ടെലികോം കമ്പനികള്‍ തമ്മിലുള്ള മത്സരം മുറുകുന്നതിനിടെ ഏവരെയും ഞെട്ടിക്കുന്ന ഓഫര്‍ പ്ലാന്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. ഇതുവരെ ഒരു ടെലികോം കമ്പനിയും നല്‍കാത്ത ഓഫറാണ് ബിഎസ്എന്‍എല്‍ നല്‍കുന്നത്. കേവലം 399 രൂപയ്ക്ക് പ്രതിമാസം 1000 ജിബി ഡേറ്റ ലഭിക്കുന്ന പ്ലാന്‍ കേരളത്തിലും ലഭ്യമാണ്. ബിഎസ്എന്‍എല്ലിന്റെ ചെലവു കുറഞ്ഞ ബ്രോഡ്ബാന്‍ഡ് പ്ലാന്‍ ആണിത്. 30 എംബിപിഎസ് സ്പീഡുള്ള കണക്ഷന് പ്രതിമാസം 399 രൂപയാണ് നല്‍കേണ്ടത്. പ്ലാന്‍ പ്രകാരം 30 ദിവസത്തേക്ക് 1000 ജിബി ഡേറ്റ ലഭിക്കും. അതേസമയം, ഈ പ്ലാന്‍ 90 ദിവസത്തേക്ക് ആണ് ലഭിക്കുക. അതു കഴിഞ്ഞാല്‍ പ്രതിമാസം 499 രൂപ നല്‍കേണ്ട പ്ലാനിലേക്കു മാറേണ്ടിവരും. 1000 ജിബി ഡേറ്റ ഉപയോഗിച്ചു കഴിഞ്ഞാല്‍ വേഗം 2 എംബിപിഎസ് ആയി കുറയും. ഈ പ്ലാനില്‍ അധിക ചെലവില്ലാതെ ഏത് നെറ്റ്വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് വോയ്സ് കോളുകളും ലഭിക്കും. കൂടാതെ, ആമസോണ്‍ പേ…
Read MoreTag: BSNL
ജിയോയെ കടത്തി വെട്ടാന്‍ രണ്ടും കല്‍പ്പിച്ച് ബിഎസ്എന്‍എല്‍ ! ഡിസംബര്‍ ഒന്നു മുതല്‍ വമ്പന്‍ ഓഫറുകള്‍; ബിഎസ്എന്‍എല്ലിന്റെ ‘പൂഴിക്കടകന്‍’ ഇങ്ങനെ…
രാജ്യത്തെ ടെലികോം മേഖലയില്‍ ജിയോയുടെ ആധിപത്യമാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. ജിയോയുടെ വരവോടെ മറ്റു ടെലികോം കമ്പനികളെല്ലാം പ്രതിസന്ധിയിലാണ്. പൊതുമേഖലാ ടെലികോം സേവനദാതാക്കളായ ബിഎസ്എന്‍എല്‍ ഡിസംബര്‍ ഒന്നു മുതല്‍ മുതല്‍ നിലവിലെ പ്ലാനുകളെല്ലാം നവീകരിക്കുകയാണ്. പോസ്റ്റ്പെയ്ഡ് പ്ലാനുകളായ 199 രൂപ, 798 രൂപ, 999 രൂപ എന്നിവയ്ക്ക് ഡേറ്റാ റോള്‍ഓവര്‍, ആഡ്-ഓണ്‍ ആനുകൂല്യങ്ങള്‍ കൊണ്ടുവരാനാണ് പോകുന്നത്. 28 ദിവസത്തെ കാലാവധിയില്‍ നിന്ന് 100 ദിവസത്തെ കാലാവധി നല്‍കുന്നതിന് 106, 107 രൂപ പ്ലാനുകള്‍ പരിഷ്കരിക്കാനും പോകുന്നു. ബിഎസ്എന്‍എലിന്റെ പുതിയ നീക്കം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് കേരള ടെലികോം ആണ്. ബിഎസ്എന്‍എല്ലിന്റെ 106 രൂപ, 107 രൂപ പ്രീപെയ്ഡ് പ്ലാനുകളും പുതുക്കുന്നുണ്ട്. ഡിസംബര്‍ 1 മുതല്‍ 28 ദിവസത്തില്‍ നിന്ന് 100 ദിവസത്തേക്ക് അതിന്റെ കാലാവധി വര്‍ധിപ്പിക്കും. 106 രൂപ, 107 രൂപ പ്ലാനില്‍ 3 ദിവസത്തേക്ക് 3…
