ചൈന മാരക രോഗങ്ങളുടെ ഫാക്ടറിയാവുന്നുവോ എന്ന ചോദ്യമാണ് കഴിഞ്ഞ ഏതാനും നാളുകളായി ഉയരുന്നത്. മനുഷ്യവംശത്തിന്റെ നിലനില്‍പ്പിനു തന്നെ ഭീഷണി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന കോവിഡിനു പിന്നാലെ ചൈനയില്‍ മാരകമായ പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ മാരകമായ അടുത്ത രോഗം എത്തിക്കഴിഞ്ഞുവെന്ന വിവരമാണ് ഇപ്പോള്‍ ചൈനയില്‍ നിന്ന് പുറത്തു വരുന്നത്. ബൂബോണിക് പ്ലേഗ് ആണ് ഇത്തവണ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉത്തര ചൈനയിലെ ഇന്നര്‍ മംഗോളിയ സ്വയംഭരണ പ്രദേശമായ ബയാന്നൂരില്‍ നിന്നാണ് ഞായറാഴ്ച ഇതു സംബന്ധിച്ച മുന്നറിയിപ്പ് വന്നത്. ലെവല്‍ മൂന്ന് തലത്തിലുള്ള മുന്നറിയിപ്പ് അധികൃതര്‍ നല്‍കിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പീപ്പിള്‍സ് ഡെയ്ലി ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബയാന്നൂരിലെ ഒരു ആശുപത്രിയിലാണ് രണ്ട് പ്ലേഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ വര്‍ഷം അവസാനം വരെ മുന്നറിയിപ്പ് തുടരുമെന്നും ജനം ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ പറയുന്നു. ഖൊവ്ഡ് പ്രവിശ്യയില്‍ ബൂബോണിക് പ്ലേഗ് പടരുന്നതായി ജൂലായ്…
Read More