പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ചിറ്റാര്‍ പന്നിയാര്‍ കോളനി കിഴക്കേത്തറ വീട്ടില്‍ വീട്ടില്‍ ജിഷ്ണു(24), സഹോദരന് വിഷ്ണു (23) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു വര്‍ഷം മുന്‍പ് കോട്ടയം മെഡിക്കല്‍ കോളജില്‍ വച്ചാണ് പ്രതികളും പെണ്‍കുട്ടിയും പരിചയപ്പെടുന്നത്. പിന്നീട് ജിഷ്ണുവുമായി പെണ്‍കുട്ടി അടുത്തു. തുടര്‍ന്ന് പെണ്‍കുട്ടിയുമായി ഇയാളുടെ വിവാഹം നിശ്ചയിക്കുകയും ചെയ്തു. എന്നാല്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആകാത്തതിനാല്‍ വിവാഹ ചടങ്ങ് മാറ്റിവയ്ക്കുകയായിരുന്നു. സ്വന്തം വീട്ടിലെ പ്രശ്നങ്ങള്‍ മൂലം ഒരു മാസം മുന്‍പ് പെണ്‍കുട്ടിയും അമ്മയും പ്രതികളുടെ വീട്ടില്‍ താമസമായി. ഇതിനിടെ പെണ്‍കുട്ടി ജിഷ്ണുവിനെ വിട്ട് അനിയന് വിഷ്ണുവുമായി അടുപ്പത്തിലായി. ഈ അടുപ്പം മനസിലാക്കിയ ജിഷ്ണു വാടകയ്ക്ക് വീടെടുത്ത് പെണ്‍കുട്ടിയെയും അമ്മയെയും അങ്ങോട്ടു മാറ്റി. എന്നാല്‍ പെണ്‍കുട്ടിക്കും അമ്മയ്ക്കും വിഷ്ണുവുമായുള്ള വിവാഹത്തിനായിരുന്നു താല്പര്യം. ഇത് സഹോദരങ്ങള്‍ തമ്മില്‍ വഴക്കിനും അടിപിടിക്കും ഇടയാക്കി. ഇതേത്തുടര്‍ന്ന് ജിഷ്ണു പലവട്ടം…
Read More