Read Moreകണ്ക്ട് ചെയ്യാൻ, ബിഎസ്എൻഎല്ലിന് തത്കാലിക ആശ്വാസമായി വിരമിച്ചവര്‍ തിരികെ എത്തി
കോട്ടയം: ജോലിക്കാരുടെ കൂട്ടവിരമിക്കലിനെ തുടര്‍ന്നു പ്രവര്‍ത്തനങ്ങള്‍ താറുമാറായ ബിഎസ്എന്‍എലിന് ആശ്വാസമായി വിരമിച്ചവര്‍ താല്കാലികമായി തിരികെ എത്തി. ജില്ലയില്‍ 351 പേരാണു കഴിഞ്ഞ മാസം 31നു വിരമിച്ചത്. കൂട്ടവിരമിക്കലിനെ തുടര്‍ന്നു ബിഎസ്എന്‍എലിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശ്നത്തിലായെന്നു കണ്ടപ്പോഴാണു താല്കാലികമായി തങ്ങളുടെ സേവനം പ്രയോജനപ്പെടുത്താന്‍ വിരമിച്ചവര്‍ തിരികെ എത്തിയത്. ബിഎസ്എന്‍എലിന്റെ മിക്ക ഓഫീസുകളിലും എക്സ്ചേഞ്ചുകളിലും സ്വമേധയ എത്തിയാണ് മുന്‍ ജീവനക്കാര്‍ സഹായം നല്‍കിയത്. ഇവരുടെ സേവനം 15 ദിവസത്തേക്കു കൂടി കിട്ടിയാല്‍ കൊള്ളാമെന്ന് അധികൃതര്‍ പറയുന്നു. പ്രായപരിധി കഴിഞ്ഞതും സ്വയം വിരമിച്ചതുമായവര് പടിയിറങ്ങിയതോടെ ജില്ലയില്‍ ബിഎസ്എന്‍എലില്‍ ജോലിക്കാരുടെ എണ്ണം പകുതിയോളമായിരുന്നു. 361 പേര് മാത്രമാണ് ഇപ്പോള്‍ ജോലിക്കാരായി ഉള്ളത്. സാങ്കേതിക വിഭാഗമാണു കൂട്ടവിരമിക്കലിനെ തുടര്‍ന്നു വളരെ പ്രശ്നത്തിലായത്. പുറത്തുള്ള ഏജന്‍സികളെ ഏല്‍പ്പിച്ചു ജോലികള്‍ തുടര്‍ന്നു പോകാനായിരുന്നു ബിഎസ്എന്‍എല്‍ അധികൃതരുടെ ശ്രമം. ഈ വിഭാഗത്തിലെ ജീവനക്കാരാണ് താല്കാലികമായെങ്കിലും തിരികെ വന്നിരിക്കുന്നത്. ഏജന്‍സികള്‍ക്കു ജോലികള്‍…
Read Moreഹായ് ഐ ആം മിസ് യു.. ഹായ് ഐ ആം ഫ്രീ നൗ… അശ്ലീല സംഭാഷണത്തിനായി അളുകളെ പ്രേരിപ്പിക്കുന്ന ബിഎസ്എന്‍എല്‍ സേവനത്തിനെതിരേ പരാതി വ്യാപകമാവുന്നു
അശ്ലീല സംഭാഷണത്തിനായി ആളുകളെ പ്രേരിപ്പിക്കുന്ന ബിഎസ്എന്‍എലിന്റെ പ്രത്യേക സേവനത്തിനെതിരേ പരാതി വ്യാപകമാവുന്നു. ഇത് ഫോണ്‍ ലൈംഗികതയിലേക്ക് ആളുകളെ നയിക്കുന്നു എന്ന ആക്ഷേപമാണ് പരാതിക്കാര്‍ ഉന്നയിക്കുന്നത്. ബിഎസ്എന്‍എല്‍ ഫോണുകളില്‍ ഇടയ്ക്കിടെ എത്തുന്ന സന്ദേശം (എസ്എംഎസ്) വഴിയാണു വരിക്കാര്‍ക്ക് ഫോണ്‍ ലൈംഗികതയിലേക്കുള്ള ക്ഷണം. മറ്റു സ്വകാര്യ കമ്പനികളും ഇത്തരത്തിലുള്ള ‘സേവനങ്ങള്‍’മുമ്പേ നല്‍കുന്നുണ്ടെങ്കിലും പൊതുമേഖലാ സ്ഥാപനമായ ബിഎസ്എല്‍എല്‍ ഇത്തരത്തില്‍ തരംതാഴ്ന്ന സേവനം ലാഭത്തിനായി ഏര്‍പ്പെടുത്തിയതാണ് പ്രതിഷേധത്തിനിടയാക്കുന്നത്. ഹായ് ഐ ആം മിസ് യു.. ഹായ് ഐ ആം ഫ്രീ നൗ ’ തുടങ്ങിയ സന്ദേശങ്ങള്‍ക്കൊപ്പം ഒരു പ്രത്യേക 11 അക്ക കോഡ് നമ്പരും നല്കിയിട്ടുണ്ടാകും. ഇതില്‍ വിളിച്ചാല്‍ ആദ്യം ബിഎസ്എല്‍എല്‍ കേന്ദ്രത്തിലേക്കും തുടര്‍ന്ന് ഒരു ഫോണ്‍ നമ്പരിലേക്കു കോള്‍ കണക്ട് ചെയ്യപ്പെടും. ഫോണ്‍ എടുക്കുന്ന യുവതിയാണു പിന്നീടുള്ള ‘സേവനങ്ങള്‍’ നല്‍കുന്നത്. വിളിക്കുന്ന ആള് യുവതിയുടെ പേര് ചോദിച്ചാല്‍ ഓരോ തവണയും ഓരോ…
Read Moreഞങ്ങളെ തോല്‍പ്പിക്കാനാവില്ല മക്കളെ! അടവുമാറ്റിപ്പിടിച്ച് ബിഎസ്എന്‍എല്‍; 249 രൂപയ്ക്ക് പ്രതിദിനം പത്ത് ജിബി ഡേറ്റ; രാത്രി കോളുകളും ഞായറാഴ്ചയിലെ കോളുകളും സൗജന്യം
ജിയോയുടെ സൗജന്യ സേവനങ്ങള്‍ രണ്ടാഴ്ചത്തേക്കു കൂടി നീട്ടിയിരിക്കുകയാണ് റിലയന്‍സ്. അംബാനിയുടെ ഈ തീരുമാനത്തില്‍ ഉപഭോക്താക്കള്‍ സന്തോഷത്തിലും മറ്റ് കമ്പനികള്‍ കലിപ്പിലുമാണ്. എന്നാല്‍ ജിയോയുടെ ഒരു പദ്ധതിക്കും തങ്ങളെ തോല്‍പ്പിക്കാനാവില്ലെന്ന് പ്രഖ്യാപിക്കുകയാണ് ബിഎസ്എന്‍എല്‍. ആരെയും ഞെട്ടിക്കുന്ന കിടിലന്‍ ഓഫറുമായാണ് ബിഎസ്എന്‍എലിന്റെ പുതിയ വരവ്. എന്നാല്‍ ഒരു ചെറിയ വ്യത്യാസം മാത്രം. ഇത്തവണ മൊബൈലിനല്ല ഓഫര്‍, മറിച്ച് ബ്രോഡ്ബാന്‍ഡിനാണ്. 249 രൂപയ്ക്കുള്ള അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്റ് സേവനമാണ് ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഓഫറനുസരിച്ച് പ്രതിദിനം 10ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളുമാണ് ലഭിക്കുക. എന്നാല്‍ ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കുക, സൗജന്യകോളുകള്‍ രാത്രി 9 മണിമുതല്‍ രാവിലെ 7 മണിവരെ മാത്രമേ വിളിക്കാനാകൂ. ഒപ്പം ഞായറാഴ്ചകളിലും കോളുകളെല്ലാം പൂര്‍ണമായും സൗജന്യമായിരിക്കുമെന്നും ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റിന്റെ ഡാറ്റാ സ്പീഡ് 2 എംബിപിഎസ് ആയിരിക്കുമെന്നും ബിഎസ്എന്‍എല്‍ അറിയിച്ചു. കൂടുതല്‍ ആളുകളിലേക്ക് ബ്രോഡ്ബാന്റെത്തിക്കുക എന്ന ലക്ഷ്യമാണ് ബിഎസ്എന്‍എല്‍ മുന്നോട്ടുവെക്കുന്നത്. 249…
Read More