിയായ ആ മൂന്നാം വരവ്. ചെള്ളുകളിലൂടെയായിരുന്നു പ്ലേഗിനു (bubonic plague) കാരണമായ ബാക്ടീരിയം യെര്‍സിനിയ പെസ്റ്റിസ് (വൈ പെസ്റ്റിസ്) പടര്‍ന്നിരുന്നത്. ചെള്ളുകളിലൂടെ എലികളിലേക്കും അവിടെ നിന്ന് മനുഷ്യരിലേക്കും മറ്റു സസ്തനികളിലേക്കുമെല്ലാം പടര്‍ന്നു. എന്നാല്‍ മാരകമായ പകര്‍ച്ചവ്യാധിയാകും വിധം വൈ പെസ്റ്റിസിന്…
Read More